#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്

#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്
Sep 28, 2024 01:01 PM | By ShafnaSherin

(moviemax.in)നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.

പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പു ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബാല പങ്കുവച്ച വീഡിയോയും വാര്‍ത്തയായി മാറി. ഈ വിവാദം ഇപ്പോള്‍ കത്തി നില്‍ക്കുമ്പോള്‍ ബാലയുടെയും അമൃതയുടെയും ഡ്രൈവറായിരുന്ന ഇര്‍ഷാദ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം കുറിച്ചതിനു ഒരുപാട് നന്ദി അനിയാ, എന്ന ക്യാപ്ഷനോടെ അമൃതയാണ് ഇര്‍ഷാദിന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

അമൃതയെ അന്ന് ബാല ഉപദ്രവിക്കാറുണ്ടെന്നാണ് ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു. അമൃത നടത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ഇര്‍ഷാദിന്‍റെ വെളിപ്പെടുത്തല്‍.

ബാല അമൃത വിവാഹം കഴിഞ്ഞത് മുതല്‍ അവര്‍ പിരിയും വരെ അവരുടെ ഡ്രൈവറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. പല കാര്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.

പിരിഞ്ഞ ശേഷം ഞാന്‍ ചേച്ചിക്കൊപ്പമാണ് പോയത്. അമൃത ചേച്ചിയെ പുള്ളിക്കാരന്‍ പലപ്പോഴും മര്‍ദ്ദിക്കുന്നത് കണ്ടിട്ടുണ്ട്. അന്ന് 18 വയസുള്ള എന്നെ ബാല മര്‍ദ്ദിച്ചിട്ടുണ്ട്. മൂക്കില്‍ നിന്നും വായയില്‍ നിന്നും ചോര വന്നിട്ടുണ്ട്.

അന്ന് ചെറുതായിരുന്നു തിരിച്ച് പ്രതികരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ചേച്ചി എന്നെ ഒരു അനിയനെപ്പോലെയാണ് കണ്ടത്. അതാണ് ചേച്ചിക്കൊപ്പം പോയത്. ഇപ്പോള്‍ വീഡിയോ ഇടാനുള്ള കാരണം.

ഇന്നലെ പാപ്പുവിന്‍റെ വീഡിയോ കണ്ടു അതിന്‍റെ അടിയില്‍ പാപ്പുവിനെകൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്ന കമന്‍റ് പലയിടത്തും കണ്ടു ഒരിക്കലും ചേച്ചിയോ, അമ്മയോ, അഭിയോ അങ്ങനെ ചെയ്യില്ല. അങ്ങനെ പറഞ്ഞ് ചെയ്യിപ്പിക്കാനാണെങ്കില്‍ പണ്ടെ ചെയ്യിപ്പിക്കാമായിരുന്നു.

പതിനാല് കൊല്ലമായി ഇതിനെല്ലാം സാക്ഷിയായ എന്നോട് ഇതൊക്കെ തുറന്നു പറഞ്ഞുടെയെന്ന് ചേച്ചിയോ കുടുംബമോ എന്നോട് പറഞ്ഞിട്ടില്ല. നിങ്ങള്‍ വിചാരിക്കും ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന് ഇത്രയും നാള്‍ മിണ്ടാതിരുന്നതാണ്.

ഇപ്പോള്‍ പാപ്പുവിന്‍റെയും ചേച്ചിയുടെയും വീഡിയോ കണ്ട് വിഷമമായതിനാലാണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത്. ഈ വീഡിയോ ഇടുന്നത് പോലും അവര്‍ക്ക് അറിയില്ല. അവര്‍ വീഡിയോയില്‍ പറഞ്ഞതെല്ലാം സത്യമാണ്.

അവര്‍ മൂന്ന് സ്ത്രീകളും കുട്ടിയും അടങ്ങുന്ന ചെറിയ കുടുംബമാണ് അവരെ ദ്രോഹിക്കരുത്. ബാലയുടെ കൂടെയുള്ളവര്‍ വലിയ ദ്രോഹമാണ് അവരോട് ചെയ്യുന്നത്. ഇത് തുടര്‍ന്നാല്‍ വീണ്ടും വീഡിയോകള്‍ ചെയ്യേണ്ടിവരും. സത്യസന്ധമായ കാര്യമാണ് ചേച്ചിയും പാപ്പുവും പറയുന്നത് - ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു.

അമൃതയുടെ മകളുടെ ജന്മദിനത്തില്‍ മകള്‍ ചെയ്ത വീഡിയോയാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇരുഭാഗത്ത് നിന്നും ആരോപണങ്ങളുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഇത് വന്‍ വിവാദമായി മാറി.

#New #twist #Bala #AmritaSuresh #controversy #Driver #Irshad #scene #video

Next TV

Related Stories
മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

Oct 14, 2025 12:49 PM

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി ശ്രീകാന്ത്

മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ..? ആ സമയത്ത് വേണ്ടത് സപ്പോർട്ട് ആണ് ക്യാമറ അല്ല! അശ്വതി...

Read More >>
'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ

Oct 14, 2025 10:51 AM

'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ

'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ...

Read More >>
ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

Oct 13, 2025 12:55 PM

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ...

Read More >>
'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

Oct 12, 2025 02:21 PM

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ...

Read More >>
'അമ്മ എന്ന തീനാളം അണഞ്ഞു'; ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ്

Oct 12, 2025 12:00 PM

'അമ്മ എന്ന തീനാളം അണഞ്ഞു'; ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ്

ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ...

Read More >>
'കിടന്നിടത്തുനിന്ന് എണീക്കാൻ പോലും ആകുമായിരുന്നില്ല, എന്റെ വായിൽ നിന്നും ചാടിയിട്ട് വേണം എയറിൽ കേറ്റാനല്ലേ....?' ബിനു അടിമാലി

Oct 10, 2025 04:20 PM

'കിടന്നിടത്തുനിന്ന് എണീക്കാൻ പോലും ആകുമായിരുന്നില്ല, എന്റെ വായിൽ നിന്നും ചാടിയിട്ട് വേണം എയറിൽ കേറ്റാനല്ലേ....?' ബിനു അടിമാലി

'കിടന്നിടത്തുനിന്ന് എണീക്കാൻ പോലും ആകുമായിരുന്നില്ല, എന്റെ വായിൽ നിന്നും ചാടിയിട്ട് വേണം എയറിൽ കേറ്റാനല്ലേ....?' ബിനു അടിമാലി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall