#parvathynair | നടി പാർവതി നായർക്കെതിരെ കേസ്; നടപടി വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ

#parvathynair  |  നടി പാർവതി നായർക്കെതിരെ കേസ്;  നടപടി വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ
Sep 22, 2024 12:41 PM | By Athira V

വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ് . വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു.

വീട്ടിൽ ജോലിക്കുനിന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നാലെ, നടിയും സഹായികളും മർദിച്ചെന്ന് ആരോപിച്ച് സുഭാഷ് പൊലീസിൽ പരാതി നൽകി.

പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് കോടതിയിൽ ഹർജി നൽകി. കോടതി നിർദേശപ്രകാരമാണ് പാർവതിക്കും ഏഴുപേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

തന്റെ വീട്ടിൽനിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്ടോപ്പും കാണാതായെന്നും ജോലിക്കാരനായ സുഭാഷിനെ സംശയമുണ്ടെന്നുമായിരുന്നു നടിയുടെ പരാതി.

പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണം നടക്കുന്നതിനിടെയാണ് സുഭാഷും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച നടി, നഷ്ടമായ പണം വീണ്ടെടുക്കാനാണ് പരാതി നൽകിയതെന്നു മാധ്യമങ്ങളോട് പറഞ്ഞു. മോഷണം നടന്നതിനുശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ നടപടി ലഭിച്ചില്ലെന്നും നടി പറയുന്നു.

#Case #against #actress #ParvathyNair #Action #complaint #beating #domestic #worker

Next TV

Related Stories
തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

May 1, 2025 05:16 PM

തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ആഗോള റിലീസായി...

Read More >>
നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

Apr 30, 2025 09:02 PM

നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ...

Read More >>
'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

Apr 27, 2025 07:58 PM

'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിട്ട നടിമാരില്‍ ഒരാളാണ് സായ്...

Read More >>
Top Stories

GCC News