#jayamravi | ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു! ഭാര്യയില്‍ നിന്ന് അതും വീണ്ടെടുത്തു, പുതിയ ഞാനായി ജയം രവി

#jayamravi |  ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു!  ഭാര്യയില്‍ നിന്ന് അതും വീണ്ടെടുത്തു, പുതിയ ഞാനായി ജയം രവി
Sep 22, 2024 11:43 AM | By Athira V

തമിഴ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വേര്‍പിരിയലായി മാറിയിരിക്കുകയാണ് നടന്‍ ജയം രവിയുടെയും ഭാര്യ ആര്‍തിയുടെയും. തെന്നിന്ത്യയിലെ ഏറ്റവും പെര്‍ഫെക്ട് കപ്പിള്‍സെന്ന് കരുതിയിരുന്ന ഇരുവരുടെയും ദാമ്പത്യത്തില്‍ പ്രശ്‌നമുണ്ടെന്ന് നേരത്തെയും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ രണ്ടാഴ്ച മുന്‍പാണ് താനും ഭാര്യയും വേര്‍പിരിയുകയാണെന്ന് ജയം രവി പരസ്യമാക്കുന്നത്. പിന്നാലെ താനറിയാതെയാണ് ഭര്‍ത്താവ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും ജയം രവിയെ വിളിച്ചാല്‍ പോലും കിട്ടുകയില്ലെന്നും ആരോപിച്ച് ആര്‍തിയും രംഗത്ത് വന്നു. ഇത് കൂടുതല്‍ ഗുരുതരമായ വഴക്കിലാണ് എത്തിയിരിക്കുന്നത്. ഒടുവില്‍ പുതിയൊരു വിജയം കണ്ടെത്തിയ സന്തോഷം പങ്കുവെച്ചാണ നടന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 


ഒരു സെലിബ്രിറ്റി പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയം രവി തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഭാര്യയില്‍ നിന്ന് വീണ്ടെടുത്തതായി പറയപ്പെടുന്നു. ജയം രവിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മുതല്‍ എല്ലാ കാര്യങ്ങളും ഇതുവരെ ഭാര്യ ആര്‍തിയാണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ തന്റെ ഫിലിം പ്രൊമോഷന്‍ ജോലികള്‍ക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വളരെ അത്യാവശ്യമായതിനാല്‍ അദ്ദേഹം 'മെറ്റ' കമ്പനിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും ശേഷം അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വീണ്ടെടുത്തെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഇത് സൂചിപ്പിക്കുന്ന ചിത്രങ്ങളുമായിട്ടാണ് നടനിപ്പോള്‍ എത്തിയിരിക്കുന്നത്. ജയം രവി നായകനാവുന്ന പുതിയ സിനിമയുടെ ടീസര്‍ ലോഞ്ച് ചടങ്ങിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. വേദിയില്‍ ഡാന്‍സ് കളിക്കുന്നതിന്റെയും മറ്റുമൊക്കെയുള്ള ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി 'പുതിയ ഞാന്‍' എന്ന ക്യാപ്ഷനും അദ്ദേഹം കൊടുത്തിട്ടുണ്ട്. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുകയാണ്.

പ്രമുഖ നിര്‍മാതാവിന്റെ മകളായ ആര്‍തിയും ജയം രവിയും 2009 ലാണ് വിവാഹിതരാവുന്നത്. ശേഷം രണ്ട് ആണ്‍മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയായിരുന്നു. ഇപ്പോള്‍ 15 വര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതമാണ് താരങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത്. നിയമപരമായി തന്നെ ബന്ധം അവസാനിപ്പിക്കുന്നതിനായി നടന്‍ ജയം രവി കുടുംബക്ഷേമ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി.

എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് യോജിപ്പില്ലെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി ജയം രവിയെ കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ടുവെന്നും ആര്‍തി പറയുന്നു. മക്കളുടെ കാര്യങ്ങള്‍ നോക്കി അവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് തനിക്കിപ്പോള്‍ പ്രധാന്യം എന്നും ആര്‍തി പരസ്യമാക്കിയിരുന്നു. 

എന്നാല്‍ ആര്‍തിയുടെ കുടുംബത്തിനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്ന് വരുന്നത്. ആര്‍തിയുടെ മാതാപിതാക്കള്‍ തന്നെ സിനിമയില്‍ സ്വതന്ത്രമായി അഭിനയിക്കാന്‍ അനുവദിക്കുന്നില്ലെന്നും തന്റെ എല്ലാ സിനിമാ ജോലികളിലും അവര്‍ ഇടപെടാറുണ്ടെന്നും ജയം രവി പറയുന്നു. അതുകൊണ്ടാണ് ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ നടന്‍ തീരുമാനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

ഇതിനിടെ, ഒരു പ്രമുഖ ഗായികയുമായി ജയം രവിയെ ബന്ധപ്പെടുത്തി കഥകളും പ്രചരിക്കുന്നുണ്ട്. ഗായികയുമായിട്ടുള്ള പ്രണയമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് ആരോപണം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ ജയം രവി പരസ്യമായി നിഷേധിച്ചു. 


#Shouldn't #have #done #it #this #way #I #got #that #from #my #wife #JayamRavi #is #new #me

Next TV

Related Stories
തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

May 1, 2025 05:16 PM

തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ആഗോള റിലീസായി...

Read More >>
നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

Apr 30, 2025 09:02 PM

നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ...

Read More >>
'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

Apr 27, 2025 07:58 PM

'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിട്ട നടിമാരില്‍ ഒരാളാണ് സായ്...

Read More >>
Top Stories










News Roundup






GCC News