#Vettyyan | രജനികാന്ത് നായകനായെത്തുന്ന 'വേട്ടയൻ' റിലീസിന്; സസ്പെൻസ് നിറച്ച് വില്ലനായി സാബു മോൻ

#Vettyyan | രജനികാന്ത് നായകനായെത്തുന്ന 'വേട്ടയൻ' റിലീസിന്; സസ്പെൻസ് നിറച്ച്  വില്ലനായി സാബു മോൻ
Sep 21, 2024 10:32 AM | By ShafnaSherin

(moviemax.in)രജനികാന്ത് നായകനായെത്തുന്ന വേട്ടയൻ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻതാരനിരയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

ചിത്രത്തിന്റെ ഒരു പ്രിവ്യൂ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ.രജനികാന്തിന്റെ 170-ാമത്തെ ചിത്രം കൂടിയാണ് 'വേട്ടയൻ'. ചിത്രത്തിന്റെ പൊതുസ്വഭാവവും പ്രധാനതാരങ്ങൾ ആരെല്ലാമെന്നും പ്രിവ്യൂവിൽ വ്യക്തമാണ്.

ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ. ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് 'വേട്ടയൻ'.അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിൽ വില്ലനായെത്തുന്നത് മലയാളികളുടെ പ്രിയ കൊമേഡിയനായ സാബുമോൻ ആണ്.ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്‌സ്‌ലി, രോഹിണി,

രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ,രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.

ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തും.

#Rajinikanth #starrer #Vettyyan #release #SabuMon #villain #filled #suspense

Next TV

Related Stories
തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

May 1, 2025 05:16 PM

തരംഗമായി 'ഹിറ്റ് 3'; വമ്പന്‍ പ്രേക്ഷക പ്രതികരണവുമായി നാനി ചിത്രം

നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ആഗോള റിലീസായി...

Read More >>
നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

Apr 30, 2025 09:02 PM

നടൻ അജിത്ത് കുമാർ ആശുപത്രിയില്‍, കാലിന് പരിക്കെന്ന് സൂചന

തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ...

Read More >>
'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

Apr 27, 2025 07:58 PM

'നിന്റെ അമ്മയെ അയക്കെടാ, ഇനി മേലാല്‍ വിളിക്കരുത്'; അതോടെ അയാളുടെ വായടഞ്ഞു; ദൂരനുഭവം പങ്കിട്ട് സായ് തംഹാങ്കര്‍

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിട്ട നടിമാരില്‍ ഒരാളാണ് സായ്...

Read More >>
Top Stories










GCC News