#renusudhi | 'ക്യൂട്ട്‌നെസ്' വാരി വിതറാനില്ല; സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ

#renusudhi | 'ക്യൂട്ട്‌നെസ്' വാരി വിതറാനില്ല; സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ
Sep 20, 2024 03:31 PM | By ADITHYA. NP

(moviemax.in)സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ. തന്റെ റീലുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളോടാണ് രേണു സുധി പ്രതികരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ചു നാളുകളായി രേണു പങ്കുവെക്കുന്ന ഇന്‍സ്റ്റഗ്രാം റീലുകള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ കാരണം താന്‍ വീഡിയോകള്‍ ഡിലീറ്റാക്കിയെന്നാണ് രേണു പറയുന്നത്. അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയായ രേണു ക്യൂട്ട്‌നെസ് വാരി വിതറുന്ന റീലുകള്‍ ചെയ്യുവെന്ന് പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

രേണുവിനെതിരെ വളരെ മോശമായ സൈബര്‍ ആക്രമണം തന്നെയായിരുന്നു നടന്നിരുന്നത്.കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു പല കമന്റുകളും. രേണുവിനെ അവഹേളിക്കുന്നതായിരുന്നു മിക്ക കമന്റുകളും.

കൊല്ലം സുധിയുടെ മരണത്തെക്കുറിച്ചടക്കം പരാമര്‍ശിച്ചു കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഇതോടെ രേണു തന്റെ കമന്റ് ബോക്‌സ് ഓഫാക്കി വെക്കുകയും ചെയ്തിരുന്നു.

എന്നിട്ടും വിമര്‍ശനങ്ങള്‍ തുടരുന്ന സാഹചര്യം ആയതോടെയാണ് രേണു ഇങ്ങനൊരു നീക്കം നടത്തിയിരിക്കുന്നത്.ഇതാദ്യമായിട്ടല്ല രേണുവിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തുന്നത്.

സുധിയുടെ മരണത്തിന്റെ സിമ്പതി വിറ്റ് ജീവിക്കുന്നുവെന്ന് തുടങ്ങി പല തരത്തിലുള്ള അവഹേളനങ്ങളും രേണുവിന് നേരിടേണ്ടി വന്നിരുന്നു

കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ ഇറക്കിവിട്ടുവെന്ന ആരോപണവും സോഷ്യല്‍ മീഡിയ അടിസ്ഥാനരഹിതമായി ഉയര്‍ത്തുകയുണ്ടായി.

എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ് രേണു സുധി. ഈയ്യടുത്തായിരുന്നു രേണുവിനും കുടുംബത്തിനും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു.

ഇതും വാര്‍ത്തയായിരുന്നു. ഇതിനിടെ അവതാരക ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യും തയ്യാറാക്കിയത് വാര്‍ത്തയായിരുന്നു. ദുബായില്‍ വച്ചായിരു്‌നനു താരം സുധിയുടെ മണം പെര്‍ഫ്യൂം ആക്കി മാറ്റിയത്.

ഈ വീഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. സുധിയുടെ മരണത്തെ വിറ്റ് ജീവിക്കുന്നുവെന്നായിരുന്നു ലക്ഷ്മി നക്ഷത്ര നേരിട്ട വിമര്‍ശനം.എന്നാല്‍ ലക്ഷ്മി നക്ഷത്രയെ പിന്തുണച്ചു കൊണ്ടായിരുന്നു അന്ന് രേണു രംഗത്തെത്തിയത്.

ലക്ഷ്മി നക്ഷത്ര തന്റെ ആഗ്രഹമാണ് നടത്തി തന്നതെന്നായിരുന്നു രേണു പറഞ്ഞത്. പെര്‍ഫ്യൂം മണത്തപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് രേണു പറഞ്ഞത്.

ഷൂട്ടൊക്കെ കഴിഞ്ഞ് സുധി തിരികെ വരുമ്പോഴുള്ള അതേ മണമായിരുന്നുവെന്നും അദ്ദേഹം തിരികെ വന്നതു പോലെ തോന്നിയെന്നുമാണ് രേണു പറഞ്ഞത്.

ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയതാണ് ലക്ഷ്മി തനിക്ക് നല്‍കിയതെന്നാണ് രേണു പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കൊല്ലം സുധി മരണപ്പെടുന്നത്.

വടകരയില്‍ ഒരു സ്‌റ്റേജ് ഷോ കഴിഞ്ഞ് മടങ്ങവെ സുധിയുള്‍പ്പടെയുള്ള താരങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. തൃശ്ശൂര്‍ വച്ചായിരുന്നു അപകടമുണ്ടാകുന്നത്.

അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞിമോന്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കുകളേല്‍ക്കുകയും ചെയ്തിരുന്നു.

#About #trolls #Kollam #Sudhi #wife #responds #social #media #criticism

Next TV

Related Stories
ഇനി കളി മാറും...! ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി സീരിയല്‍ താരം

Aug 30, 2025 06:18 PM

ഇനി കളി മാറും...! ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി സീരിയല്‍ താരം

ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി സീരിയല്‍ താരം ജിഷിൻ...

Read More >>
ഇത് ജീവിതമോ അഭിനയമോ? നടി ലൗലി ബാബു അമ്മയെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്; സത്യമെന്ത്?

Aug 30, 2025 05:24 PM

ഇത് ജീവിതമോ അഭിനയമോ? നടി ലൗലി ബാബു അമ്മയെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്; സത്യമെന്ത്?

നടി ലൗലി ബാബു അമ്മയെ ഉപദ്രവിക്കുന്ന വീഡിയോയുടെ പിന്നിലെ സത്യം...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall