#viral | 'ദൈവിക അവതാരം' ഒരു ശരീരം ഇരുതല, ഇരട്ട തലയോടെ ജനിച്ച പശുക്കുട്ടിയെ കാണാന്‍ ജനത്തിരക്ക്

#viral | 'ദൈവിക അവതാരം' ഒരു ശരീരം ഇരുതല,  ഇരട്ട തലയോടെ ജനിച്ച പശുക്കുട്ടിയെ കാണാന്‍ ജനത്തിരക്ക്
Sep 20, 2024 01:52 PM | By Athira V

കർണാടകയിലെ മംഗലാപുരത്തെ കിന്നിഗോലി പ്രദേശത്ത് കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിയെ കാണാന്‍ അത്യപൂര്‍വ്വമായ തിരിക്ക്. തിരക്കിന് കാരണം മറ്റൊന്നുമല്ല. പശുക്കുട്ടിക്ക് രണ്ട് തലയും ഒരു ഉടലുമാണ് ഉള്ളത്. ദമാസ് കട്ടെ ദുജ്ലഗുരി നിവാസിയായ ജയരാമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്.

പശുക്കുട്ടിയുടെ തലകളാകട്ടെ ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ്. മൂക്കും, വായും ചെവിയും രണ്ടാണ്. പക്ഷേ കണ്ണുകള്‍ നാലെണ്ണമുണ്ട്. മുഖത്തിന്‍റെ പ്രത്യേകത കാരണം പശുക്കുട്ടി ഒരേ സമയം ഇരുവശത്തെയും കാഴ്ചകള്‍ കാണാം. എന്നാല്‍ മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ലെന്നും അതേസമയം ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനിച്ച് അധിക ദിവസമായിട്ടില്ലാത്തതും തലയുടെ അമിത ഭാരവും കാരണം പശുക്കുട്ടിക്ക് ഇപ്പോള്‍ നാല് കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. പശുവിന്‍റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് ഇത്തരത്തില്‍ രണ്ട് തലയുമായി ജനിച്ചത്.

അതേസമയം പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടർമാര്‍ അവന്‍ ആരോഗ്യവാനാണെന്ന് അറിയിച്ചു. എന്നാല്‍ അവന്‍റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തില്‍ മൃഗഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പശുക്കിടാവിന്‍റെ മുന്നോട്ടുള്ള ജീവിതമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒരു ദശലക്ഷത്തിൽ ഒരു കേസാണെന്ന് ഇത്തരമൊന്നെന്ന് മൃഗഡോക്ടർ അറിയിച്ചു. കാര്യമെന്തായാലും രണ്ട് തലയോടെ ജനിച്ച പശുക്കുട്ടിയുടെ വാര്‍ത്ത വൈറലായി. ഇതിന് പിന്നാലെ ചില പ്രദേശവാസികള്‍ പശുക്കിടാവിനെ 'ദൈവിക അവതാരം' മായി പ്രഖ്യാപിച്ചു. 'ഇത് വളരെ ശുഭസൂചനയാണ്. പശു ഞങ്ങളുടെ മാതൃദൈവമാണ്, ഇത് അവളിൽ നിന്നുള്ള അനുഗ്രഹമാണ്.' ഒരു പ്രദേശവാസി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈന്ദവാരാധന പ്രകാരം പശു ഒരു പുണ്യമൃഗമാണ്.

#Crowds #thronged #to #see #the #divine #avatar #calf #born #with #one #body #and #two #heads

Next TV

Related Stories
#viral | 'തന്നെ അച്ചടക്കം പഠിപ്പിക്കാൻ വരണ്ട', ക്ലാസിൽ  തുപ്പിയ ശേഷം...;. വിദ്യാർത്ഥി അധ്യാപികയോട് ചെയ്തത്! വൈറൽ വീഡിയോ

Sep 29, 2024 11:23 AM

#viral | 'തന്നെ അച്ചടക്കം പഠിപ്പിക്കാൻ വരണ്ട', ക്ലാസിൽ തുപ്പിയ ശേഷം...;. വിദ്യാർത്ഥി അധ്യാപികയോട് ചെയ്തത്! വൈറൽ വീഡിയോ

വീഡിയോ പങ്കുവച്ചിരിക്കുന്നത് എക്സിൽ (ട്വിറ്റർ) ആണ്. Ghar Ke Kalesh എന്ന യൂസറാണ് വീഡിയോ എക്സിൽ...

Read More >>
#viral | ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ അടിച്ചു തകർത്തു; എന്തിനാണെന്ന് അറിഞ്ഞാൽ ഞെട്ടും...!

Sep 28, 2024 02:30 PM

#viral | ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ അടിച്ചു തകർത്തു; എന്തിനാണെന്ന് അറിഞ്ഞാൽ ഞെട്ടും...!

ഭർത്താവിന് സംഭവത്തെത്തുടർന്ന് 17 സ്റ്റിച്ചുകൾ വേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു. ഭാര്യയിൽ നിന്നും കുറച്ചു നാളത്തേക്ക് പിരിഞ്ഞു നിൽക്കാൻ...

Read More >>
#viral | ചെവിയിലെ കമ്മൽദ്വാരത്തിലൂടെ കാമുകൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; പിന്നാലെ യുവതി ചെയ്തത്! വൈറൽ

Sep 27, 2024 09:19 PM

#viral | ചെവിയിലെ കമ്മൽദ്വാരത്തിലൂടെ കാമുകൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; പിന്നാലെ യുവതി ചെയ്തത്! വൈറൽ

ലൈംഗിക ബന്ധത്തിനിടെ കാമുകൻ സൃഷ്‌ടിച്ച പൊല്ലാപ്പിലാണ് ഒരു...

Read More >>
#viral | കാമുകന് 300 സ്ത്രീകളുമായി ബന്ധം, ഒടുവിൽ പകരം വീട്ടി കാമുകി; എങ്ങനെ എന്നല്ലേ...!

Sep 25, 2024 09:22 AM

#viral | കാമുകന് 300 സ്ത്രീകളുമായി ബന്ധം, ഒടുവിൽ പകരം വീട്ടി കാമുകി; എങ്ങനെ എന്നല്ലേ...!

സംഗതി സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാവിന്റെ ജോലി...

Read More >>
#viral | എന്തൊക്കെയാ ഇവിടെ നടുക്കുന്നെ...? ഉറങ്ങിയുറങ്ങി യുവതി സമ്മാനമായി നേടിയത് ഒന്‍പത് ലക്ഷം രൂപ! സംഭവം ഇങ്ങനെ...

Sep 24, 2024 06:52 AM

#viral | എന്തൊക്കെയാ ഇവിടെ നടുക്കുന്നെ...? ഉറങ്ങിയുറങ്ങി യുവതി സമ്മാനമായി നേടിയത് ഒന്‍പത് ലക്ഷം രൂപ! സംഭവം ഇങ്ങനെ...

ഉറക്കത്തിന് പ്രഥമപരിഗണന നല്‍കുകയും എന്നാല്‍ മറ്റ് ഉത്തരവാദിത്വങ്ങളും ജോലി സമ്മര്‍ദ്ദവും കാരണം ശരിയായ രീതിയില്‍ ഉറങ്ങാന്‍ സാധിക്കാത്തതുമായ...

Read More >>
#viral | 'ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?'ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

Sep 23, 2024 09:10 AM

#viral | 'ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?'ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്....

Read More >>
Top Stories