#sreevidyamullacheri | 'അച്ഛൻ കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാൻ പോകാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല' -ശ്രീവിദ്യ മുല്ലച്ചേരി

#sreevidyamullacheri  |  'അച്ഛൻ കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാൻ പോകാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല' -ശ്രീവിദ്യ മുല്ലച്ചേരി
Sep 19, 2024 07:36 PM | By ShafnaSherin

(moviemax.in)അടുത്തിടെ നടന്ന താര വിവാഹങ്ങളില്‍‌ ഏറ്റവും വൈറലായതും ചർച്ചയായതുമായ ഒരു കല്യാണമായിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടേത്.

കഴിഞ്ഞ വർഷമായിരുന്നു ശ്രീവിദ്യയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹനിശ്ചയം. ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയായതിനാല്‍ എൻഗേജ്മെന്റ് കാസർഗോഡ് വെച്ചായിരുന്നു.

വിവാഹം എല്ലാവർക്കും എത്തിച്ചേരാനുള്ള സൗകര്യത്തിനായി എറണാകുളത്താണ് നടത്തിയത്. കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാതെ ജോലി തിരക്കിനിടയില്‍ ശ്രീവിദ്യയും രാഹുലും ചേർന്നാണ് ഹല്‍ദി, സംഗീത്, വിവാഹം, റിസപ്ഷൻ അടക്കമുള്ളവയ്ക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്.

ഇപ്പോഴിതാ വിവാഹ ശേഷമുള്ള മാറ്റങ്ങളെ കുറിച്ച്‌ ശ്രീവിദ്യ ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുകയാണ്. താലിമാല ഇടുമ്പോൾ മെഡലൊക്കെ കിട്ടിയ സന്തോഷമാണ് തോന്നുന്നതെന്നും ശ്രീവിദ്യ പറയുന്നു. 'നന്ദുവിന് ഇപ്പോള്‍ എവിടെ പോയാലും തന്നെ കൂടി കൊണ്ടുപോകണം.ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ പോലെയാണ്.

തിരുവനന്തപുരത്തായതുകൊണ്ട് സ്ഥലം പരിചയമില്ലല്ലോ. അതുകൊണ്ട് ബ്യൂട്ടി പാർലറില്‍ പോയാലും എന്നെ അവിടെയാക്കി പോകാൻ നന്ദുവിന് കഴിയില്ല. അവിടെ കാത്ത് നില്‍ക്കും. പിന്നെ താലിമാല ഷൂട്ടിന് വേണ്ടി മുൻപ് ധരിച്ചിട്ടുണ്ട്.

അല്ലാതെ ഇപ്പോള്‍ ഇടുമ്പോൾ എന്തോ അച്ചീവ് ചെയ്തുവെന്ന പ്രതീതിയുണ്ട്. മെഡലൊക്കെ കിട്ടിയ സന്തോഷമാണ്. അതുപോലെ എത്നിക് വെയറൊക്കെയിട്ട് സിന്ദൂരം തൊടുമ്പോഴും ഫീലുണ്ട്.

വീട്ടില്‍ നിന്നും ഇറങ്ങുമ്പോൾ ഞാൻ കരയില്ലെന്നാണ് ‍വിചാരിച്ചിരുന്നത്. എനിക്ക് വീട്ടുകാരുമായി ഭയങ്കര അറ്റാച്ച്‌മെന്റാണ്. പക്ഷെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഞാൻ ഭയങ്കര കരച്ചിലായിരുന്നു.

നന്ദു തന്നെ നോക്കി നിന്നു. അച്ഛനും ഭയങ്കരമായി കരഞ്ഞു. അച്ഛൻ കരയുന്നത് വേറൊരു ഫീലാണ്. അച്ഛൻ കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാൻ പോകാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല', എന്ന് ശ്രീവിദ്യ പറയുന്നു.

ശ്രീവിദ്യയുടെ അച്ഛൻ കരഞ്ഞപ്പോള്‍ ‍ഞാനാണ് ആശ്വസിപ്പിച്ചത്. ഞാൻ നോക്കിക്കോളം എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചപ്പോള്‍ അച്ഛൻ ഓക്കെയായി എന്ന് രാഹുല്‍ പറയുന്നു. ഒരിക്കല്‍ കൂടി താലികെട്ടിയ മൊമന്റിലേക്ക് തിരികെ പോകാൻ താൻ ആഗ്രഹിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേർത്തു.

#even #comfort #my #father #when #he #cried #Srividyamullacheri

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-