സിനിമാ ജീവിതത്തിലൂടെ പ്രേക്ഷകരെ തന്റെ ജീവനും ജീവിതവുമായി ചേർത്ത് നിർത്തിയ ദളപതി വിജയ് അഭിനയിക്കുന്ന 69മത് ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം എത്തി.
എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. "ജനാധിപത്യത്തിൻ്റെ ദീപം വഹിക്കുന്നവൻ..."എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപുള്ള വിജയിയുടെ അവാസന ചിത്രം കൂടിയാണിത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്.
ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69ന്റെ നിർമ്മാണം. ഇലക്ട്രിഫൈയിങ് പ്രകടനങ്ങിലൂടെ തന്റെ ചിത്രങ്ങളിൽ പ്രേക്ഷക പ്രശംസയും ലോകമെമ്പാടും ആരാധകവൃന്ദവുമുള്ള വിജയ് അതുല്യ അവതാരത്തിൽ കാണപ്പെടുമെന്ന് പ്രൊഡക്ഷൻസ് ഹൗസ് പറയുന്നു.
ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും. ബ്ലോക് ബസ്റ്ററുകള്‍ സമ്മാനിച്ച വിജയിയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു.
ബ്ലോക്ക് ബസ്റ്റർ ദളപതി വിജയ് ചിത്രം ലിയോക്ക് ശേഷം പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ കേരള പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്നത്.
അതേസമയം, ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം(ദ ഗോട്ട്) ആണ് വിജയിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ ഡബിള്‍ റോളില്‍ ആണ് വിജയ് എത്തിയത്. ബോക്സ് ഓഫീസിലും മികച്ച പ്രകടം കാഴ്ചവയ്ക്കുന്ന ചിത്രം 300 കോടിയിലധികം ഇതിനോടകം നേടി കഴിഞ്ഞു.
#Vijay #last #picture #Directed #HVinod #Music #Anirudh