മനോഹരമായ മെലഡി ഗാനം 'സന്തത സഖിയെ'; 'സാഹസ'ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

മനോഹരമായ മെലഡി ഗാനം 'സന്തത സഖിയെ'; 'സാഹസ'ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്
Jul 20, 2025 10:21 AM | By Anjali M T

(moviemax.in) 'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സാഹസ'ത്തിലെ പുതിയ ഗാനം പുറത്ത്. "സന്തത സഖിയെ" എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാനം രചിച്ചത് വൈശാഖ് സുഗുണൻ, ആലപിച്ചത് കെ എസ് ഹരിശങ്കർ എന്നിവരാണ്. ബിബിൻ അശോക് ആണ് ഗാനത്തിന് സംഗീതം പകർന്നത്.

'ട്വന്റി വൺ ഗ്രാംസ്', 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രം രചിച്ചത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 8 നു തീയേറ്ററുകളിലെത്തും.

റംസാൻ, ഗൗരി കിഷൻ എന്നിവരാണ് "സന്തത സഖിയെ" എന്ന ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് മനോഹരമായ ഈ മെലഡിയുടെ ഹൈലൈറ്റ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിലെ ഓണം മൂഡ് ഗാനവും, ത്രില്ലടിപ്പിക്കുന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ, ത്രിൽ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്.

വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ, റംസാൻ, ഗൗരി കിഷൻ എന്നിവർ കൂടാതെ അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Santata Sakhi's new love song from 'Sahasam' is out

Next TV

Related Stories
മോഹൻലാലും മാളവിക മോഹനും ഒന്നിക്കുന്ന ഹൃദയപൂർവത്തിന്റെ ടീസർ പുറത്തിറങ്ങി

Jul 19, 2025 07:04 PM

മോഹൻലാലും മാളവിക മോഹനും ഒന്നിക്കുന്ന ഹൃദയപൂർവത്തിന്റെ ടീസർ പുറത്തിറങ്ങി

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാലിനെ നായകനാക്കി ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവത്തിന്റെ ടീസർ...

Read More >>
സിജു വിൽസൺ നായകനാകുന്ന പുതിയ മെഡിക്കല്‍ ത്രില്ലർ ചിത്രം 'ഡോസി'ന്റെ ടൈറ്റിൽ പുറത്തിറക്കി

Jul 19, 2025 12:38 PM

സിജു വിൽസൺ നായകനാകുന്ന പുതിയ മെഡിക്കല്‍ ത്രില്ലർ ചിത്രം 'ഡോസി'ന്റെ ടൈറ്റിൽ പുറത്തിറക്കി

സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചിയില്‍...

Read More >>
നടനവിസ്‌മയം മോഹൻലാലിൻറെ 'ഹൃദയപൂര്‍വം'; ടീസര്‍ ഇന്ന് വൈകുന്നേരം പുറത്തിറക്കുമെന്ന് പുതിയ അപ്ഡേറ്റ്

Jul 19, 2025 10:27 AM

നടനവിസ്‌മയം മോഹൻലാലിൻറെ 'ഹൃദയപൂര്‍വം'; ടീസര്‍ ഇന്ന് വൈകുന്നേരം പുറത്തിറക്കുമെന്ന് പുതിയ അപ്ഡേറ്റ്

സത്യൻ അന്തിക്കാടിന്റെ ഹൃദയപൂര്‍വം സിനിമയുടെ ടീസര്‍ ഇന്ന് വൈകുന്നേരം പുറത്തിറക്കുമെന്നാണ് പുതിയ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall