(moviemax.in) ഒന്നര വര്‍ഷത്തിന് ശേഷം വിവാദങ്ങളോടുകൂടി തിയറ്ററുകളിലെത്തിയ സുരേഷ് ഗോപി ചിത്രമാണ് ജെഎസ്‍കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള). അതിന്‍റേതായ ഹൈപ്പിനൊപ്പം ചിത്രത്തിന്‍റെ പേര് സംബന്ധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയ തടസവാദങ്ങളും ചിത്രത്തിന് റിലീസിന് മുന്‍പ് വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തിരുന്നു. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിഭാഷക വേഷത്തില്‍ എത്തുന്ന ചിത്രം എന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആയിരുന്നു.
വ്യാഴാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ചിത്രത്തിന്‍റെ ഓപണിംഗ് സംബന്ധിച്ച കണക്കുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഒരു റിലീസ് ചിത്രത്തിന് ഏറ്റവും കളക്ഷന്‍ വരാന്‍ സാധ്യതയുള്ള ആദ്യ വാരാന്ത്യത്തില്‍ ബോക്സ് ഓഫീസില്‍ ചിത്രം നില ഭദ്രമാക്കുമോ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ശനിയാഴ്ചത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 90 ലക്ഷമാണ്. എന്നാല്‍ ഇത് അന്തിമ കണക്ക് അല്ലെന്ന് സാക്നില്‍ക് അറിയിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഈ തുക ഉയരാന്‍ സാധ്യതയുണ്ട്. ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ ഇന്ത്യന്‍ കളക്ഷന്‍ 1.1 കോടിയും വെള്ളിയാഴ്ചത്തെ കളക്ഷന്‍ 1 കോടിയും ആയിരുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്ന് ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത് 3 കോടിയാണ്. ഞായറാഴ്ച കളക്ഷനില്‍ എന്ത് മാറ്റം ഉണ്ടാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.
പ്രവീണ്‍ നാരായണന്‍ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിലെത്തുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്. സുരേഷ് ഗോപിയുടെ 253-ാ മത് ചിത്രമാണ് ജെഎസ്കെ. കേസ് അന്വേഷണം, കോടതി വ്യവഹാരം എന്നിവയുൾപ്പെടുന്ന ഒരു ലീഗൽ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
'JSK' Saturday collection figures out