Jul 21, 2025 11:41 AM

(moviemax.in)​ ഗാർഹിക പീഡനത്തിന് പിന്നാലെ സ്ത്രീകൾ ജീവനൊടുക്കുന്ന സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയും പിന്നാലെ വിവാഹ ബന്ധങ്ങളിൽ പുരുഷന്റെ അക്രമം മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾക്കെതിരെ സാമൂഹ്യമാധ്യമത്തിലൂടെ രൂക്ഷ വിമ‍ർശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

ഭാര്യയെ ഇടയ്ക്കിടെ തല്ലുന്ന ഭർത്താവും മകളെ മർദ്ദിച്ച് നേർവഴിക്ക് നടത്തുന്ന പിതാവും മകന്റെ അക്രമ സ്വഭാവത്തെ അച്ഛന്റെ അതേ പ്രകൃതമെന്നും ന്യായീകരിക്കുന്നതിനെ രൂക്ഷമായാണ് അശ്വതി ശ്രീകാന്ത് വിമർശിക്കുന്നത്. ഇതേ സമ്പ്രദായം നിമിത്തം പുരുഷൻമാരും ഇരകളാക്കുന്നുണ്ടെന്നും അശ്വതി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നുണ്ട്. സങ്കടം തുറന്ന് പറ‌ഞ്ഞാൽ ലോകം മുഴുവൻ കഴിവ് കെട്ടവരെന്ന് വിളിച്ചേക്കുമെന്ന് ഭയന്ന് എന്നെന്നേക്കുമായി ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്ന അനേകം പുരുഷന്മാരുമുണ്ടെന്നും അശ്വതി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നു.

പല ബന്ധങ്ങളിലും അബ്യൂസർ ആദ്യം ചെയ്യുന്നത് നമ്മുടെ ആത്മാഭിമാനം തകർത്ത് അവനവനിലെ വിശ്വാസം ഇല്ലാതാക്കുക എന്നതാണ്. വിവാഹ മോചനം ഒരു തോൽവിയല്ലെന്നും അവനവനെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണെന്നും അശ്വതി പ്രതികരിക്കുന്നു. എല്ലാ forever ബന്ധങ്ങൾക്കും ഒരു exit clause ഉണ്ടാവണമെന്ന് മറക്കരുത്. ഈ നശിച്ച സ്നേഹം കൊണ്ട് നിങ്ങൾ മരിച്ചു പോകരുത് എന്ന് ആവശ്യപ്പെട്ടാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Aswathy Srikanth criticizes glorification of the abuser in marital relationships

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall