Jul 20, 2025 07:25 AM

കൊച്ചി: (moviemax.in)2004-ൽ പുറത്തിറങ്ങിയ ‘വെള്ളിനക്ഷത്രം’ എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരേ വർഷങ്ങളായി തുടരുന്ന കേസ് റദ്ദാക്കി ഹൈക്കോടതി. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയശേഷം കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്ന സീൻ ഉൾപ്പെടുത്തിയെന്ന പരാതിയിലായിരുന്നു നിർമാതാക്കൾക്കെതിരെ തമ്പാനൂർ പോലീസ് കേസെടുത്തത്. പ്രേക്ഷകനെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു സീൻ എന്നാരോപിച്ചായിരുന്നു പരാതി നൽകിയത്

ഇതാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. വിനയനായിരുന്നു സിനിമയുടെ സംവിധായകൻ. വിതരണക്കാരനായിരുന്ന കോഴിക്കോട് സ്വദേശി അപ്പച്ചനാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചത്.

ആരോപിക്കപ്പെടുന്ന സീൻ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശേഷം ഉൾക്കൊള്ളിച്ചതാണെന്നതിന് തെളിവൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. അസ്വസ്ഥതയുണ്ടാക്കുന്ന സീൻ ഉണ്ടെന്നതിന്റെ പേരിൽ മാത്രം കേസ് നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.



High Court quashes case against Vellinakshatram movie

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall