'മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഗൾഫിൽ രണ്ട് ലക്ഷം ശമ്പളമുള്ള ജോലി നോക്കുന്നത് തെറ്റല്ല, പക്ഷേ പയ്യന്റെ സ്വഭാവം കൂടി നോക്കണം' -സന്തോഷ് പണ്ഡിറ്റ്

'മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഗൾഫിൽ രണ്ട് ലക്ഷം ശമ്പളമുള്ള ജോലി നോക്കുന്നത് തെറ്റല്ല, പക്ഷേ പയ്യന്റെ സ്വഭാവം കൂടി നോക്കണം' -സന്തോഷ് പണ്ഡിറ്റ്
Jul 20, 2025 04:54 PM | By Jain Rosviya

(moviemax.in)​ഗാർഹിക പീഢനങ്ങളെ തുടർന്നുള്ള ആത്മഹത്യകൾ കൂടിയ സാഹചര്യത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്.ഷാർജയിൽ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ അതുല്യയുടെ മരണത്തിന് പിന്നാലെയാണ് സന്തോഷിൻറെ പ്രതികരണം. വിദ്യാഭ്യാസവും, ജോലിയും ഉള്ള യുവതികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സന്തോഷ് ചോദിക്കുന്നു. വിവാഹ സമയത്ത് കുറേ സ്വർണവും കാറുമൊക്കെ വാങ്ങികൊടുക്കുന്ന സമയത്തിന് അവളുടെ പേരിൽ ഒരു വീട് വച്ച് കൊടുത്തൂടെ എന്നും മാതാപിതാക്കളോടായി സന്തോഷ് ചോദിക്കുന്നുണ്ട്.ദാമ്പത്യ ബന്ധത്തിനിടയില്‍ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും

ചെക്കന് സർക്കാർ ജോലി വേണം, ഗൾഫിൽ ജോലി എന്നിങ്ങനെ വേണമെന്ന് പറയുന്നതിൽ തെറ്റില്ലെന്നും പക്ഷേ പയ്യന്റെ സ്വഭാവം കൂടി നേക്കണമെന്നും സന്തോഷ് പറയുന്നു. ചെറിയ ജോലി ചെയ്യുന്ന ആയിര കണക്കിന് നല്ല സ്വഭാവമുള്ള പയ്യന്മാർക്ക് പെൺകുട്ടികളെ കിട്ടാനില്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

നമ്മുടെ സഹോദരിമാർ എത്രയോ പേരാണ് ജീവിച്ചു തുടങ്ങും മുൻപ് ക്രൂരമായി കൊല ചെയ്യപെടുന്നത്(ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു എന്നും പറയും). ദാമ്പത്യ ബന്ധത്തിനിടയില്‍ പല പല പ്രശ്നങ്ങൾ ഉണ്ടാവും. അത് സ്വഭാവികം. പക്ഷെ, നല്ല വിദ്യാഭ്യാസവും, ജോലിയും വരെയുള്ള ചില യുവതികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്? പല യുവതികളും, ഭർത്താവിനോടുള്ള ദേഷ്യത്തിൽ മക്കളെ കൂടി കൊല്ലുന്നു. എന്തിന്? ആ പാവം കുട്ടികൾ ചെയ്ത തെറ്റെന്ത്? വിവാഹ സമയം, പെൺ മക്കൾക്ക്‌ കുറെ സ്വർണം, കാർ വാങ്ങിച്ചു കൊടുക്കുന്നതിനു പകരം മകൾക്കു അവളുടെ പേരിൽ ഒരു വീട് വെച്ച് കൊടുത്തൂടെ? അതല്ലേ കുറച്ചു കൂടി നല്ലത്?

ഭർത്താവ് അത്രയ്ക്ക് ക്രൂരനും, സംശയ രോഗിയും, മദ്യം, കഞ്ചാവിനും അടിമയെങ്കിൽ അന്തസ്സോടെ ഡിവോഴ്സ് ചെയ്ത് മാന്യമായി വല്ല ജോലിയും ചെയ്ത് ജീവിക്കുക. നല്ല ഒരാളെ ഭാവിയിൽ കണ്ടെത്തിയാൽ വീണ്ടും കല്യാണം കഴിക്കുക.മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഇനി നാട്ടുകാർ എന്ത് പറയും എന്നാലോചിച്ചു സ്വന്തം ജീവൻ കളയേണ്ട.

തകർന്ന ബന്ധങ്ങൾ വീണ്ടും വിളക്കി ചേർത്ത് വീണ്ടും ഭർത്താവിന്റെ കൂടെ പോയി മരണം ഇരന്നു വാങ്ങേണ്ട ആവശ്യമുണ്ടോ? ഒരു വ്യക്തിക്ക് 5 തരം balance വേണം.. Physical balance, Mental balance, Educational balance, Financial balance, Spiritual balance... ഇപ്പോഴത്തെ ഭൂരിപക്ഷം കുട്ടികൾക്കും ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ balance ഓക്കേ ആണ്.

പക്ഷെ എന്ത് പ്രശ്നങ്ങളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള മന കരുത്തു, ആധ്യാത്മിക അറിവ് കുറവാണ്.. (Mental balance, spiritual balance). അതുകൊണ്ടാണ് നിസ്സാര കാര്യത്തിനും, വലിയ പ്രശ്നങ്ങൾ, വിവാഹം ഒഴിവായാൽ മറ്റുള്ളവർ നമ്മളെ കുറിച്ച് എന്ത് പറയും എന്നൊക്കെയുള്ള വേവലാതികൾ ഉണ്ടാകുന്നത്.. അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുമ്പോൾ പാവം മക്കളെയും കൊല്ലുന്നത്.വീഴുക എന്നത് തെറ്റല്ല, പക്ഷെ വീണിട്ടു എഴുന്നേൾക്കാതിരിക്കുക എന്നത് തെറ്റാണ്.


santhosh pandit respond after kollam athulya suicide death case

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup