(moviemax.in )സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാലിനെ നായകനാക്കി ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവത്തിന്റെ ടീസർ പുറത്ത്. ആരംഭത്തിൽ ഫഹദ് ഫാസിൽ റഫറൻസുമായി ഇറങ്ങുന്ന ടീസറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒന്നിച്ചത്. സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം .
ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററുകളിലെത്തും . സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.മാളവിക മോഹനനാണ് നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവ്വത്തിലെ മറ്റുപ്രധാനതാരങ്ങൾ
teaser of Hridayapurvam, starring Mohanlal and Malavika Mohan is out