#aartiravi | ഞാന്‍ ശരിക്കും ഞെട്ടി പോയി, ഭര്‍ത്താവിനോട് സംസാരിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല! ജയം രവിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

#aartiravi | ഞാന്‍ ശരിക്കും ഞെട്ടി പോയി, ഭര്‍ത്താവിനോട് സംസാരിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല! ജയം രവിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
Sep 11, 2024 04:42 PM | By Athira V

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ജയം രവിയും ആരതിയും. ഏറെ കാലമായി ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പോവുകയാണെന്ന തരത്തില്‍ ഗോസിപ്പുകളുണ്ടായിരുന്നു. ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത് വന്നു. ആരതിയുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വെളിപ്പെടുത്തിയത്. 

നടന്റെ വാക്കുകള്‍ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. എന്നാല്‍ വിവാഹമോചനമെന്നത് തന്റെ അറിവോടും സമ്മതത്തോടും കൂടെ ഉണ്ടായതല്ലെന്ന് പറയുകയാണ് ആരതി. സോഷ്യല്‍ മീഡിയ പേജിലൂടെ നടനെതിരെ തുറന്ന സംസാരവുമായിട്ടാണ് ഭാര്യ രംഗത്ത് വന്നിരിക്കുന്നത്.

'ഞങ്ങളുടെ വിവാഹത്തെ സംബന്ധിക്കുന്ന പബ്ലിക് അനൗണ്‍സ്മെന്റ് കണ്ട് ഞാന്‍ ശരിക്കും ഞെട്ടി പോയി. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അത് സംഭവിച്ചത്. പതിനെട്ട് വര്‍ഷം പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ച ജീവിതം കുറച്ച് കൂടെ അന്തസ്സും ബഹുമാനവും സ്വകാര്യതയും അര്‍ഹിക്കുന്നതായി എനിക്ക് തോന്നുന്നു.

ഞങ്ങള്‍ പരസ്പരവും കുടുംബത്തിനൊപ്പവും ഒരു തുറന്ന സംവാദം നടത്താമെന്ന പ്രതീക്ഷയില്‍ കുറച്ചുകാലമായി കാത്തിരിക്കുകയായിരുന്നു. എന്റെ ഭര്‍ത്താവുമായി നേരിട്ട് സംസാരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല.


എന്നെയും ഞങ്ങളുടെ രണ്ട് മക്കളെയും ഉപേക്ഷിച്ച് കൊണ്ട് ഇങ്ങനൊരു പ്രഖ്യാപനം നടത്തിയപ്പോള്‍, എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിലായി പോയി ഞങ്ങള്‍. പൂര്‍ണമായും ഇത് ഒറ്റയ്ക്കുള്ള തീരുമാനമാണ്, അല്ലാതെ കുടുംബത്തിന്റെ താത്പര്യത്തില്‍ നിന്നുമുണ്ടായതല്ല.

വളരെ വേദനാജനകമായ അവസ്ഥയില്‍, പരസ്യമായി ഇതിനെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, എന്നെ കുറ്റപ്പെടുത്തി, എന്റെ പെരുമാറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യമായ പരോക്ഷമായ ആക്രമണങ്ങളെ ഞാന്‍ വളരെ പ്രയാസത്തോടെ അഭിമുഖീകരിക്കേണ്ടതായി വരുന്നു. 

ഒരു അമ്മയെന്ന നിലയില്‍, എന്റെ കുട്ടികളുടെ സുരക്ഷയും ഭാവിയുമാണ് എപ്പോഴും എന്റെ ആദ്യത്തെ പരിഗണന. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ എന്റെ മക്കളെ വേദനിപ്പിക്കാന്‍ അനുവദിക്കില്ല. ഈ നുണകളെ നിഷേധിക്കേണ്ടത് എന്റെ കടമയാണ്, കാരണം നിഷേധിക്കാത്ത നുണകള്‍ ഒടുവില്‍ സത്യമായി വിശ്വസിക്കപ്പെടും.

ഈ ദുഷ്‌കരമായ സമയത്ത് എന്റെ മക്കള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് ആവശ്യമായ ധൈര്യം നല്‍കുക എന്നതാണ് ഇപ്പോള്‍ എന്റെ കടമ. കാലം ഒരു പക്ഷപാതവുമില്ലാതെ വസ്തുതകള്‍ വെളിപ്പെടുത്തുമെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഞാനും എന്റെ കുട്ടികളും ഈ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ ഞങ്ങളുടെ വ്യക്തിപരമായ വികാരങ്ങളെ നിങ്ങള്‍ മാനിക്കണമെന്ന് ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.

അവസാനമായി, വര്‍ഷങ്ങളിലുടനീളം നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് മാധ്യമങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദയയും സ്‌നേഹവും ഞങ്ങള്‍ക്ക് ശക്തിയുടെ നെടുംതൂണാണ്, ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ അധ്യായത്തില്‍ നിങ്ങളുടെ തുടര്‍ച്ചയായ പ്രാര്‍ത്ഥനകളെയും ഞങ്ങളുടെ സ്വകാര്യതയോടുള്ള ബഹുമാനത്തെയും ഞാന്‍ അഭിനന്ദിക്കുന്നു.


' എന്നും പറഞ്ഞാണ് ആരതി കുറിപ്പ് അവസാനിപ്പിക്കുന്നത്. 2009 ജൂണിലായിരുന്നു ജയം രവിയും ആരതിയും വിവാഹിതരാവുന്നത്. പ്രശസ്ത നിര്‍മാതാവിന്റെ മകളാണ് ആരതി. ആരവ്, അയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ദമ്പതിമാര്‍ക്കുണ്ട്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച ദമ്പതിമാര്‍ തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍സായിട്ടാണ് അറിയപ്പെട്ടിരുന്നത്.

ഭാര്യയെ കുറിച്ച് നടന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ജയം രവിയും ഭാര്യയും തമ്മില്‍ അകലത്തിലാണെന്നും ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നം നടക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹമോചന വാര്‍ത്തകള്‍ തള്ളി കളയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ആരതി പോസറ്റുകള്‍ ഇടാറുമുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് നടന്‍ ഇങ്ങനൊരു തീരുമാനം എടുത്തതിന് പിന്നിലെ കാരണമെന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

#jayamravi #wife #aartiravi #allegations #against #him #separation #goes #viral

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories