(moviemax.in)ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത താരമാണ് രേഖ. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഐക്കോണിക് ആയി മാറിയ താരം.
രേഖയെ പോലൊരു താരം ഇനിയൊരിക്കലും ഉണ്ടാകില്ല. പട്ടിണിയും അവഗണനയും നിറഞ്ഞതായിരുന്നു രേഖയുടെ ബാല്യം. സൂപ്പര്‍ താരം ജെമിനി ഗണേശന്റെ മകള്‍ ആണ് രേഖ.
പക്ഷെ വിവാഹേതര ബന്ധത്തിലെ മകള്‍ ആയതിനാല്‍ അദ്ദേഹം രേഖയെ അംഗീകരിച്ചിരുന്നില്ല. ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ പട്ടിണി മാറ്റാനാണ് രേഖ അഭിനേത്രിയാകുന്നത്.
ബാലതാരമായി തെന്നിന്ത്യന്‍ സിനിമയിലൂടെ അരങ്ങേറിയ രേഖയെ പക്ഷെ താരമാക്കുന്നത് ബോളിവുഡാണ്. നായികയില്‍ നിന്നും സൂപ്പര്‍ നായികയിലേക്കും സൂപ്പര്‍ നായികയില്‍ നിന്നും ഇതിഹാസ താരമായും രേഖ വളര്‍ന്നു.
പക്ഷെ കരിയറിലും ജീവിതത്തിലും രേഖയ്ക്ക് സഞ്ചരിക്കേണ്ടി വന്നത് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ്. വിവാദങ്ങള്‍ എന്നും രേഖയെ വേട്ടയാടി.
ആരേയും കൂസാത്ത രേഖയുടെ പ്രകൃതം താരത്തെ പലരുടേയും കണ്ണിലെ കരടാക്കി. രേഖയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഭര്‍ത്താവ് മുകേഷ് അഗര്‍വാളിന്റെ മരണം.
1990 ലായിരുന്നു രേഖയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്നത്. ബോളിവുഡിനെ മാത്രമല്ല രാജ്യത്തെ തന്നെ പിടിച്ചുലയ്ക്കുന്ന സംഭവമായിരുന്നു അത്.
ഭര്‍ത്താവിന്റെ മരണത്തിന്റെ പേരില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ രേഖയ്ക്ക് മാധ്യമവിചാരണ നേരിടേണ്ടി വന്നിരുന്നു. കാലങ്ങള്‍ക്കിപ്പുറം സുശാന്ത് സിംഗിന്റെ ആത്മഹത്യയും കാമുകി റിയ ചക്രബര്‍ത്തി നേരിട്ട മാധ്യമ വിചാരണയുമെല്ലാം രേഖയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
രേഖയുടെ ജീവിതകഥയില്‍ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. രേഖയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ താരത്തെ ദുര്‍മന്ത്രവാദിനിയെന്നായിരുന്നു വിളിച്ചത്.
സുഭാഷ് ഗായ്, അനുപം ഖേര്‍ തുടങ്ങിയവര്‍ പോലും താരത്തെ പരസ്യമായി അപമാനിക്കുകയുണ്ടായിട്ടുണ്ട്. രേഖയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു.
രേഖയുടെ കടുത്ത ആരാധകനായിരുന്നു ഭര്‍ത്താവായ മുകേഷ്. പക്ഷെ ആ ദാമ്പത്യ ജീവിതത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല.
1990 ഒക്ടോബര്‍ രണ്ടിനായിരുന്നു രേഖയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്നത്. രേഖയുടെ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു മുകേഷ്.
ഇതോടെ ആരാധിച്ചിരുന്ന രാജ്യം മുഴുവന്‍ രേഖയ്ക്കെതിരെ തിരിഞ്ഞു. ഭര്‍ത്താവിന്റെ മരണത്തിന്റെ ഉത്തരവാദിയായി രേഖ ചിത്രീകരിക്കപ്പെട്ടു.
''ആ യക്ഷി എന്റെ മകനെ തിന്നുകളഞ്ഞു. ദൈവം ഒരിക്കലും അവള്‍ക്ക് മാപ്പ് നല്‍കില്ല'' എന്നായിരുന്നു രേഖയുടെ ഭര്‍ത്താവിന്റെ അമ്മ പറഞ്ഞത്.
''എന്റെ സഹോദരന്‍ രേഖയെ പ്രണയിച്ചിരുന്നു. അദ്ദേഹത്തിന് പ്രണയം എന്നാല്‍ ഡു ഓര്‍ ഡൈ ആയിരുന്നു. അവള്‍ അവനോട് ചെയ്യുന്നത് അവനു സഹിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇനി എന്താണ് അവള്‍ക്ക് വേണ്ടത്. ഞങ്ങളുടെ പണമാണോ?'' എന്നാണ് മുകേഷിന്റെ സഹോദരന്‍ പറഞ്ഞത്.
ബോളിവുഡിലും രേഖയ്‌ക്കെതിരെ ശബ്ദങ്ങളുയര്‍ന്നു. പ്രമുഖ സംവിധായകനായ സുഭാഷ് ഗായ് പരസ്യമായി തന്നെ രേഖയെ അപമാനിച്ചു.
''സിനിമ ഇന്‍ഡസ്ട്രിയുടെ മേല്‍ കഴുകിക്കളയാകാത്തൊരു കറയാണ് രേഖ വരുത്തി വച്ചിരിക്കുന്നത്. ഇനി ഏത് നല്ല കുടുംബവും തങ്ങളുടെ മരുമകളായി ഒരു നടി വരുന്നതിനെക്കുറിച്ച് രണ്ട് വട്ടം ചിന്തിക്കും.അവള്‍ക്ക് ഇനി ബുദ്ധിമുട്ടാകും.
മനസാക്ഷിയുള്ള ഒരു സംവിധായകനും ഇനി അവളുടെ കൂടെ ജോലി ചെയ്യില്ല. ജനങ്ങള്‍ അവളെ എങ്ങനെയാണ് കാണുക, ഭാരത് കി നാരി എന്നോ ഇന്‍സാഫ് കി ദേവി എന്നോ'' എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, നാഷണല്‍ വാംപ് എന്നായിരുന്നു രേഖയെ അനുപം ഖേര്‍ വിശേഷിപ്പിച്ചത്. ഇതോടെ രേഖ അവസാനിച്ചുവെന്നു വരെ അനുപം ഖേര്‍ പറഞ്ഞിരുന്നു.
ഇനി രേഖ തന്റെ മുന്നില്‍ വന്നാല്‍ എങ്ങനെയായിരിക്കും താന്‍ പ്രതികരിക്കുക എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ കാലം മാറി. രേഖ മാറിയില്ല.
മാറേണ്ടത് രേഖയുമായിരുന്നില്ല. വിമര്‍ശിച്ചവര്‍ പോലും രേഖയുടെ ആരാധകരായി മാറി.
#Rekha #portrayed #responsible #her #husband #death #Motherinlaw #that #God #will #never #forgive #her