#ananyapanday | മാറിടം തീരെയില്ല, അവിടെ എന്തെങ്കിലും ചെയ്താല്‍ മതി; ആളുകളുടെ ഉപദേശത്തെ പറ്റി നടി അനന്യ

#ananyapanday | മാറിടം തീരെയില്ല, അവിടെ എന്തെങ്കിലും ചെയ്താല്‍ മതി; ആളുകളുടെ ഉപദേശത്തെ പറ്റി നടി അനന്യ
Sep 5, 2024 02:01 PM | By Athira V

സിനിമയില്‍ അഭിനയിച്ച് തുടങ്ങമ്പോള്‍ തന്നെ ഓണ്‍ലൈനിലെ ട്രോളുകളും ബോഡി-ഷെയ്മിങ്ങിന്റെയും ഭാഗമായി മാറേണ്ടി വരുന്നവരുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടില്ലാത്ത താരങ്ങള്‍ അപൂര്‍വ്വമാണ്. നടിമാരുടെ കാര്യത്തില്‍ ഭൂരിഭാഗം പേര്‍ക്കും തടി കൂടിയതിന്റെ പേരിലാണ് പരിഹാസങ്ങള്‍ നേരിടേണ്ടതായി വരാറുള്ളത്. 

എന്നാല്‍ മെലിഞ്ഞ ശരീരമുണ്ടെന്നതിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വരുന്നവരുമുണ്ട്. ബോളിവുഡിലെ ജനപ്രിയ നടിയായി അറിയപ്പെടുന്ന നടിയും താരപുത്രിയുമായ അനന്യ പാണ്ഡെയാണ് ഇത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യലാണ്, ദുരിതം അനുഭവിക്കുന്ന കുട്ടി, ഫ്‌ളാറ്റ് സ്‌ക്രീന്‍, എന്നിങ്ങനെ പല പേരുകളിലാണ് അനന്യ പരിഹസിക്കപ്പെടാറുള്ളത്. 

അടുത്തിടെ ഒരു അഭിമുഖത്തില്‍, ഇതെല്ലാം തന്നെ എത്രമാത്രം വേദനിപ്പിച്ചിരുവെന്ന് തുറന്നു പറയുകയാണ് അനന്യ. മാത്രമല്ല ഇതിനോട് സാമ്യമുള്ള മറ്റൊരു സംഭവം കൂടി തനിക്കുണ്ടായതിനെ കുറിച്ചും നടി ഓര്‍മ്മിച്ചു. 


മുതിര്‍ന്ന നടന്‍ ചങ്കി പാണ്ഡെയുടെയും സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറായ ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ പാണ്ഡെ. പിതാവിന്റെ പാത പിന്തുടര്‍ന്ന്, 2019 മെയ് 10-ന് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. പിന്നെ താരപുത്രിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പുറകെ ഒന്നായി ഹിറ്റ് ചിത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. 

പ്രശസ്തിയിലേക്ക് വന്നതിന് പിന്നാലെ അനന്യ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അങ്ങനെയിരിക്കെ ഒരു അഭിമുഖത്തില്‍ ബോഡി ഷെയ്മിംഗിനെ നേരിടുന്നതിനെ കുറിച്ചും ഇത് കാരണം തിരസ്‌കരിക്കപ്പെടുന്നതിനെ പറ്റിയും പറഞ്ഞു. അഭിനയത്തിലേക്ക് വന്ന സമയത്ത് ആളുകള്‍ തന്റെ ശരീരത്തെ കുറിച്ച് പറഞ്ഞതെന്താണെന്നാണ് നടി വെളിപ്പെടുത്തിയത്. 


'ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നപ്പോള്‍ ആളുകള്‍ എന്നോട് പോയി ശരീരഭാഗങ്ങള്‍ പലതും ശരിയാക്കി വരാന്‍ ആവശ്യപ്പെടാന്‍ തുടങ്ങി. സ്തന വളര്‍ച്ചയ്ക്ക് വേണ്ടി ശസ്ത്രക്രിയ നടത്താനും അതുപോലെ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്താനുമൊക്കെ ആളുകള്‍ ആവശ്യപ്പെട്ടു. ചിലര്‍ എന്നോട് കുറച്ച് ഭാരം വെക്കാനും പറഞ്ഞിരുന്നുവെന്ന് അനന്യ പറയുന്നു.

ഇതൊക്കെയാണോ ആളുകള്‍ ശ്രദ്ധിക്കുന്നത്? അതാണോ ഞാന്‍ ശ്രദ്ധിക്കേണ്ടത്? എന്റെ അരക്കെട്ടിന്റെ വലുപ്പത്തിനോ നെഞ്ചിന്റെ വലുപ്പത്തിനോ പരമപ്രധാനമായ ഒന്നുമില്ലേ? ഒരാളോട് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യം അവരുടെ ശരീരത്തെ വിലയിരുത്തുക എന്നതാണ്.'

ഇത്തരം സംഭാഷണത്തിലൂടെ ആളുകള്‍ തന്നോട് ചെയ്ത ഏറ്റവും മോശമായ കാര്യം ബോഡി ഷെയ്മിംഗ് ആണെന്നും നടി കൂട്ടിച്ചേര്‍ത്തു. തന്റെ കരിയറിനെ കുറിച്ചും ക്രിയാത്മകമായി ചെയ്യാന്‍ കഴിയുന്ന മറ്റ് കാര്യങ്ങളെ കുറിച്ചും അവര്‍ക്കൊന്നും ചോദിക്കാനില്ല. 


ഞാന്‍ ഒരു ആണ്‍കുട്ടിയെ പോലെയാണ്, ഫ്‌ലാറ്റ് സ്‌ക്രീന്‍ ആണെന്ന് ആളുകള്‍ പറയാറുണ്ട്. ആ സമയത്ത് അതൊക്കെ എന്നെ വേദനിപ്പിച്ചു. കാരണം നമ്മുടെ ആത്മവിശ്വാസം രൂപപ്പെടുത്തുന്ന കാലമായിരുന്നു അത്.

നമ്മള്‍ സ്വയം സ്‌നേഹിക്കാന്‍ പഠിക്കുമ്പോള്‍ മറ്റൊരാള്‍ നമ്മളെ താഴേക്ക് വലിക്കുന്നു. ഇതോടെ നമ്മള്‍ സ്വയം സംശയിക്കാന്‍ തുടങ്ങും. ഇപ്പോള്‍ എനിക്ക് വേണ്ടി തന്നെ ജീവിക്കുകയാണ്. മറ്റുള്ളവര്‍ നമ്മളെ പറ്റി അഭിപ്രായം പറയുന്നത് സ്ഥിരമായി നടക്കുന്നൊരു പ്രക്രിയ മാത്രമാണ്. അതൊന്നും കാര്യമാക്കാതെ ഞാന്‍ എന്നെ തന്നെ സ്‌നേഹിക്കുന്നുവെന്നാണ് അനന്യ പറയുന്നത്.

#ananyapanday #opens #up #body #shaming #comment #her #body

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall