#diyakrishna | ജാതകവും പൊരുത്തവുമൊന്നുമല്ല കാര്യം; വിവാഹദിവസം ദിയ എത്തുക ഇങ്ങനെയായിരിക്കും! കല്യാണത്തിനൊരുങ്ങി താരകുടുംബം

#diyakrishna | ജാതകവും പൊരുത്തവുമൊന്നുമല്ല കാര്യം; വിവാഹദിവസം ദിയ എത്തുക ഇങ്ങനെയായിരിക്കും! കല്യാണത്തിനൊരുങ്ങി താരകുടുംബം
Sep 4, 2024 11:27 PM | By Adithya N P

(moviemax.in) പെണ്‍മക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ സമയത്ത് നടന്‍ കൃഷ്ണ കുമാറിനെ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ മക്കളുടെ പേരില്‍ അഭിമാനം കൊള്ളുന്നൊരു പിതാവാണ് അദ്ദേഹമിന്ന്.

നാല് പെണ്‍മക്കളും സ്വന്തം കാലില്‍ നില്‍ക്കാനും അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനും പ്രാപ്തിയുള്ളവരായി വളര്‍ന്നിരിക്കുകയാണ്.

ഇപ്പോഴിതാ കുടുംബത്തിലെ ആദ്യ വിവാഹത്തിന് വേണ്ടി ഒരുങ്ങുകയാണ് താരകുടുംബം. രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയാണ് ഈ ദിവസങ്ങളില്‍ വിവാഹിതയാകുന്നത്.

സ്വകാര്യത മാനിച്ച് വിവാഹത്തീയ്യതി എന്നാണെന്ന് താരപുത്രി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വിവാഹത്തിന്റെ മറ്റ് ആഘോഷങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നത് പതിവാണ്.

കഴിഞ്ഞ ദിവസം ദിയയുടെ ബ്രൈഡല്‍ ഷവറും മെഹന്തി ചടങ്ങുകളും കഴിഞ്ഞിരുന്നു. ഇനി ഹല്‍ദിയും സംഗീതുമടക്കം ഇപ്പോഴത്തെ ട്രെന്‍ഡായ വിവാഹാഘോഷങ്ങളായിരിക്കും നടക്കുക.

ദിയയുടെയും അമ്മ സിന്ധുവിന്റെയും സഹോദരിമാരുടെയുമൊക്കെ യൂട്യൂബ് ചാനലിലൂടെ ഈ വിശേഷങ്ങള്‍ പറഞ്ഞുള്ള വീഡിയോസ് വരാറുണ്ട്.പുറത്ത് വന്ന വീഡിയോയില്‍ നിന്നെല്ലാം വിവാഹസങ്കല്‍പ്പത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചുമൊക്കെ ദിയ വ്യക്തത വരുത്തിയിട്ടുണ്ട്.

വധുവായ തന്നെക്കാളും സെറ്റപ്പിലായിരിക്കും സഹോദരിമാര്‍ വരികയെന്നും അവരുടെ ഡ്രസ്സുകളൊക്കെ കണ്ട് തനിക്ക് തന്നെ ഇഷ്ടം തോന്നിയതായിട്ടും താരപുത്രി സൂചിപ്പിച്ചിരുന്നു.

സാധാരണ വിവാഹങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തമായിട്ടാണ് ദിയ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്. പ്രതിശ്രുത വരനായ അശ്വിനൊപ്പമാണ് വസ്ത്രങ്ങളും ആഭരണവും വാങ്ങാന്‍ പോയത്.

അതുപോലെ വരന്റെ കുടുംബത്തിനൊപ്പം താലിപൂജയ്ക്കും ദിയ പോയിരുന്നു. അശ്വിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ നാഗര്‍കോവിലിലെ അശ്വിന്റെ കുടുംബ ക്ഷേത്രത്തിലായിരുന്നു താലി പൂജ.

താരവിവാഹമാണെങ്കിലും വലിയ ആഡംബരമൊന്നും ഇല്ലാതെയാകും വിവാഹം നടക്കുക എന്നാണ് സൂചന. ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരങ്ങളൊക്കെ ഇടാനുള്ള സാധ്യതയും കുറവാണെന്ന് താരപുത്രി സൂചിപ്പിച്ചിരുന്നു.

എന്തായാലും മറ്റുള്ളവര്‍ക്കെല്ലാം മാതൃകയാവുന്ന തരത്തിലൊരു വിവാഹമായിരിക്കും ദിയ പ്ലാന്‍ ചെയ്തതാണെന്നാണ് വിവരം. അതേ സമയം വിവാഹസമയത്ത് പവിത്രപ്പട്ട് സാരിയായിരിക്കും ദിയ ധരിക്കുകയെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

സാരി വേറെയും മാറി ഉടുക്കുമെങ്കിലും കതിര്‍മണ്ഡപത്തിലേക്ക് ദിയ എത്തുന്നത് അങ്ങനെയാണെന്നാണ് സൂചന. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരാധകരെല്ലാം താരപുത്രിയുടെ വിവാഹവേഷവും മറ്റും കാണാന്‍ കാത്തിരിക്കുകയാണ്.

കുടുംബജീവിതത്തിലേക്ക് വേഗം പ്രവേശിക്കണമെന്ന് ഏറെ ആഗ്രഹിക്കുന്ന ആളാണ് ദിയ. അങ്ങനൊരു താല്‍പര്യം ചെറിയപ്രായത്തിലെ തനിക്ക് ഉണ്ടായിരുന്നുവെന്ന് ദിയ പറഞ്ഞിരുന്നു.

സുഹൃത്തായ അശ്വിനുമായി പരിചയത്തിലായി വളരെ പെട്ടെന്ന് തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇങ്ങനൊരു ഇഷ്ടത്തെ കുറിച്ച് വീട്ടുകാരോട് സൂചിപ്പിച്ചപ്പോള്‍ അവര്‍ക്കും സമ്മതമായി.

അങ്ങനെ ജാതകമോ പൊരുത്തമോ ഒന്നിനും പ്രധാന്യം കൊടുക്കാതെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് താരപുത്രി വിവാഹിതയാവുന്നത്.

#Horoscope #compatibility #point #Diya #look #like #wedding #day #star #family #getting #ready #wedding

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup