#saipallavi | 'പത്തു വർഷമായി മനസിൽ അയാളുണ്ട്'; തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് സായ് പല്ലവി

#saipallavi | 'പത്തു വർഷമായി മനസിൽ അയാളുണ്ട്'; തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ്  സായ് പല്ലവി
Sep 4, 2024 09:08 PM | By Athira V

മലയാള സിനിമയിലൂടെ കടന്നു വന്ന താര സുന്ദരിയാണ് സായ് പല്ലവി. എല്ലാ നായികാ സങ്കൽപങ്ങളേയും തകർത്തു കൊണ്ടായിരുന്നു സായ് പല്ലവിയുടെ വരവ്. നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്തു. പ്രേമം സിനിമ റിലീസ് ചെയ്തതിനു ശേഷം മുഖക്കുരു ഉൾപ്പെടെ എല്ലാം ട്രെൻഡായി. സിനിമയിലെ നായികയും ഹിറ്റായി. 

കഴിഞ്ഞ കുറച്ച് നാളുകളായി സായ് പല്ലവി വാർത്തകളിൽ നിറഞ്ഞ് നിൽക്കുണ്ടായിരുന്നു. പത്തു വർഷമായി താരം ഒരാളുമായി പ്രണയത്തിലാണ് എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ആരാണ് സായ് പല്ലവിയുടെ ഹൃദയം കവർന്ന വ്യക്തിയെന്ന് ആരാധകരെല്ലാം തിരയുകയായിരുന്നു. എന്നാൽ അതൊരു രസകരമായ വീഡിയോ ആയിരുന്നു. 

പല്ലവിയുടെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പത്തു വർഷത്തെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറഞ്ഞത്. മഹാഭാരതം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ട്. അതിൽ അർജുനന്റെ മകൻ അഭിമന്യൂവിനെ എനിക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഭിമന്യൂവിനെ കുറിച്ച് ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്. അന്ന് മുതൽ എനിക്ക് അഭിമന്യുവിനോട് പ്രത്യേകം ഇഷ്ടമുണ്ടെന്ന് സായ് പല്ലവി പറഞ്ഞു. പല്ലവിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗിങ്ങായിരുന്നു. 


സായ് പല്ലവി സിനിമകളിൽ സജീവമായി നിൽക്കുന്ന സമയമാണിത്. അതിനിടയിലാണ് കാമുകനെ കുറിച്ചുള്ള വാർത്തകൾ എല്ലായിടത്തും നിറഞ്ഞത്. പല്ലവിയുടെ ​ഗാർ​ഗി എന്ന തമിഴ് ചിത്രമായിരുന്നു അവസാനമായി റിലീസ് ചെയ്തത്. ശിവ കാർത്തികേയനൊപ്പം അമരൻ ആണ് അടുത്ത റിലീസ്. എന്നാൽ പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത് ബോളിവുഡ് ചിത്രം രാമയണക്കു വേണ്ടിയാണ്.

സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയുണ്ടെങ്കിലും ലുക്ക് ടെസ്റ്റിൽ പ്രചരിച്ച ചിത്രങ്ങളെല്ലാം അതി മനോഹരമാണ്. സീതദേവി നേരിട്ടിറങ്ങി വന്ന പ്രതീതിയായിരുന്നു. ഒപ്പം രൺബീർ കപൂറും എത്തുമ്പോൾ ആരാധകരുടെ എണ്ണവും വർദ്ധിക്കും. ആനിമൽ എന്ന ചിത്രത്തിനു ശേഷം മറ്റൊരു സ്റ്റൈലിൽ വരുന്ന രൺബീറിന്റെ ലുക്കും ​ഗംഭീരമാണ്. ബോളിവുഡ് സിനിമയിലേക്ക് ഒരുപാട് തെന്നിന്ത്യൻ നായികമാർ എത്തുന്നുണ്ട്. കീർത്തി സുരേഷും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 

#saipallavi #reveals #she #admiring #abhimanyu #mahabharata #past #ten #year

Next TV

Related Stories
കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു; രൺവീർ സിങ്ങിനെതിരേ കേസ്

Jan 29, 2026 05:18 PM

കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു; രൺവീർ സിങ്ങിനെതിരേ കേസ്

കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു, രൺവീർ സിങ്ങിനെതിരേ...

Read More >>
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
Top Stories










GCC News