#sreevidyamullachery | ഓരോ ഓരോ പാഷ്യനെ..! അവനെ മാത്രം കാണിച്ചാല്‍ പോരെ? പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ടിന് പിന്നാലെ ശ്രീവിദ്യയെ പരിഹസിച്ച് വിമര്‍ശകന്‍; മറുപടി

#sreevidyamullachery |  ഓരോ ഓരോ പാഷ്യനെ..! അവനെ മാത്രം കാണിച്ചാല്‍ പോരെ? പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ടിന് പിന്നാലെ ശ്രീവിദ്യയെ പരിഹസിച്ച് വിമര്‍ശകന്‍; മറുപടി
Sep 4, 2024 04:50 PM | By Athira V

സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും ഒരു പോലെ സജീവമായ നടി ശ്രീദേവി മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുകയാണ്. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹനിശ്ചയം നടത്തുമ്പോഴാണ് പ്രണയകഥ വെളിപ്പെടുത്തി താരങ്ങള്‍ രംഗത്ത് വരുന്നത്. പിന്നാലെ നിരവധി അഭിമുഖങ്ങളിലും ഇരുവരും പങ്കെടുത്തു. 

ഇപ്പോഴിതാ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള ഒരുക്കങ്ങളിലാണ് താരങ്ങള്‍. ഇതിനിടെ താരങ്ങളുടെ സേവ്് ദി ഡേറ്റ്, പ്രി വെഡിങ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശ്രീവിദ്യ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ചിലര്‍ കമന്റുമായി എത്തിയതും ശ്രദ്ധേയമാവുകയാണ്.

സ്റ്റാര്‍ മാജിക്കിലൂടെയാണ് നടി ശ്രീവിദ്യ മുല്ലച്ചേരി ജനപ്രീതി നേടുന്നത്. ടെലിവിഷന്‍ പരമ്പരകളിലും സിനിമയിലുമൊക്കെ നടി സജീവമാണ്. ഇതിനിടയില്‍ സംവിധായകന്‍ രാഹുലുമായി ഇഷ്ടത്തിലാവുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിനാണ് താരവിവാഹം. രാവിലെ 11.20 നും 11.50 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടത്തുക. എറണാകുളത്ത് വച്ച് വലിയ ആഘോഷത്തോടെയാവും ചടങ്ങുകളെന്നാണ് സൂചന. 

ഇതിനിടെ വിവാഹത്തിന് മുന്‍പായി കിടിലന്‍ പ്രി വെഡിങ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരങ്ങള്‍. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ വീഡിയോസും ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തു. 'അപ്പോള്‍ ഇനി 7 സുന്ദര രാത്രികളെന്ന് പറഞ്ഞാണ്' വിവാഹത്തീയ്യതി താരങ്ങള്‍ അനൗണ്‍സ് ചെയ്യുന്നത്. 

ഇരുവരും ഒരു താടകത്തിന് നടുവില്‍ വച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. വാട്ടര്‍ ബെഡില്‍ പ്രണയാതുരമായ നിമിഷങ്ങളൊക്കെ കോര്‍ത്തിണക്കിയ ചിത്രങ്ങള്‍ വളരെ വേഗം വൈറലായി. ശ്രീവിദ്യയെ ഇതുവരെ കാണാത്ത രീതിയില്‍ അത്യാവശ്യം ഗ്ലാമറസായിട്ടാണ് വീഡിയോയിലുള്ളത്. ഇതൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് കമന്റുകളുമായി ആരാധകരും എത്തിയിരിക്കുന്നത്. 

ശ്രീവിദ്യയുടെയും രാഹുലിന്റെയും ബിഗ് ഡേ യ്ക്ക് വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ പറയുന്നത്. വിവാഹത്തിന് ഏഴ് ദിവസം കൂടിയുണ്ടെന്ന ശ്രീവിദ്യയുടെ ക്യാപ്ഷന് എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന സിനിമാ ഡയലോഗാണ് ഒരു ആരാധകന്‍ പറഞ്ഞിരിക്കുന്നത്. 


ഫോട്ടോഷൂട്ടിനെ കുറിച്ചാണ് ബാക്കി കമന്റുകള്‍. ഇപ്പോഴത്തെ പിള്ളേരെ ഓരോ ഓരോ പാഷ്യനെ... എന്ന് പറഞ്ഞ് ചിലര്‍ പരിഹസിക്കുമ്പോള്‍ വളരെ മോശമായ രീതിയില്‍ അഭിപ്രായം പറയുന്നവരുമുണ്ട്. 'കാണിക്കാനുള്ളത് അവനെ മാത്രം കാണിച്ചാല്‍ പോരെ, നാട്ടുകാരെ കൂടെ കാണിക്കും. എന്നിട്ട് കമന്റ് ഇടുന്ന നാട്ടുകാര്‍ മോശമാണെന്ന് പറയും' എന്നാണ് ഒരാള്‍ പറയുന്നത്. 

എന്നാല്‍ ഇയാളെ വിമര്‍ശിച്ച് കൊണ്ടാണ് നടിയുടെ ആരാധകരും എത്തിയിരിക്കുന്നത്. ഇതൊക്കെ കാണുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നിങ്ങള്‍ ദയവായി ഇന്‍സ്റ്റാഗ്രാമില്‍ നിന്നും തിരികെ ഫേസ്ബുക്കിലേക്ക് പോകണം അമ്മാവാ എന്നാണ് ഒരാള്‍ പറഞ്ഞിരിക്കുന്നത്. 

#sreevidyamullachery #pre #wedding #photoshoot #viral

Next TV

Related Stories
ബ്ലെസ്ലിയെ പൊക്കി, ഈ അറസ്റ്റ് ഞാൻ നേരത്തെ അറിഞ്ഞിരുന്നു, ട്രേഡിങ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ പറയൂ...; സായ് കൃഷ്ണ

Dec 17, 2025 11:26 AM

ബ്ലെസ്ലിയെ പൊക്കി, ഈ അറസ്റ്റ് ഞാൻ നേരത്തെ അറിഞ്ഞിരുന്നു, ട്രേഡിങ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ പറയൂ...; സായ് കൃഷ്ണ

മുൻ ബിഗ്‌ബോസ് തരാം ബ്ലെസ്ലിയുടെ അറസ്റ്റ്, ഓൺലൈൻ തട്ടിപ്പ്, ക്രിപ്റ്റോകറൻസി , സായി കൃഷ്ണ...

Read More >>
'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

Dec 15, 2025 12:22 PM

'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

നടിയെ ആക്രമിച്ച കേസ്, ദിലീപിനെ അനുകൂലിച്ച് അഖിൽ മാരാർ , പ്രതികരണവുമായി അവതാരക കെ ബി ശാരിക...

Read More >>
രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍  തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

Dec 15, 2025 10:54 AM

രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍ തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

രേണു സുധി പ്രണയത്തിൽ, അടുത്ത വിവാഹം രണ്ട് വര്‍ഷം കഴിഞ്ഞ്, രേണു സുധിയുടെ വിശേഷങ്ങൾ...

Read More >>
Top Stories










News Roundup