#diyakrishna | ബൈക്കിൽ കയറുമ്പോൾ കാലിൽ തൊട്ട് ഉമ്മ വെക്കും; ഇതെല്ലാം ആസ്വദിക്കും, ഞാൻ വെറും പൈങ്കിളിയാണ്

#diyakrishna | ബൈക്കിൽ കയറുമ്പോൾ കാലിൽ തൊട്ട് ഉമ്മ വെക്കും; ഇതെല്ലാം ആസ്വദിക്കും, ഞാൻ വെറും പൈങ്കിളിയാണ്
Sep 3, 2024 08:40 PM | By Athira V

അശ്വി- ദിയ വിവാഹം എന്നാണെന്ന് ആകാംഷയിലാണ് പ്രേക്ഷകരെല്ലാം. മെഹന്ദി ഫങ്ഷൻ തുടങ്ങുന്നതിനു മുന്നോടിയായി ഇന്നലെ അഹാന ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് ദിയയും മെഹന്ദിയിട്ട കൈകളുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ സസ്പെെൻസ് നിറഞ്ഞ വിവാഹമാണ് ദിയയുടേത്. ഇരുവരെയും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. ദിയ എന്ന ബിസിനസ് വുമണിനെ കുറിച്ച് അശ്വിൻ ഹാപ്പി ഫ്രെയ്മ്സ് ചാനലിലൂടെ പറയുന്നത് ശ്രദ്ധ നേടുന്നുണ്ട്. 

"ദിയ എന്ന ബിസിനസ് വുമൺ അടിപൊളിയാണ്. ഓരോ കാര്യങ്ങളും ദിയ ചെയ്യുന്നത് കണ്ടു പഠിക്കേണ്ടതാണ്. കാരണം ഏതൊരു വിഷയം പോലും കൃത്യമായി പക്വതയോടെ ചെയ്യാനുള്ള കഴിവുണ്ട് ദിയക്ക്. ഒന്നാമത് ഈ ആഭരണങ്ങളുടെ ബിസിനസ് എന്ന ഐഡിയ എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. മാത്രമല്ല ഈ ബിസിനസിന്റെ വളർച്ചക്കു വേണ്ടി ഓരോ ആളുകളെയും മീറ്റ് ചെയ്ത് കൃത്യമായ രീതിയിൽ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ദിയക്ക് സാധിച്ചു. 

തീർച്ചയായും ദിയയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ബിസിനസ്. ഇതൊന്നും എല്ലാവർക്കും അത്ര എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നല്ല. ഒരു ബിസിനസ് വുമൺ എന്ന നിലയിൽ ദിയ ബെസ്റ്റാണ്. മാത്രമല്ല എന്റെ അമ്മയെ വലിയൊരു ബിസിനസ് വുമൺ ആക്കിയതിനു കാരണവും ദിയയാണ്. ഇനിയും ഉയരങ്ങൾ കീഴടക്കണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നുണ്ട്." അശ്വിൻ ദിയയുടെ ബിസിനസ് രം​ഗത്തെ മികവിനെ കുറിച്ച് വാതോരാതെ സംസാരിച്ചു. 


ദിയയും അശ്വിനും തമ്മിലുള്ള പ്രണയത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ദിയയെ പോലെ അശ്വിനേയും ഇപ്പോൾ ആളുകൾ സ്നേഹിക്കുന്നുണ്ട്. ഇരുവരും തമ്മിൽ സ്നേഹം മാത്രമല്ല വഴക്കും ഉണ്ടാവാറുണ്ടെന്ന് ദിയ പറഞ്ഞിട്ടുണ്ട്. "വഴക്കിടുന്ന സമയത്ത് എനിക്ക് ഇവനെ കടലിൽ താഴ്ത്താനാണ് തോന്നാറ്. ഒന്നാമത് വഴക്കിടുന്നത് എനിക്കിഷ്ടമല്ല." ദിയ പറഞ്ഞു. 

​ഗൗതം വാസുമേനോൻ സിനിമകളിലെ പ്രണയം കാണുമ്പോൾ വല്ലാത്ത ഫീൽ കിട്ടും. അത്രയും മനോഹരമായിട്ടാണ് അദ്ദേഹത്തിന്റെ സിനിമകളിലെ പ്രണയിക്കുന്ന രീതിയും പ്രണയിനിയെ വർണിക്കുന്ന രം​ഗങ്ങളും. ഇതെല്ലാം യഥാർത്ഥ ജീവിതത്തിൽ നടക്കാൻ സാധ്യത വളരെ കുറവാണ്. എന്നാൽ ദിയയുടെ ലൈഫിൽ ഇതെല്ലാമുണ്ട്. സിനിമയിലെ നായകൻമാർ പ്രണയിക്കുന്ന പോലെയാണ് അശ്വിൻ തന്നെ പ്രണയിക്കുന്നതെന്നാണ് ദിയ പറയുന്നത്. 


"ബൈക്കിൽ ഞങ്ങൾ ഒരുമിച്ച് പോകുമ്പോൾ പിറകിൽ ഞാൻ കയറിയാൽ ആദ്യം എന്റെ കാലിൽ തൊട്ട് ഉമ്മ വെക്കും. അത് ശരിക്കും വല്ലാത്ത ഫീലാണ്. അശ്വിൻ ഇടക്കിടെ ഞാൻ സുന്ദരിയാണെന്ന് പറയാറുണ്ട്. എന്നാൽ അതെല്ലാം എനിക്കിഷ്ടമാണ്. കണ്ടാൽ തോന്നില്ലെങ്കിലും ഞാൻ ശരിക്കും ഒരു പൈങ്കിളിയാണ്. ഇതെല്ലാം ഇവൻ പറയുമ്പോൾ മാത്രമാണ് എല്ലാത്തിനും ഭം​ഗി ഉണ്ടാവുള്ളു. വേറെ ആരെങ്കിലും പറയുന്നത് കേൾക്കുമ്പോൾ പുച്ഛം തോന്നും. 

ഞാൻ പൊതുവേ പണം ഒരുപാട് ചിലവാക്കുന്നയാളായിരുന്നു. എന്നാൽ വിവാഹത്തിനു വേണ്ടി ഒരുപാട് സേവ് ചെയ്യുന്നുണ്ടായിരുന്നു. വിവാഹത്തിന്റെ 90 ശതമാനവും എന്റെ പണം കൊണ്ടാണ് നടത്തുന്നത്. ഒരു അത്യാവശ്യം വന്നാൽ മാത്രം വീട്ടുകാരോട് ചോദിക്കും. അവർ ഇതൊന്നും ചെയ്യില്ല എന്നല്ല. എനിക്ക് ആരെയും ആശ്രയിക്കുന്നത് ഇഷ്ടമല്ല. സ്വന്തമായി ഇതെല്ലാം ചെയ്യുമ്പോൾ വല്ലാത്തൊരു അഭിമാനം തോന്നും. അതുകൊണ്ടാണ് ഞാൻ തന്നെ എല്ലാം ചെയ്യുന്നത്." ദിയ പറഞ്ഞു. 

#diyakrishna #shares #her #sweet #memories #about #how #ashwinganesh #romantic #like #film #heros

Next TV

Related Stories
മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

Dec 31, 2025 11:50 AM

മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

മാറിടം കാണിച്ച് ജാസി, ഹെലൻ ഓഫ് സ്പാർട്ട വീഡിയോ കോൾ വിവാദം , പ്രതികരണവുമായി സായ്...

Read More >>
കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

Dec 30, 2025 02:34 PM

കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

നടി പ്രീത പ്രദീപ്, ഗർഭിണി, മെറ്റേണിറ്റി ഫോട്ടോഷൂട്ട്...

Read More >>
Top Stories










News Roundup