---
title: "'അന്ന് കണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് തൊഴുതു, ആ ബഹുമാനം ഇപ്പോഴില്ല'; ജയറാമിനെക്കുറിച്ച് പാർവതിയുടെ വെളിപ്പെടുത്തൽ"
english_title: "Parvathy's revelation about Jayaram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343095/parvathys-revelation-about-jayaram"
published_at: "2026-02-20T13:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69981429ed5f7_movie3.jpg"
keywords: []
---

# 'അന്ന് കണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് തൊഴുതു, ആ ബഹുമാനം ഇപ്പോഴില്ല'; ജയറാമിനെക്കുറിച്ച് പാർവതിയുടെ വെളിപ്പെടുത്തൽ

> **Lead Summary:** **[[moviemax.in]]** മലയാള സിനിമയിലെ പ്രിയ ദമ്പതികളായ ജയറാമും പാർവതിയും വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ജയറാമുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് പാർവതി പങ്കുവെച്ച രസകരമായ ഓർമ്മകളാണ് റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ആരാധകർക്കിടയിൽ സംവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

## Article Content

**[[moviemax.in]]** മലയാള സിനിമയിലെ പ്രിയ ദമ്പതികളായ ജയറാമും പാർവതിയും വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ജയറാമുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് പാർവതി പങ്കുവെച്ച രസകരമായ ഓർമ്മകളാണ് റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ആരാധകർക്കിടയിൽ സംവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

താൻ സിനിമയിലെത്തിയ കാലത്ത് വലിയ താരമായിരുന്ന പാർവതിയെ മധുവിന്റെ മുറിയിൽ വെച്ച് ആദ്യമായി കണ്ടപ്പോൾ ബഹുമാനപൂർവ്വം എഴുന്നേറ്റ് നിന്ന് തൊഴുതുവെന്നും, ഇരിക്കാൻ പറഞ്ഞിട്ടും തയ്യാറായില്ലെന്നുമാണ് പാർവതി വീഡിയോയിൽ പറയുന്നത്.

എന്നാൽ ആ ബഹുമാനമൊന്നും ഇപ്പോൾ കാണാനില്ലെന്ന് തമാശരൂപേണ പാർവതി കൂട്ടിച്ചേർക്കുന്നു. പാർവതി പറയുന്നത് തമാശയാണെന്നും ഇതെല്ലാം അവർ തന്നെ കെട്ടിച്ചമച്ച കഥകളാണെന്നുമാണ് ജയറാം ഇതിന് മറുപടി നൽകുന്നത്.

എന്നാൽ ജയറാം സിനിമയിലേക്ക് വരുന്ന സമയത്ത് പാർവതി മുൻനിര നായികയായിരുന്നതിനാൽ നടിയുടെ വാക്കുകളിൽ സത്യമുണ്ടാകാനാണ് സാധ്യതയെന്നാണ് ആരാധകരുടെ പക്ഷം. ജയറാമിന്റെ അന്നത്തെ സംസാര ശൈലിയെയും പെരുമാറ്റത്തെയും കുറിച്ച് വിമർശനാത്മകമായ അഭിപ്രായങ്ങളും ചിലർ പങ്കുവെക്കുന്നുണ്ട്.

വിവാഹശേഷം കുടുംബത്തിനായി അഭിനയം വിട്ട പാർവതി ഇപ്പോൾ നൃത്തവേദികളിലും പരസ്യങ്ങളിലും സജീവമാണ്. 'ആശകൾ ആയിരമാണ്' എന്ന ചിത്രമാണ് ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343095/parvathys-revelation-about-jayaram)