---
title: "റാപ്പർ വേടൻ വിവാഹിതനാകുന്നു: വധു എഴുത്തുകാരി നവമി ലത, ലളിതമായ ചടങ്ങുകളോടുകൂടി വിവാഹം "
english_title: "Rapper Vedan is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343086/rapper-vedan-is-getting-married"
published_at: "2026-02-20T12:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69980c5ecb4bc_movie2.jpg"
keywords: []
---

# റാപ്പർ വേടൻ വിവാഹിതനാകുന്നു: വധു എഴുത്തുകാരി നവമി ലത, ലളിതമായ ചടങ്ങുകളോടുകൂടി വിവാഹം 

> **Lead Summary:** **[[moviemax.in]]** യുവ റാപ്പറും ഗാനരചയിതാവുമായ വേടൻ (ഹിരൺ ദാസ് മുരളി) വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ വെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ സന്തോഷവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

## Article Content

**[[moviemax.in]]** യുവ റാപ്പറും ഗാനരചയിതാവുമായ വേടൻ (ഹിരൺ ദാസ് മുരളി) വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ വെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ സന്തോഷവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

ആഡംബരങ്ങളൊന്നുമില്ലാതെ ഫെബ്രുവരി 24-ന് രജിസ്റ്റർ വിവാഹം ചെയ്യാനാണ് ഇരുവരുടെയും തീരുമാനം. താൻ വിവാഹിതനാകാൻ പോകുന്ന വിവരം വേടനും വേദിയിൽ വെച്ച് സ്ഥിരീകരിക്കുകയും എല്ലാവരുടെയും അനുഗ്രഹം തേടുകയും ചെയ്തു.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് നവമിയെ വിവാഹത്തിനായി ഒരുക്കുന്നത്. നവമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രഞ്ജു തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഏറെ നാളായി പ്രണയത്തിലായിരുന്ന വേടനും നവമിയും തൃശൂർ സ്വദേശികളാണ്. വേടന്റെ ഹിറ്റ് ഗാനമായ 'മോണലോവ' പ്രണയിനിയായ നവമിയെ കുറിച്ച് എഴുതിയതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ വേടനെതിരെ ഉയർന്ന പഴയ പീഡനക്കേസുകളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരെ കേസുകൾ നിലവിലുണ്ട്.

ഇത്തരം വിവാദങ്ങൾക്കിടയിലും വേടന് പിന്തുണയുമായി നവമി ഒപ്പമുണ്ടായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലും ഇരുവരും ഒന്നിച്ചാണ് എത്തിയത്. 'വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലെസ്' എന്ന സംഗീത വീഡിയോയിലൂടെ ശ്രദ്ധേയനായ വേടൻ, അമ്മയുടെ വേർപാടിന് ശേഷം തന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു കുടുംബമായി ജീവിക്കുക എന്നതാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343086/rapper-vedan-is-getting-married)