---
title: "ഹൃത്വിക്കിനൊപ്പം അഭിനയിച്ചപ്പോൾ കാമുകന് 'ഈഗോ'; 17 കിലോ ഭാരം കുറച്ചെന്ന് മൃണാൾ താക്കൂർ"
english_title: "Mrinal Thakur says her boyfriend lost 'ego' after acting with Hrithik; she lost 17 kg"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343047/mrinal-thakur-says-her-boyfriend-lost-ego-after-acting-with-hrithik-she-lost-17-kg"
published_at: "2026-02-20T10:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997efaa0c6b2_Mrinal_Thakur_says_her_boyfriend_lost_ego_after_acting_with_Hrithik.jpg"
keywords: []
---

# ഹൃത്വിക്കിനൊപ്പം അഭിനയിച്ചപ്പോൾ കാമുകന് 'ഈഗോ'; 17 കിലോ ഭാരം കുറച്ചെന്ന് മൃണാൾ താക്കൂർ

> **Lead Summary:** സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചതിനെത്തുടർന്ന് തന്റെ മുൻ കാമുകന് വലിയ രീതിയിലുള്ള 'ഈഗോ' പ്രശ്നങ്ങളുണ്ടായതായി നടി മൃണാൾ താക്കൂർ. ഇതിന്റെ ഫലമായി അയാൾ 17 കിലോയോളം ശരീരഭാരം കുറച്ചതായും താരം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിനിടെയാണ് തന്റെ പഴയകാല പ്രണയബന്ധത്തെക്കുറിച്ച് മൃണാൾ തുറന്നുപറഞ്ഞത്.

## Article Content

സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചതിനെത്തുടർന്ന് തന്റെ മുൻ കാമുകന് വലിയ രീതിയിലുള്ള 'ഈഗോ' പ്രശ്നങ്ങളുണ്ടായതായി നടി മൃണാൾ താക്കൂർ. ഇതിന്റെ ഫലമായി അയാൾ 17 കിലോയോളം ശരീരഭാരം കുറച്ചതായും താരം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിനിടെയാണ് തന്റെ പഴയകാല പ്രണയബന്ധത്തെക്കുറിച്ച് മൃണാൾ തുറന്നുപറഞ്ഞത്.

തങ്ങൾ ഒരു ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നുവെന്നും അക്കാലത്താണ് ഹൃത്വിക് റോഷനൊപ്പം താൻ സ്ക്രീൻ പങ്കിട്ടതെന്നും നടി പറഞ്ഞു. സിനിമയിൽ സുന്ദരന്മാരായ പുരുഷന്മാർക്കൊപ്പം അഭിനയിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നത് കണ്ട് അയാൾക്ക് തന്നോട് തോന്നിയ അരക്ഷിതാവസ്ഥയാണ് ഈ മാറ്റങ്ങൾക്ക് പിന്നിലെന്നും മൃണാൾ കൂട്ടിച്ചേർത്തു. താൻ മറ്റ് സുന്ദരന്മാരായ നടന്മാരോടൊപ്പം സമയം ചെലവഴിക്കുകയാണെന്ന് അയാൾ തെറ്റിദ്ധരിച്ചതായും നടി വെളിപ്പെടുത്തി.

> "കരിയറിൻ്റെ തുടക്കത്തിൽ ഞാൻ ഹൃത്വിക് റോഷനൊപ്പവും ഷാഹിദ് കപൂറിനൊപ്പവും അഭിനയിച്ചിരുന്നു. ലോങ്ങ് ഡിസ്റ്റൻസ് ബന്ധങ്ങളിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ, അതാവുമ്പോൾ നമ്മുടെ ജോലിയിലും ശ്രദ്ധ പുലർത്താനാവും. സ്കാൻഡിനേവിയക്കാരനായ എന്റെ കാമുകൻ ഞാൻ സുന്ദരന്മാരായ പുരുഷന്മാരോടൊപ്പം സമയം ചെലവിടുകയും അവരോടൊപ്പം അഭിനയിക്കുകയും ചെയ്യുകയാണെന്ന് തെറ്റിദ്ധരിച്ചു. അതിനാൽ അവരെപ്പോലെ ആകാനായി അദ്ദേഹം വ്യായാമം ചെയ്യാൻ തുടങ്ങി." മൃണാൾ താക്കൂർ പറയുന്നു.

> "17 കിലോ വരെ അയാൾ കുറച്ചു. പിന്നീടൊരു ഘട്ടത്തിൽ അയാൾ വ്യായാമം നിർത്തി ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോൾ ഏകദേശം 20 കിലോ കൂടുകയും ചെയ്തു. മത്സരിച്ച് മടുത്തു എന്നാണദ്ദേഹം പറഞ്ഞത്. പക്ഷേ ഞാനൊരിക്കലും ഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നില്ല, അത് അയാളുടെ അരക്ഷിതാവസ്ഥയായിരുന്നു. മസിലുകളുള്ള ഒരു പുരുഷനെ എനിക്ക് വേണമെന്ന തരത്തിൽ ഞാനയാളെ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല." മൃണാൾ താക്കൂർ കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ദോ ദീവാനേ ഷെഹര്‍ മേം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മൃണാലിന്റെ പ്രതികരണം. ദോ ദീവാനേ ഷെഹര്‍ മേം എന്ന ചിത്രത്തിൽ സിദ്ധാന്ത് ചതുർവേദിയായാണ് നായകനായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343047/mrinal-thakur-says-her-boyfriend-lost-ego-after-acting-with-hrithik-she-lost-17-kg)