#Thangalan | ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക് 'തങ്കലാന്‍'; ഹിന്ദി റിലീസ് തീയതി പ്രഖ്യാപിച്ചു

#Thangalan |  ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക് 'തങ്കലാന്‍'; ഹിന്ദി റിലീസ് തീയതി പ്രഖ്യാപിച്ചു
Aug 24, 2024 05:35 PM | By ShafnaSherin

(moviemax.in)തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ സമീപ വര്‍ഷങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ള സ്വാധീനം ചര്‍ച്ചയായ വിഷയമാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ ഇന്ന് വലിയ വിജയമാണ് നേടാറ്.

ഇപ്പോഴിതാ ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക് മറ്റൊരു തെന്നിന്ത്യന്‍ ചിത്രം കൂടി എത്തുകയാണ്. വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന്‍ എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകള്‍ ഓഗസ്റ്റ് 15 നാണ് തിയറ്ററുകളിലെത്തിയത്. ചിത്രം തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഉത്തരേന്ത്യയില്‍ ഹിന്ദി പതിപ്പ് ഇറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 30 ന് തങ്കലാന്‍ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തും. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, പാ രഞ്ജിത്ത്, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ എത്തിയിരിക്കുന്നത്. പാ രഞ്ജിത്തിനൊപ്പം തമിഴ് പ്രഭയും അഴകിയ പെരിയവനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

വിക്രത്തിനൊപ്പം മാളവിക മോഹനന്‍, പാര്‍വതി തിരുവോത്ത്, പശുപതി, ഡാനിയേല്‍ കാല്‍റ്റഗിറോണ്‍, ഹരികൃഷ്ണന്‍ അന്‍പുദുരൈ, വേട്ടൈ മുത്തുകുമാര്‍, ക്രിഷ് ഹസന്‍, അര്‍ജുന്‍ അന്‍പുടന്‍, സമ്പത്ത് റാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

#Thangalan #North #Indian #audiences #Hindi #release #date #announced

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall