#AishwaryaRai | ഐശ്വര്യ റായിയുടെ മകളെ നോക്കാന്‍ ഒരു പട തന്നെയുണ്ടാവും! ഈ കമന്റ് ഞാനും കണ്ടിട്ടുണ്ട്, സത്യാവസ്ഥ പറഞ്ഞ് നടി

#AishwaryaRai | ഐശ്വര്യ റായിയുടെ മകളെ നോക്കാന്‍ ഒരു പട തന്നെയുണ്ടാവും! ഈ കമന്റ് ഞാനും കണ്ടിട്ടുണ്ട്, സത്യാവസ്ഥ പറഞ്ഞ് നടി
Aug 23, 2024 08:00 PM | By ADITHYA. NP

(moviemax.in)ശ്വര്യ റായിയും അഭിഷേക് ബച്ചനും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളിലാണെന്നും താരങ്ങള്‍ വേര്‍പിരിഞ്ഞെന്നും തുടങ്ങി നിരവധി കഥകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വന്ന് കൊണ്ടിരുന്നത്.

നിരന്തരം വിവാദങ്ങള്‍ വന്നതോടെ ഇതില്‍ വ്യക്തത വരുത്തി അഭിഷേക് രംഗത്ത് വരികയും ചെയ്തു. താനിപ്പോഴും വിവാഹിതനാണെന്നാണ് ഐശ്വര്യ അണിയിച്ച മോതിരം കാണിച്ചോണ്ട് നടന്‍ പറഞ്ഞത്.

അതേ സമയം ഐശ്വര്യ ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാതെ കുടുംബിനിയായി ജീവിക്കുകയാണ്. അഭിനയതതിലും മോഡലിങ്ങൡും സൂപ്പര്‍താരമായത് പോലെ നല്ലൊരു അമ്മയുടെയും ഭാര്യയുടെയും റോളുകള്‍ മനോഹരമായി ചെയ്യാനും നടിയ്ക്ക് സാധിച്ചിരുന്നു.

അത്തരത്തില്‍ മകളെ നോക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഐശ്വര്യ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ആരാധ്യയുടെ അമ്മയായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞത്.

സെലിബ്രിറ്റികള്‍ക്ക് മക്കളെ നോക്കാനും സഹായിക്കാനും ഒരു പട തന്നെ ഉണ്ടായിരിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. ഇതിനെ കുറിച്ച് തനിക്ക് അറിയാമെന്നും എന്നാല്‍ താന്‍ തിരഞ്ഞെടുത്തത് മറ്റൊന്നാണെന്നുമാണ് ഐശ്വര്യ പറഞ്ഞത്.'

ആരാധ്യയ്ക്കൊപ്പമാണ് എന്റെ മുഴുവന്‍ സമയവും ചെലവഴിക്കാറുള്ളത്. പിന്നെ എന്റെ ഇഷ്ടത്തിന് അനുസരിച്ചൊരു നാനി കൂടെയുണ്ട്. എന്നാല്‍ സഹായിക്കാന്‍ വേണ്ടി ഒത്തിരി ആളുകള്‍ പിന്നാലെ ഉണ്ടാവുമെന്ന് പറയുന്ന കമന്റുകള്‍ ഞാനും വായിച്ചിരുന്നു.

ആളുകള്‍ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ഞാന്‍ ഈ വഴിയാണ് തിരഞ്ഞെടുത്തത്. ഈ ജീവിതം എപ്പോഴും തിരക്കുകളുടേതാണ്. അനന്തമായ ജോലികള്‍ ചെയ്യുന്ന വീട്ടമ്മമാരെ ഞാന്‍ ബഹുമാനിക്കുന്നു.'

മനസ് എന്ത് പറയുന്നോ അതില്‍ ഉറച്ചു വിശ്വസിക്കുന്ന ആളആണ് ഞാന്‍. എല്ലാ ദിവസവും നമ്മളുടെ തല ഉയര്‍ന്ന് തന്നെ നിലനിര്‍ത്താനുള്ള മാര്‍ഗമാണിത്. അത് ഞാന്‍ ആരാധ്യയോടും പറഞ്ഞു കൊടുക്കാറുണ്ട്.

ബി പോസിറ്റീവ് എന്നത് വെറും രക്തഗ്രൂപ്പ് മാത്രമല്ല. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരു പഠനമാണ്. ജീവിതം അനുഭവിച്ചറിയുകയാണ് വേണ്ടത്.

കാരണം അനുഭവങ്ങളോടൊപ്പം നമുക്ക് ജീവിക്കേണ്ടതായി വരും' എന്നുമാണ് ഐശ്വര്യ പറഞ്ഞത്. 2007 ലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്.

നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2011 ല്‍ ഐശ്വര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു. മകളുടെ ജനനത്തിന് ശേഷം പൂര്‍ണമായിട്ടും അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നടി.

മാത്രമല്ല സാധാരണ അമ്മമാരെ പോലെ മകളുടെ എല്ലാ കാര്യങ്ങളും ഐശ്വര്യ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. അഞ്ച് വര്‍ഷത്തോളം മാറി നിന്നതിന് ശേഷമാണ് ഐശ്വര്യ തിരിച്ച് വരവ് നടത്തിയത്.

എന്നിരുന്നാലും അഭിനയത്തില്‍ സജീവമാകാതെ കുടുംബിനിയായി ജീവിക്കാനാണ് നടി താല്‍പര്യം കാണിച്ചത്. മാത്രമല്ല എവിടെ പോയാലും വാല് പോലെ മകളെ കൂടെ കൂട്ടുന്നതാണ് ഐശ്വര്യയുടെ ശീലം.

#Aishwarya #Rai #daughter #have #picture #look #have #also #seen #comment #actress #telling #truth

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-