#sobhitadhulipala | ഐറ്റം ഡാൻസുമായി ഡോൺ 3യിൽ ശോഭിത ദുലിപാലയും ഉണ്ടോ? ഇത്തവണ രൺവീർ സിം​ഗിനൊപ്പം

#sobhitadhulipala | ഐറ്റം ഡാൻസുമായി ഡോൺ 3യിൽ ശോഭിത ദുലിപാലയും ഉണ്ടോ? ഇത്തവണ രൺവീർ സിം​ഗിനൊപ്പം
Aug 23, 2024 09:01 AM | By Jain Rosviya

(moviemax.in)സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശോഭിത ദുലിപാല നിറഞ്ഞു നിൽക്കുന്നുണ്ട്. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.

നാ​ഗചൈതന്യയും ശോഭിതയും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഈ മാസമാണ് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹ നിശ്ചയം നടന്നത്. പൊന്നിയൻ സെൽവൻ 2ലായിരുന്നു ശോഭിതയുടെ വേറിട്ടൊരു കഥാപാത്രം പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.

ഇപ്പോൾ ശോഭിത വീണ്ടും ചർച്ചകളിൽ നിറയുന്നു. ഡോൺ 3യിൽ ഐറ്റം ഡാൻസ് ചെയ്യാനായി ശോഭിതക്ക് ഓഫർ വന്നിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു നീക്കം ശോഭിതയുടെ ഭാ​ഗത്തു നിന്നും ഉണ്ടായിട്ടില്ല.

ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3യിലേക്ക് ഇത്രയും വലിയ ഓഫർ ലഭിച്ചിട്ടും ശോഭിത മറുപടി അറിയിച്ചില്ല. എങ്കിലും ഫർഹാൻ അക്തറുമായി ശോഭിത ചില മീറ്റിങ്ങുകൾ അറ്റൻ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഈ സിനിമയിൽ എത്തിയാൽ താരത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നതിൽ സംശയമില്ല.ശോഭിത ദുലിപാല മികച്ച അഭിനേത്രിയാണ്.

മാത്രമല്ല ​ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള മെയ്വഴക്കവും ശോഭിതക്ക് ഉണ്ട്. മെയ്ഡ് ഇൻ ഹെവൻ, ദി നൈറ്റ് മാനേജർ എന്നീ വെബ് സീരിസിൽ കണ്ട ശോഭിതയെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടമുണ്ട്.

ഈ ഐറ്റം ഡാൻസ് ഓഫർ അം​ഗീകരിച്ചാൽ ശോഭിതയുടെ സ്റ്റാർ വാല്യൂ പെട്ടെന്ന് ഉയരും. രൺവീർ സിം​ഗ്, കിയാര അധ്വാനി, ജാക്വിലിൻ ഫർണാണ്ടസ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഡോൺ 2 ന്റെ മൂന്നാം ഭാ​ഗം എന്ന നിലയിലല്ല സിനിമ ഒരുക്കുന്നത്. പക്ഷേ ഡോൺ 2നേക്കാളും വലിയ കാൻവാസിലാണ് ഡോൺ 3 ചെയ്യുന്നത്.

ഈയിടെ ഫർഹാൻ അക്തർ ഒരു വീഡിയോ പോഡ്കാസ്റ്റിലൂടെ രൺവീർ സിം​ഗിനെ കൊണ്ടു വന്നതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. 

ഇന്നത്തെ തലമുറക്കു വേണ്ടിയാണ് ഞാൻ കഥ എഴുതുന്നത്. രൺവീർ സിം​ഗിൽ ഒരു എനർജിയുണ്ട്. അത് വേറിട്ടതാണ്. മറ്റു നടന്മാരിൽ അധികം കാണാത്ത ഒന്നാണത്. മാത്രമല്ല മുൻപുള്ള പല സിനിമകളിലും ശക്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ചത്.

അതിനാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ രൺവീറിനേക്കാൾ മറ്റൊരു ഓപ്ഷൻ ഇല്ല. ഇത്തവണ എന്തുകൊണ്ടാണ് ഷാരൂഖാനെ ഒഴിവാക്കിയതെന്ന് പലരും ചോദിക്കുന്നുണ്ട്.

എന്നാൽ അതിനു ഫർഹാൻ പറയുന്നത് ഡോൺ 3 ഒരിക്കലും ഡോൺ 2ന്റെ തുടർച്ചയല്ല. മാത്രമല്ല ഒരുപാട് വ്യത്യാസങ്ങളും കഥയിൽ ഉണ്ട്. ഫർഹാൻ അക്തർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നു. 2011ൽ റിലീസായ ഡോൺ 2 വമ്പൻ ഹിറ്റായിരുന്നു. ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമായിരുന്നു ഡോൺ2ൽ പ്രധാന വേഷത്തിലെത്തിയത്.

അന്നത്തെ മാർക്കറ്റിൽ വലിയ ഓളം ഉണ്ടാക്കിയ കഥാപാത്രമായിരുന്നു അത്. ഇത്രയും കാലം ജനങ്ങളിൽ പതിഞ്ഞ ഷാരൂഖ് ഖാന്റെ കഥാപാത്രത്തിനു മുകളിൽ രൺവീർ സിം​ഗിനു ഉയരാൻ സാധിക്കുമോ എന്നാണ് പലരുടേയും സംശയം.

ഷാരൂഖ് ഖാന് ഈ സ്ക്രിപ്റ്റ് വായിച്ചിട്ട് ഒട്ടും ഇഷ്ടമായില്ലെന്നും അതിനു ശേഷമാണ് രൺവീർ സിം​ഗിലേക്ക് ഫർഹാൻ എത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഡോൺ 3യിൽ ശോഭിത ഉണ്ടാവുമോ എന്നും ആരാധകർ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. 

#sobhitadhulipala #offered #play #item #dance #farhanakhtar #don3 #with #ranveersingh

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-