#tanushreedutta | ഹേമ കമ്മിറ്റി റിപ്പോർട്ട് 'ഉപയോ​ഗശൂന്യം'; മലയാളം സിനിമാ മേഖലയെ കുറിച്ച് നടി തനുശ്രീ ദത്ത

#tanushreedutta | ഹേമ കമ്മിറ്റി റിപ്പോർട്ട് 'ഉപയോ​ഗശൂന്യം'; മലയാളം സിനിമാ മേഖലയെ കുറിച്ച് നടി തനുശ്രീ ദത്ത
Aug 22, 2024 08:04 PM | By Jain Rosviya

(moviemax.in)ഹേമ കമ്മിറ്റി റിപ്പോർട്ട് രാജ്യ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ടുന്ന വാർത്തയായിരുന്നു റിപ്പോർട്ടിലുടനീളം.

പല താരങ്ങളും അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് രം​ഗത്തെത്തി. പ്രതികളെ കുറിച്ചുള്ള പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ വിഷയത്തിൽ ബോളിവുഡ് നടി തനുശ്രീ ദത്ത പ്രതികിക്കുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് ഉപയോ​ഗശൂന്യം.

ലൈം​ഗിക അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് ഒരിക്കലും കരുണ ലഭിക്കില്ല. തനുശ്രീ പറഞ്ഞു.നാനാ പടേകറിനേയും ദിലീപിനേയും കുറിച്ചും തനുശ്രീ ദത്ത തുറന്ന് പറയുന്നു.

നാനാ പടേക്കർ തന്നെ ലൈം​ഗികമായി ആക്രമിച്ചിരുന്നെന്ന് തനുശ്രീ പറയുന്നുണ്ട്. എന്നാൽ തനിക്ക് ഇപ്പോഴും അതിനു നീതി കിട്ടിയിട്ടില്ലെന്നും തനുശ്രീ തുറന്നു പറഞ്ഞു.

"ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് എനിക്കൊന്നും മനസിലാവുന്നില്ല. എനിക്ക് തോന്നുന്നത് ഇതെല്ലാം ഉപയോ​ഗശൂന്യമായവയാണ്. ഈ റിപ്പോർട്ട് തയ്യാറാക്കുവാൻ 7 വർഷം വേണ്ടി വന്നു.

2017ലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വന്നത്. ഇത്ര വർഷം ഈ റിപ്പോർട്ട് എവിടെയായിരുന്നു. പുതിയ റിപ്പോർട്ടിന്റെ അർത്ഥമെന്താണ്? ഈ റിപ്പോർട്ടല്ല ആവശ്യം പ്രതികളെ ഉടൻ തന്നെ പിടി കൂടി അറസ്റ്റ് രേഖപ്പെടുത്തുകയും നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് വേണ്ടത്. 

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറച്ച് നാൾ ജയിലിൽ കിടന്നു, ഇപ്പോൾ പുറത്തിറങ്ങി. ദീലീപും നാനാ പടേക്കറുമെല്ലാം ഒരു നാർസിസ്റ്റ് സൈക്കോപ്പാത്തുകളാണ്. ഇത്തരം രോ​ഗികൾക്ക് മരുന്നില്ല.

അതിനാൽ തന്നെ ഞാൻ ഇത്തരം റിപ്പോർട്ടുകളെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ ആ​ഗ്രഹിക്കുന്നില്ല. കാരണം എനിക്കിത്തരം സിസ്റ്റത്തിൽ വിശ്വാസമില്ല."

പ്രതികളെ ശിക്ഷിക്കാൻ ശരിയായ നടപടിയെടുക്കുന്നില്ലെന്ന് വിശ്വസിക്കുന്നതായും നടി പറഞ്ഞു. ഇതിനൊപ്പം മലയാളം സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷയില്ലായ്മയെ കുറിച്ചും തനുശ്രീ പ്രതികരിക്കുന്നു.

"സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥലം അത്യാവശ്യമാണ്. ഈ റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്ത് സമയം കളയാതെ അത്തരം സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. ഈ റിപ്പോർട്ട് പ്രകാരം ആരെങ്കിലും ഇനി തെറ്റ് ചെയ്യില്ലെന്ന് തോന്നുന്നുണ്ടോ? നിയമം ലംഘിക്കുന്നവർ അത് ചെയ്തു കൊണ്ടേയിരിക്കും.

ഇത്തരക്കാരെല്ലാം മാനസിക രോ​ഗികളാണ്. അവരുടെ മനസൊന്നും ശരിയല്ല." തനുശ്രീ ദത്ത കൂട്ടിച്ചേർത്തു. മലയാള സിനിമ മേഖലയിൽ നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള സമ​ഗ്രമായ റിപ്പോർട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.

എന്നാൽ ഈ റിപ്പോർട്ട് വന്നതിനു പിന്നാലെ നിരവധി താരങ്ങളാണ് അനുഭവങ്ങളുമായി മുന്നോട്ടു വരുന്നത്. പക്ഷേ എല്ലാവർക്കും പ്രതികളുടെ പേര് വെളിപ്പെടുത്താൻ ഭയമാണ്.

ഇത്തരത്തിൽ പേര് വെളിപ്പെടുത്താതെ ഇരിക്കുമ്പോൾ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാ പുരുഷ താരങ്ങളും ടെക്നീഷ്യൻസും പ്രതിക്കൂട്ടിൽ നിൽക്കുന്നവരാകും.

തനുശ്രീ ദത്ത ഈ റിപ്പോർട്ടിനെതിരെ പൊട്ടിത്തെറിച്ചതും ശ്രദ്ധേയം. സ്ത്രീകളെ ലൈം​ഗികമായി അതിക്രമിക്കുന്നവർ മലയാള സിനിമയിൽ മാത്രമല്ല എന്ന് തനുശ്രീയും വ്യക്തമാക്കുന്നുണ്ട്. 

#tanushreedutta #calls #hema #committee #report #useless #also #criticize #nana #patekar #dileep

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-