#Supernatural | 30 കോടി മുടക്കി 132 കോടി നേടിയ 'സൂപ്പര്‍ നാച്യൂറല്‍' പടം ഒടിടിക്ക് മുന്‍പേ ടിവിയില്‍ എത്തുന്നു

#Supernatural  |  30 കോടി മുടക്കി 132 കോടി നേടിയ 'സൂപ്പര്‍ നാച്യൂറല്‍' പടം ഒടിടിക്ക് മുന്‍പേ ടിവിയില്‍ എത്തുന്നു
Aug 22, 2024 09:49 AM | By ShafnaSherin

(moviemax.in)മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് മുഞ്ജ്യ. ശര്‍വരി, അഭയ് വര്‍മ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മുഞ്ജ്യ എന്ന കേന്ദ്ര കഥാപാത്രം സിജിഐയിലാണ് എത്തിയത്.

ജൂണ്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 132 കോടിയാണ് ആഗോള ബോക്സോഫീസില്‍ ചിത്രം നേടിയത്.30 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ ചിത്രം ഇതിനകം ബോക്സ് ഓഫീസില്‍ നിന്ന് തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുത്തിട്ടുണ്ട്.

പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി തീയറ്ററുകളില്‍ എത്തുന്നത് വരെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് മുന്‍പ് തന്നെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി എത്തുകയാണ്.

സ്റ്റാര്‍ ഗോള്‍ഡില്‍ ഓഗസ്റ്റ് 24 ശനിയാഴ്ച രാത്രി 8 മണിക്കാണ് ചിത്രം പ്രീമിയര്‍ ചെയ്യുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം വാങ്ങിയത്. ചിത്രം എപ്പോള്‍ ഒടിടിയില്‍ എത്തും എന്ന വിവരം പുറത്തുവന്നിട്ടില്ലെങ്കിലും അടുത്ത മാസം ചിത്രം സ്ട്രീമിംഗിന് എത്തിയേക്കും എന്നാണ് വിവരം.

മുഞ്ജ്യ മറാത്തി നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ്. മുണ്ടൻ ചടങ്ങ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ മരിക്കുന്ന ആണ്‍ കുട്ടികള്‍ വികൃതികളായ പ്രേതങ്ങളായി മാറും എന്നാണ് കഥ. കുട്ടിച്ചാത്തന്‍ തരത്തില്‍ മറാത്തി വിശ്വാസത്തിന്‍റെ ഭാഗമാണ് മുഞ്ജ്യ ഇതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.

2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്. 2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം.

ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയതാണ് മുഞ്ജ്യ. ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ സ്ത്രീ 2 ആണ് ഈ ഫ്രഞ്ചെസിയിലെ പുതിയ ചിത്രം.

#Supernatural #earned #132 #crores #budget #30 #crore #hits #TV #before #OTT

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories