#priyankachopra | കുട്ടികളുണ്ടാകാനല്ലാതെ മറ്റൊന്നിനും എനിക്ക് പുരുഷനെ വേണ്ട; വഞ്ചിക്കാതെ തുറന്ന് പറയുക; താരത്തിന്റെ വാക്കുകൾ

#priyankachopra | കുട്ടികളുണ്ടാകാനല്ലാതെ മറ്റൊന്നിനും എനിക്ക് പുരുഷനെ വേണ്ട; വഞ്ചിക്കാതെ തുറന്ന് പറയുക; താരത്തിന്റെ വാക്കുകൾ
Aug 21, 2024 01:26 PM | By ADITHYA. NP

(moviemax.in)ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈ വരിക്കാൻ കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ വമ്പൻമാർ മാറ്റി നിർത്തിയതോടെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ശ്രദ്ധ നൽകുന്നത്.

ഏറെക്കാലമായി പ്രിയങ്ക ബോളിവുഡിൽ സജീവമല്ല. താരത്തിന് ബോളിവുഡിലുണ്ടായിരുന്ന സ്ഥാനം മറ്റ് നടിമാരിലേക്ക് എത്തുകയും ചെയ്തു. അതേസമയം ഇന്നും പ്രിയങ്കയ്ക്ക് ബോളിവുഡിൽ സ്വീകാര്യതയുണ്ട്.


നടി ഹിന്ദി സിനിമാ രം​ഗത്ത് സജീവമാകണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ ഹോളിവുഡ് പ്രൊജക്ടുകളിലാണ് താരമിന്ന് ശ്രദ്ധ നൽകുന്നത്. പ്രിയങ്ക ചോപ്രയുടെ വ്യക്തി ജീവിതം ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്.

ഒന്നിലേറെ നടൻമാർക്കൊപ്പം പ്രിയങ്കയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ വന്നു. മുമ്പൊരിക്കൽ പ്രിയങ്ക ചോപ്ര നടത്തിയ പരാമർശമാണ് ആരാധകർ വീണ്ടും ചർച്ചയാകുന്നത്.

ഒരിക്കൽ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ചില തുറന്ന് പറച്ചിലുകൾ പ്രിയങ്ക ചോപ്ര നടത്തിയത്.അക്കാലത്ത് പ്രിയങ്കയുടെ കൈയിലെ മോതിരത്തെക്കുറിച്ച് ബി ടൗൺ മാധ്യമങ്ങളിൽ വാർത്ത വന്നു.

നടി കമ്മിറ്റഡായോ എന്നായിരുന്നു ചോദ്യം. എന്നാൽ താൻ സ്വയം വാങ്ങിയ ഡയമണ്ട് മോതിരമാണിതെന്ന് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞു. എന്റെ ഡയമണ്ടുകൾ ഞാൻ തന്നെയാണ് വാങ്ങാറ്. ജീവിതത്തിലേക്ക് ഒരു പുരുഷൻ വരുന്നുണ്ടെങ്കിൽ അത് ഡയമണ്ടിന് വേണ്ടിയായിരിക്കില്ല.

ഞാൻ പ്രണയത്തിലാണെങ്കിൽ മാത്രമേ ഒരു പുരുഷൻ എന്റെ ജീവിതത്തിലുണ്ടാകൂ, കുട്ടികളുണ്ടാകുന്നതിനൊഴിച്ച് മറ്റൊന്നിനും തനിക്ക് പുരുഷന്റെ ആവശ്യമില്ലെന്നും പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞു.

വിവാഹ ബന്ധങ്ങളിൽ വഞ്ചിക്കുന്നവരെക്കുറിച്ചും പ്രിയങ്ക ചോപ്ര അന്ന് സംസാരിച്ചു. ബന്ധങ്ങളിൽ വഞ്ചന കാണിക്കുന്നത് അം​ഗീകരിക്കാൻ പറ്റില്ല.

വിവാഹം എന്തിനാണ്?, ഒരിക്കൽ നിങ്ങളുടെ ഹൃദയം ഒരാൾക്ക് കമ്മിറ്റി ചെയ്താൽ പങ്കാളിയെ വഞ്ചിക്കുന്നതിന് പകരം അവരോട് തുറന്ന് പറയാനുള്ള ധൈര്യം കാണിക്കുക.

എനിക്ക് മറ്റൊരാളൊപ്പമാണ് കഴിയേണ്ടതെങ്കിൽ ഞാൻ തുറന്ന് പറയും. എന്തിനാണ് ആളുകൾ കള്ളം പറയുന്നതെന്നും പ്രിയങ്ക ചോപ്ര അന്ന് ചോദിച്ചു.പ്രിയങ്ക ചോപ്ര ബോളിവുഡിൽ നിന്നും അകന്ന് തുടങ്ങിയ കാലത്ത് നൽകിയ അഭിമുഖമാണിത്.

റിപ്പോർട്ടുകൾ പ്രകാരം നടൻ ഷാരൂഖ് ഖാനുമായുണ്ടായ ബന്ധമാണ് പ്രിയങ്കയ്ക്ക് ബോളിവുഡ് കരിയറിൽ വിനയായത്. ഷാരൂഖിന്റെ ഭാര്യ ​ഗൗരി ഖാന്റെയും സുഹൃത്തായിരുന്നു ഒരു കാലത്ത് പ്രിയങ്ക.

ന്നാൽ ഷാരൂഖുമായി പ്രിയങ്ക അടുത്തതോടെ ഇവർക്കിടയിൽ അകൽച്ച വന്നു. ​പ്രിയങ്കയുടെ കരിയർ തകർക്കാൻ ​ഗൗരി ഖാനും സുഹൃത്തായ ഫിലിം മേക്കർ കരൺ ജോഹറും ശ്രമിച്ചെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്.

ബോളിവുഡ് വിട്ട പ്രിയങ്ക അമേരിക്കയിൽ പുതിയൊരു ജീവിതം കെട്ടിപ്പടുത്തു. പോപ് ​ഗായകൻ നിക് ജോനാസിനെയാണ് പ്രിയങ്ക ചോപ്ര വിവാഹം ചെയ്തത്. 2018 ലായിരുന്നു വിവാഹം.

ഇരുവർക്കും ഒരു മകളുമുണ്ട്. പ്രിയങ്കയേക്കാൾ പത്ത് വയസ് കുറവാണ് നിക് ജോനാസിന്. വിവാഹ സമയത്ത് ഈ പ്രായ വ്യത്യാസം ചർച്ചയായിരുന്നു.

#Idont #want #man #anything #other #than #have #children #open #honest #Stars #words

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-