#jasminedhunna | ഒരു രാത്രി കൊണ്ട് സൂപ്പര്‍ നായിക, മറ്റൊരു രാത്രിയോടെ കാണാതായി; ഇന്നും കാണാമറയത്ത്! പിന്നില്‍ ദാവൂദ് ഇബ്രാഹിം?

#jasminedhunna | ഒരു രാത്രി കൊണ്ട് സൂപ്പര്‍ നായിക, മറ്റൊരു രാത്രിയോടെ കാണാതായി; ഇന്നും കാണാമറയത്ത്! പിന്നില്‍ ദാവൂദ് ഇബ്രാഹിം?
Aug 20, 2024 10:41 AM | By ADITHYA. NP

(moviemax.in)ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ് വീരാന. 1988 ല്‍ പുറത്തിറങ്ങിയ ഈ സിനിമ ബോളിവുഡിലെ ഹൊറര്‍ സിനിമകളില്‍ ഒരു ബെഞ്ച് മാര്‍ക്ക് തന്നെയായിരുന്നു.

കുറഞ്ഞ ബജറ്റില്‍, വലിയ താരങ്ങളൊന്നുമില്ലാതെ വന്ന സിനിമ അക്കാലത്ത് നേടിയ വിജയം സമാന്തകളില്ലാത്തതായിരുന്നു. ഒരു രാത്രി കൊണ്ടാണ് ചിത്രത്തിലെ നായിക ജാസ്മിന്‍ ധുന്ന സൂപ്പര്‍ നായികയായി മാറിയത്.

എന്നാല്‍ ഒരു ഹൊറര്‍ സിനിമ പോലെ തന്നെ ഒരുനാള്‍ ജാസ്മിന്‍ അപ്രതക്ഷ്യയായി. ഇന്നും അവര്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. വീരാന പുറത്തിറങ്ങി 36 വര്‍ഷങ്ങള്‍ക്കിപ്പുറവും ജാസ്മിന്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ജാസ്മിന്റെ മുന്‍കാല ജീവിതത്തെക്കുറിച്ചും അധികം വിവരങ്ങളൊന്നും ലഭ്യമല്ലെന്നതാണ് മറ്റൊരു വസ്തുത.

തന്റെ പതിമൂന്നാമത്തെ വയസിലാണ് ജാസ്മിന്‍ അരങ്ങേറുന്നത്. 1979 ല്‍ പുറത്തിറങ്ങിയ സര്‍ക്കാരി മെഹ്‌മാന്‍ എന്ന ചിത്രത്തില്‍ വിനോദ് ഖന്നയുടെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് അഭിനയിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം 1984ല്‍ പുറത്തിറങ്ങിയ ഡിവോഴ്‌സ് എന്ന സിനിമയിലാണ്.

1988 ലായിരുന്നു രാംസേ സഹോദരന്മാരുടെ ഹൊറര്‍ സിനിമയായ വീരാനയില്‍ ജാസ്മിന്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയായിരുന്നു ജാസ്മിന്‍.

ചെറിയ താരങ്ങളെ വച്ചൊരുക്കിയ സിനിമ അന്ന് നേടിയത് മൂന്ന് കോടിയാണ്. ബോളിവുഡില്‍ അന്ന് ഒരു ഹൊറര്‍ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു അത്.

പന്നീട് താരങ്ങളായി മാറിയ ഗുല്‍ഷന്‍ ഗ്രോവര്‍, സതീഷ് ഷാ, വിജയേന്ദ്ര ഘട്ട്‌ഗെ, വിജയ് അറോറ, രാജേന്ദ്രനാഥ് തുടങ്ങിയവരും ഈ സിനിമയിലുണ്ടായിരുന്നു.

പക്ഷെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ജാസ്മിന്‍ തന്നെയായിരുന്നു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ജാസ്മിന്‍ താരമായി മാറി.വീരാനയുടെ വിജയം ജാസ്മിന് പ്രശസ്തി മാത്രമല്ല പ്രശ്‌നങ്ങളും നേടിക്കൊടുത്തു. അതിസുന്ദരിയായിരുന്നു ജാസ്മിന്‍.

അത് മുതലെടുക്കുന്നതായിരുന്നു വീരാനയും. ചിത്രത്തിന്റെ റിലീസോടെ ജാസ്മിന്റെ ആരാധകരായി മാറിയവരുടെ കൂട്ടത്തില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും ഉണ്ടായിരുന്നു.

ബോളിവുഡിന് മേല്‍ അധോലോകത്തിന്റെ ആധിപത്യം ഉണ്ടായിരുന്ന കാലം കൂടിയായിരുന്നു അത്. ദാവൂദ് നിരന്തരം ജാസ്മിനെ പ്രണയ ബന്ധത്തിന് നിര്‍ബന്ധിച്ചു. പക്ഷെ അവര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല.

ജാസ്മിന്‍ എവിടെ പോയാലും ദാവൂദിന്റെ ഗുണ്ടകള്‍ പിന്തുടരുന്നത് പതിവായി മാറിയിരുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍, സിനിമയുടെ വിജയത്തിന്റെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പ് തന്നെ ഒരുനാള്‍ ജാസ്മിന്‍ അപ്രതക്ഷ്യയായി.

1988 ന് ശേഷം ജാസ്മിന് എവിടേക്ക് പോയെന്നോ താരത്തിന് എന്ത് സംഭവിച്ചുവെന്നോ ആര്‍ക്കും ഒന്നും അറിയില്ല. തൊണ്ണൂറുകളില്‍ ജാസ്മിന്‍ വിവാഹിതയായെന്നും യുഎസിലേക്ക് പോയെന്നുമൊക്കെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനിടെ 2017 ല്‍ രാംസേ സഹോദരന്മാരില്‍ ഒരാള്‍ ജാസ്മിന്‍ മുംബൈയില്‍ തന്നെ താമസിക്കുന്നുണ്ടെന്നും അമ്മയുടെ മരണത്തോടെ അഭിനയം ഉപേക്ഷിച്ചതാണെന്നും പറഞ്ഞിരുന്നു.

പക്ഷെ ഇത് സ്ഥിരീകരിക്കാനോ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനോ സാധിച്ചിട്ടില്ല. അതിനാല്‍ ഇപ്പോഴും ജാസ്മിന്‍ എവിടെയാണെന്ന് ഇന്നും ആര്‍ക്കും അറിയില്ല. ബോളിവുഡിലെ ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ് ജാസ്മിന്‍.

#Super #Heroine #One #Night #Missing #Another #Night #Seen #today #Dawood #Ibrahim #behind

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall