#tanushreedutta | തുണിയഴിച്ച് നൃത്തം ചെയ്യാന്‍ സംവിധായകന്‍; അന്ന് ഇര്‍ഫാന്‍ ഖാന്‍ ചെയ്തത്! തനുശ്രീ ദത്ത

#tanushreedutta | തുണിയഴിച്ച് നൃത്തം ചെയ്യാന്‍ സംവിധായകന്‍; അന്ന് ഇര്‍ഫാന്‍ ഖാന്‍ ചെയ്തത്! തനുശ്രീ ദത്ത
Aug 20, 2024 09:37 AM | By Athira V

ഒരുകാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ താരമായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ ഉള്‍പ്പടെ തരംഗമായി മാറിയ നിരവധി സിനിമകളും പാട്ടുകളും സമ്മാനിച്ചിട്ടുണ്ട് തനുശ്രീ. പക്ഷെ പിന്നീട് തുടര്‍ പരാജയങ്ങളും മറ്റും കാരണം തനുശ്രീ ബോളിവുഡില്‍ നിന്നും അപ്രതക്ഷ്യയായി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തിരികെ വരുന്നത്. ഇതിനിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള തനുശ്രീയുടെ വാക്കുകള്‍ വലിയ വിവാദമായി മാറിയിരുന്നു. 

മുമ്പൊരിക്കല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. 2005 ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ സംഭവം.

ഇന്‍ഫാന്‍ ഖാന്‍, സുനില്‍ ഷെട്ടി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആ ഒരു സീനില്‍ താന്‍ ഇല്ലാതിരുന്നിട്ടു പോലും തന്നോട് തുണി അഴിച്ച് നൃത്തം ചെയ്യാന്‍ സംവിധായകന്‍ വിവേക് അഗ്നിഹോത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് തനുശ്രീ പറഞ്ഞു.

അന്ന് തന്നെ രക്ഷിച്ചത് ഇന്‍ഫാന്‍ഖാനും സുനില്‍ ഷെട്ടിയുമായിരുന്നെന്നും തനുശ്രീ പറഞ്ഞിരുന്നു. ഇര്‍ഫാന്റെ ക്ലോസപ്പ് ഷോട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. ഈ സമയം സംവിധായകന്‍ ഇര്‍ഫാന്റെ മുഖത്ത് ഭാവങ്ങള്‍ വരുത്താനായി തന്നോട് വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ പറഞ്ഞുവെന്നാണ് തനുശ്രീ വെളിപ്പെടുത്തിയത്. സംവിധായകന്റെ നിര്‍ദ്ദേശം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും താരം പറയുന്നു. 

എന്നാല്‍ സംവിധായകന്റെ ഈ ആവശ്യത്തിനെതിരെ ഇര്‍ഫാന്‍ഖാന്‍ രംഗത്തെത്തി. അവര്‍ തുണി അഴിച്ചിട്ട് വേണ്ട എനിയ്ക്ക് ഭാവപ്രകടനങ്ങള്‍ നടത്താന്‍, എനിയ്ക്ക് എങ്ങനെയൊരു ക്ലോസപ്പ് ഷോട്ട് ചെയ്യണമെന്ന് അറിയാം, എങ്ങനെ അഭിനയിക്കണമെന്നും എനിയ്ക്ക് അറിയാമെന്ന് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞുവെന്നാണ് തനുശ്രീ പറയുന്നത്. സെറ്റിലുണ്ടായിരുന്ന നടന്‍ സുനില്‍ ഷെട്ടിയും സംവിധായകനോട് ദേഷ്യപ്പെട്ടുവെന്നാണ് തനുശ്രീ പറയുന്നത്. 

സംവിധായകന്റെ വാക്കുകള്‍ കേട്ട അദേഹം, നിങ്ങള്‍ക്ക് ഭാവപ്രകടനങ്ങള്‍ വരുത്താന്‍ ഞാന്‍ സഹായിക്കണോ എന്ന് ചോദിച്ച് സംവിധായകനോട് ദേഷ്യപ്പെട്ടിരുന്നു. ഇര്‍ഫാനേയും സുനില്‍ ഷെട്ടിയേയും പോലുള്ള നല്ല ആളുകളും ബോളിവുഡിലുണ്ടെന്നും തനുശ്രീ പറയുന്നുണ്ട്. ചോക്ലേറ്റിന്റെ സെറ്റില്‍ വച്ച് സംവിധായകന്‍ തന്നെ പിന്തുടര്‍ന്ന് വേട്ടയാടതിനെക്കുറിച്ച് കഴിഞ്ഞ ദിവസം തനുശ്രീ പറഞ്ഞത് വാര്‍ത്തയായിരുന്നു. 

വൈകിയെത്തിയതിന് എല്ലാവരുടേയും മുന്നില്‍ വച്ച് തന്നെ വഴക്കു പറഞ്ഞുവെന്നാണ് തനുശ്രീ പറഞ്ഞത്. എല്ലാ ദിവസവും നേരത്തെ എത്തുന്ന ആളായിരുന്നു താന്‍. പലപ്പോഴും താന്‍ എത്തിയ ശേഷം മാത്രമായിരുന്നു ലൈറ്റിംഗ് പോലും തുടങ്ങിയിരുന്നതെന്നും തനുശ്രീ പറയുന്നു. തന്നെ വഴക്ക് പറയാന്‍ വേണ്ടി മാത്രമാണ് താന്‍ വൈകി വന്ന ദിവസം സംവിധായകന്‍ നേരത്തെ വന്നതെന്നും തനുശ്രീ പറയുന്നുണ്ട്. 

''ഷൂട്ടിംഗ് ഇല്ലാത്ത സമയം ആര്‍ട്ടിസ്റ്റുകള്‍ വാനില്‍ വിശ്രമിക്കുകയാണ് പതിവ്. പ്രത്യേകിച്ചും എനിക്ക് തന്നിരുന്ന വസ്ത്രങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. കുട്ടിയുടുപ്പായിരുന്നു എനിക്ക് തന്നിരുന്നത്. ഞാന്‍ കോട്ട് ധരിച്ചാല്‍ ഷോട്ട് ആകാന്‍ ആയി ഊരി മാറ്റാന്‍ പറയും. യൂണിറ്റിലെ എല്ലാവരുടേയും മുന്നില്‍ വച്ച് ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിച്ച് എന്നെ ഇരുത്തി'' എന്നും തനുശ്രീപറഞ്ഞിരുന്നു.

#when #tanushreedutta #revealed #how #director #asked #her #remove #her #clothes #but #irfankhan #saved #her

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall