#AmitabhBachchan | ഈ പ്രായത്തിലും എന്തിനാണ് ജോലി ചെയ്യുന്നത്?: ചോദ്യത്തിന് മറുപടി നല്‍കി അമിതാഭ് ബച്ചൻ

#AmitabhBachchan |  ഈ പ്രായത്തിലും എന്തിനാണ് ജോലി ചെയ്യുന്നത്?: ചോദ്യത്തിന് മറുപടി നല്‍കി അമിതാഭ് ബച്ചൻ
Aug 20, 2024 09:19 AM | By ShafnaSherin

(moviemax.in) : എന്തുകൊണ്ടാണ് ഈ പ്രായത്തിലും സിനിമയിലും ടിവിയിലും ജോലിയിൽ തുടരുന്നതെന്ന് തന്നോട് പലപ്പോഴും പലരും ചോദിക്കാറുണ്ടെന്ന് അമിതാഭ് ബച്ചൻ.

81 വയസ്സുള്ള താരം ബോളിവുഡിലെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളാണ് ഇപ്പോഴും. കോന്‍ ബനേഗ ക്രോർപതിയുടെ അവതരണം മുതൽ കൽക്കി 2898 എഡി പോലുള്ള സിനിമകളിൽ അഭിനയിക്കുന്നത് വരെ ബിഗ് ബി ഇപ്പോഴും ഒരു പ്രയാസവും ഇല്ലാതെ ചെയ്യുന്നു.

ഒരു കെബിസി എപ്പിസോഡിൻ്റെ ഷൂട്ടിനിടയിൽ താൻ ഇപ്പോഴും ജോലി ചെയ്യുന്നതിൻ്റെ കാരണം ഒരാള്‍ അടുത്തിടെ തന്നോട് ചോദിച്ചിരുന്നുവെന്നും അതിനുള്ള ഉത്തരം ലളിതമാണെന്നും - കാരണം തനിക്ക് ഇപ്പോഴും ജോലി ലഭിക്കുന്നുണ്ടെന്ന് എന്നതാണെന്നും താരം തൻ്റെ ബ്ലോഗിൽ പറഞ്ഞു.

“സെറ്റിൽ അവർ എന്നോട് ചോദിക്കുന്നു .. ഞാൻ ഇപ്പോഴും ജോലി ചെയ്യാനുള്ള കാരണം .. ഇതിന് എനിക്ക് ഉത്തരമില്ല , എനിക്ക് വീണ്ടും ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നു.

അല്ലാതെ മറ്റെന്താണ് കാരണം അവസരങ്ങളുടെയും സാഹചര്യങ്ങളുടെയും വിലയിരുത്തലിലൂടെ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ വേറെ ഉത്തരം കിട്ടിയേക്കും, ആ ഉത്തരങ്ങളും ചില സമയം ഞാന്‍ ഇഷ്ടപ്പെടുന്നു.. ഞാന്‍ എന്‍റെ വഴി നടക്കുന്നു അവസരം കണ്ടെത്തുന്നു.

നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം.. ചിലപ്പോൾ അല്ലായിരിക്കാം.. നിങ്ങളുടെ നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്, എനിക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്” അമിതാഭ് ബച്ചൻ തൻ്റെ ബ്ലോഗിൽ കുറിച്ചു.

തനിക്ക് ഇപ്പോഴും അവസരങ്ങള്‍ ലഭിക്കുന്നതില്‍ അസ്വസ്തയുള്ളവര്‍ ഉണ്ട് എന്ന സൂചനയാണ് ബിഗ് ബി നല്‍കുന്നത്. എനിക്ക് അവസരം വരുന്നതിനാലാണ് അത് ചെയ്യുന്നത്.

അല്ലാതെ ചിലര്‍ പറയുന്ന അവരുടെ മനസില്‍ കാണുന്ന കാര്യം പോലെയല്ല. അത്തരം ചിന്തകള്‍ മണല്‍ കൊട്ടാരങ്ങളാണ്. എനിക്ക് ജോലി ലഭിക്കുന്നു ഞാന്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? എന്ന് ചോദിച്ചാണ് അമിതാഭ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ജനപ്രിയ ഷോകളില്‍ ഒന്നാണ് കോന്‍ ബനേഗാ ക്രോര്‍പതി. പല ഭാഷകളില്‍ വന്നെങ്കിലും അന്നും ഇന്നും അക്കൂട്ടത്തില്‍ ഏറ്റവും ഫാന്‍ ഫോളോവിംഗ് അമിതാഭ് ബച്ചന്‍ അവതാരകനാവുന്ന ഹിന്ദി പതിപ്പിന് ആണ്.

ഹിന്ദിയിലെ 16-ാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. കോടിപതികളായ പല വിജയികളെയും കണ്ട ഹിന്ദി പതിപ്പില്‍ ഒറ്റ സീസണിലൊഴികെ മറ്റെല്ലാ സീസണുകളുടെയും അവതാരകന്‍ അമിതാഭ് ബച്ചന്‍ ആണ്.

#work #even #age #AmitabhBachchan #answers #question

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories

News Roundup