#shraddhakapoor | എനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് വരുണ്‍ ഓടിപ്പോയി; പ്രണയം പറഞ്ഞതിനെപ്പറ്റി ശ്രദ്ധ

#shraddhakapoor | എനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് വരുണ്‍ ഓടിപ്പോയി; പ്രണയം പറഞ്ഞതിനെപ്പറ്റി ശ്രദ്ധ
Aug 19, 2024 08:43 PM | By ADITHYA. NP

(moviemax.in)ബോളിവുഡിലെ യുവതാരങ്ങളാണ് വരുണ്‍ ധവാനും ശ്രദ്ധ കപൂറും. ഇരുവരും സിനിമാ കുടുംബങ്ങളില്‍ നിന്നും വന്നവരാണ്. നടന്‍ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂര്‍.

സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍ ധവാന്‍. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഈയ്യടുത്തിടെ പുറത്തിറങ്ങിയ ശ്രദ്ധ കപൂറിന്റെ സ്ത്രീ 2വില്‍ വരുണ്‍ ധവാന്‍ അതിഥി വേഷത്തിലെത്തിയിരുന്നു.


നേരത്തെ വരുണ്‍ ധവാന്റെ ഭേഡിയയില്‍ ശ്രദ്ധയും അതിഥി വേഷത്തിലെത്തിയിരുന്നു.ഇപ്പോഴിതാ തങ്ങളുടെ കുട്ടിക്കാലത്തെ രസകരമായ കഥകള്‍ പങ്കുവെക്കുകയാണ് ശ്രദ്ധ കപൂര്‍.

ചെറുപ്പത്തില്‍ താന്‍ വരുണ്‍ ധവാനെ പ്രൊപ്പോസ് ചെയ്തിരുന്നുവെന്നും പക്ഷെ വരുണ്‍ പ്രൊപ്പോസല്‍ നിരസിച്ചുവെന്നുമാണ് ശ്രദ്ധ പറയുന്നത്. ശുബാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.''വളരെ പഴയ കഥയാണ്. ആളുകള്‍ക്ക് അറിയാം. വരുണ്‍ എന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ്. അത് വലിയൊരു തമാശയാണ്. ഞങ്ങള്‍ ഞങ്ങളുടെ അച്ഛന്മാരുടെ കൂടെ ഷൂട്ടിന് പോയതായിരുന്നു.

എനിക്ക് കുട്ടിക്കാലത്ത് തന്നെ വരുണിനോട് ക്രഷ് തോന്നിയിരുന്നു. ഒരു മലമുകളിലായിരുന്നു ഞങ്ങള്‍ പോയത്. അവിടെ കളിച്ചു കൊണ്ടിരിക്കെയാണ് ഞാന്‍ വരുണിനോട് സംസാരിക്കുന്നത്'' ശ്രദ്ധ പറയുന്നു.''ഞാന്‍ വരുണിനോട് പറഞ്ഞു, ഞാന്‍ നിന്നോട് ഒരു കാര്യം പറയും.

പക്ഷെ തല തിരിച്ചാകും പറയുക, അര്‍ത്ഥം മനസിലാക്കിക്കോണം. യു ലവ് ഐ! പക്ഷെ എനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് അവന്‍ അവിടെ നിന്നും ഓടിപ്പോയി'' എന്നാണ് ശ്രദ്ധ പറയുന്നത്.

തനിക്ക് അന്ന് എട്ട് വയസ് മാത്രമായിരുന്നുവെന്നും ശ്രദ്ധ പറയുന്നുണ്ട്. അന്നത്തെ ആ സംഭവത്തിന്റെ പേരില്‍ വരുണ്‍ ധവാന്‍ തന്നെ ഇപ്പോഴും കളയിക്കാറുണ്ടെന്നും ശ്രദ്ധ പറയുന്നുണ്ട്.

ഓണ്‍ സ്‌ക്രീനിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ശ്രദ്ധയും വരുണും. എബിസിഡി 2, സ്ട്രീറ്റ് ഡാന്‍സര്‍ ത്രി ഡി എന്ന സിനിമകൡലാണ് വരുണും ശ്രദ്ധയും ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. പിന്നാലെ ഭേഡിയയിലും സ്ത്രീയിലും അതിഥി വേഷങ്ങളിലൂടെ വീണ്ടും ഒരുമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്ത്രീ 2 പുറത്തിറങ്ങിയത്. ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്.സ്ത്രീയുടെ ആദ്യ ഭാഗവും സൂപ്പര്‍ ഹിറ്റായിരുന്നു. രാജ്കുമാര്‍ റാവുവാണ് രണ്ടാം ഭാഗത്തിലും നായകന്‍.

പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി, അപാരശക്തി ഖുറാന തുടങ്ങി നിരവധി പേര്‍ അഭിനയിച്ച സിനിമയില്‍ വലിയൊരു താരനിര തന്നെ അതിഥി വേഷങ്ങളിലും എത്തുന്നുണ്ട്. മഡോക്ക് ഹൊറര്‍ സിനിമകളുടെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും പുതിയസിനിമയാണ് സ്ത്രീ ടു. ഭേഡിയ അടക്കമുള്ള മുന്‍ സിനിമകളില്‍ നിന്നുള്ള ക്രോസ് ഓവര്‍ സ്ത്രീ ടുവിലുണ്ട്.

വരാനിരിക്കുന്ന സിനിമകളും ഈ തുടര്‍ച്ച കാണുമെന്നാണ് കരുതപ്പെടുന്നത്. ചരിത്ര വിജയമായി മാറിയിരിക്കുകയാണ് സ്ത്രീ 2. ചിത്രം ഇതിനോടകം തന്നെ വേള്‍ഡ് വൈഡ് റിലീസിലൂടെ 283 കോടി നേടിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ വിജയമായി മാറിയിരിക്കുകയാണ് സ്ത്രീ 2. വരും ദിവസങ്ങളില്‍ സിനിമ വലിയ വിജയമായി മാറുമെന്നുറപ്പാണ്.

#shraddhakapoor #recalls #varun #dhawan #ran #away #when #she #said #ilove #you #him

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-