#AamirKhan | തന്‍റെ ഫാഷന്‍ സെന്‍സിനെ എന്നും നാട്ടുകാര്‍ കളിയാക്കുന്നുവെന്ന് ആമിര്‍ ഖാന്‍

#AamirKhan | തന്‍റെ ഫാഷന്‍ സെന്‍സിനെ എന്നും നാട്ടുകാര്‍ കളിയാക്കുന്നുവെന്ന് ആമിര്‍ ഖാന്‍
Aug 19, 2024 03:34 PM | By ShafnaSherin

(moviemax.in)റിയ ചക്രബര്‍ത്തിയുടെ ടോക്ക് ഷോ തൻ്റെ ചാപ്റ്റർ 2 ൻ്റെ ഏറ്റവും പുതിയ പ്രൊമോ പുറത്തിറക്കി. ഇത്തവണ റിയയുടെ ടോക്ക് ഷോയില്‍ അതിഥിയായി എത്തിയിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍താരം ആമിർ ഖാനാണ്.

ഇരുവരും തമ്മില്‍ തങ്ങളുടെ ജീവിതം അനുഭവങ്ങള്‍ അടക്കം പങ്കുവച്ച് വളരെ ആഴമേറിയ സംഭാഷണമാണ് നടത്തിയത് എന്നാണ് പ്രമോ നല്‍കുന്ന സൂചന.

സൂപ്പര്‍സ്റ്റാര്‍ഡം, സിനിമകൾ, തെറാപ്പി, സങ്കടങ്ങള്‍ എങ്ങനെ വിവിധ കാര്യങ്ങള്‍ ഇരു താരങ്ങളും ഷോയില്‍ ചർച്ച ചെയ്യുന്നത് പ്രമോയിൽ കാണാം. മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെന്‍ ആയിരുന്നു റിയ ചക്രബര്‍ത്തിയുടെ ഷോയിലെ ആദ്യത്തെ അതിഥി.

അതിന് ശേഷം റിയയുടെ ഷോയിലെ രണ്ടാമത്തെ അതിഥിയാണ് എത്തുന്ന വ്യക്തിയാണ് ആമിർ. സൂപ്പർ താരത്തിൻ്റെ ലുക്കിനെ പുകഴ്ത്തി റിയ പറഞ്ഞുകൊണ്ടാണ് പ്രമോ ആരംഭിക്കുന്നത്.

തുടർന്ന് ഹൃത്വിക് റോഷൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരെല്ലാം സുന്ദരന്മാരാണ് ഞാനല്ല എന്നണ് ആമിര്‍ പറയുന്നത്. എന്നാല്‍ നിങ്ങളും അതെ എന്നാണ് റിയ പറയുന്നു. എന്നാല്‍ തന്‍റെ ഫാഷന്‍ സെന്‍സിനെ എന്നും നാട്ടുകാര്‍ കളിയാക്കുന്നുവെന്ന് ആമിര്‍ പറഞ്ഞപ്പോള്‍.

നിങ്ങള്‍ സ്റ്റെലിഷ് ആണെന്ന് എനിക്ക് അഭിപ്രയമില്ലെന്ന് റിയ പറയുന്നു. പ്രൊമോയിൽ, ആമിർ ഖാൻ എന്തോ കാര്യം പറഞ്ഞ് കണ്ണീരണിയുന്നതും കാണിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, “അവിടെ നിന്നാണ് എൻ്റെ രണ്ടാം അധ്യായം ആരംഭിച്ചത്…” എന്നാണ് കണ്ണീര് തുടച്ച് ആമിര്‍ പറയുന്നത്.

റിയ, നിങ്ങൾ അസാമാന്യമായ ധൈര്യമാണ് കാണിച്ചത് എന്ന് ഒരുഘട്ടത്തില്‍ ആമിര്‍ റിയയെ പുകഴ്ത്തുന്നുണ്ട്. സിനിമകളിൽ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആമിര്‍ പറഞ്ഞപ്പോള്‍ അത് നുണയാണെന്നും.

ആമീറിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും റിയ തമാശയായി പറയുന്നുണ്ട്. തെറാപ്പി എടുക്കുന്നതിനെക്കുറിച്ചും അതിൽ നിന്ന് താൻ എങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ആമിര്‍ പ്രമോ വീഡിയോയില്‍ പറയുന്നുണ്ട്.

റിയ ചക്രബര്‍ത്തിയുടെ യൂട്യൂബ് ചാനലില്‍ ഓഗസ്റ്റ് 23നാണ് ഈ ഷോയുടെ എപ്പിസോഡ് എത്തുക. കഴിഞ്ഞ എപ്പിസോഡില്‍ സുസ്മിത തന്‍റെ പ്രണയം സംബന്ധിച്ച് പറഞ്ഞത് ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു.

#AamirKhan #says #locals #always #make #fun #fashion #sense

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-