#ameeshapatel | നീ ആരാണെന്നാണ് നിന്റെ വിചാരം, തൊട്ടാല്‍ നീ വിവരമറിയും! അതിന്റെ പേരില്‍ തല്ലുണ്ടാക്കി അമീഷയും മംമ്തയും

#ameeshapatel | നീ ആരാണെന്നാണ് നിന്റെ വിചാരം, തൊട്ടാല്‍ നീ വിവരമറിയും! അതിന്റെ പേരില്‍ തല്ലുണ്ടാക്കി അമീഷയും മംമ്തയും
Aug 19, 2024 03:22 PM | By Athira V

ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. തൊണ്ണൂറുകളില്‍ നിരവധി സിനിമകള്‍ മംമത കുല്‍ക്കര്‍ണിയുടേതായി പുറത്തിറങ്ങിയിരുന്നു. കരണ്‍ അര്‍ജുന്‍, കഭി തും കഭി ഹം തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരം. അതേസമയം തന്റെ ഓഫ് സ്‌ക്രീനിലെ വിവാദങ്ങളുടെ പേരിലും മംമ്ത ഓര്‍മ്മിക്കപ്പെടുന്നുണ്ട്. സഹതാരങ്ങളെക്കുറിച്ചുള്ള മംമ്തയുടെ പല പ്രസ്താവനകളും വിവാദമായി മാറിയിരുന്നു. അത്തരത്തിലൊന്നായിരുന്നു അമീഷ പട്ടേലുമായുണ്ടായ പ്രശ്‌നങ്ങള്‍. 

അമീഷയും മംമ്ത കുല്‍ക്കര്‍ണിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് മൗറീഷ്യസില്‍ നടന്നൊരു പ്രൈവറ്റ് പാര്‍ട്ടിക്കിടെയായിരുന്നു. ഇരുവരുടേയും പൊതു സുഹൃത്തായിരുന്നു പാര്‍ട്ടി നടത്തിയിരുന്നത്. പാര്‍ട്ടിയില്‍ വിളമ്പിയ ഇറച്ചിയുടെ പേരിലായിരുന്നു മംമ്തയും അമീഷയും തമ്മില്‍ പ്രശ്‌നമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്. 

പാര്‍ട്ടിയില്‍ വിളമ്പിയ ഇറച്ചിയെ ചൊല്ലി മംമ്ത വെയ്റ്ററോട് ദേഷ്യപ്പെടുകയായിരുന്നു. വെയ്റ്ററോട് മംമ്ത ദേഷ്യപ്പെടുന്നത് കണ്ടാണ് അമീഷ ഇടപെടുന്നത്. മംമ്തയ്ക്ക് മര്യാദയില്ലെന്ന് അമീഷ പറഞ്ഞത് മംമ്തയുടെ സുഹൃത്ത് കേള്‍ക്കുകയും ഇക്കാര്യം മംമ്തയോട് പറയുകയും ചെയ്തു. ഇതോടെ മംമ്ത അമീഷയ്‌ക്കെതിരെ തിരിഞ്ഞു. ''നീയും മൗറീഷ്യസില്‍ വന്നത് ഷൂട്ടിന് ആണല്ലോ. നിനക്ക് കിട്ടുന്നത് ഒരു ലക്ഷം മാത്രമാണ്, എനിക്ക് കിട്ടുന്നത് 15 ലക്ഷമാണ്. ആരാണ് വലിയ താരമെന്ന് മനസിലായില്ലേ?'' എന്നായിരുന്നു മംമ്ത അമീഷയോട് പറഞ്ഞത്. 

പക്ഷെ പ്രശ്‌നം വഷളാകാന്‍ സമ്മതിക്കാതെ അമീഷ അവിടെ നിന്നും പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് നടന്നത് എന്തെന്ന ചോദ്യത്തിന് അമീഷ ഒരു അഭിമുഖത്തില്‍ മറുപടി നല്‍കി. ''ഒരുപാട് കാലം മുമ്പ് നടന്ന സംഭവമാണ്. അവള്‍ പ്രശസ്തിയ്ക്ക് വേണ്ടി മരിക്കുകയാണ്. വെറുതെ കുത്തിപ്പൊക്കണ്ട. ഒരു ആവശ്യവുമില്ലാതെ മംമ്ത വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്'' എന്നായിരുന്നു അമീഷ പറഞ്ഞത്.

''ഞങ്ങള്‍ രണ്ടു പേരും മിസ്റ്റര്‍ ബജാജിന്റെ പാര്‍ട്ടില്‍ പങ്കെടുത്തിരുന്നു. മംമ്ത എല്ലാവരോടും ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയായിരുന്നു. അവളുടെ സെക്രട്ടറി അസഭ്യം പറയാന്‍ തുടങ്ങി. ബജാജ് താഴെ തന്നെ ഇരിപ്പുണ്ടായിരുന്നു. ഇവര്‍ ഒച്ചയിട്ടാല്‍ അദ്ദേഹം കേള്‍ക്കുകയും അദ്ദേഹത്തിന് വിഷമം തോന്നുകയും ചെയ്യും. അതിനാലാണ് ഞാന്‍ ഇടപെട്ടത്. എല്ലാവരും ഇത് തന്നെയാണ് കഴിക്കുന്നതെന്ന് ഞാന്‍ അവരോട് പറഞ്ഞു'' അമീഷ പറയുന്നു. 

''ഇന്ത്യയില്‍ നിന്നും പാചകവിദഗ്ധരെ മൗറീഷ്യസിലേക്ക് കൊണ്ടു വന്നാണ് അവര്‍ ഞങ്ങള്‍ക്കായി ഭക്ഷണം ഉണ്ടാക്കിയിരുന്നത്. അതിനാല്‍ പരാതിപ്പെടേണ്ടെന്ന് ഞാന്‍ കരുതി. എന്റെ വാക്കുകള് മംമ്തയെ ദേഷ്യം പിടിപ്പിച്ചു. അവള്‍ കരുതിയത് അവള്‍ വലിയ താരമാണെന്നായിരുന്നു.

അതോടെ തന്റെ താര പദവി എന്നെ ബോധ്യപ്പെടുത്താന്‍ മംമ്ത ആരംഭിച്ചു. നീ ആരാണെന്നാണ് നിന്റെ വിചാരം എന്നൊക്കെ ചോദിച്ചു'' അമീഷ പറയുന്നു. ഒരു ഘട്ടം കഴിഞ്ഞതോടെ മംമ്തയുടെ സെക്രട്ടറി അമീഷയെ തല്ലാന്‍ ഓങ്ങി. ഇതോടെ അമീഷയുടെ അമ്മയും ഇടപെടുകയായിരുന്നു. എന്റെ മകളെ തൊട്ടാല്‍ വിവരമറിയുമെന്ന് അമീഷ പറഞ്ഞു. 

#ameeshapatel #mamtakulkarni #fought #over #food #private #party

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall