#Attam | 'ആട്ടം' അവാര്‍ഡ്‌ ജേതാക്കളെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

#Attam  |  'ആട്ടം' അവാര്‍ഡ്‌ ജേതാക്കളെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍
Aug 19, 2024 02:29 PM | By ShafnaSherin

(moviemax.in)ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ മലയാളസിനിമയ്ക്ക് അഭിമാനമായി മികച്ച ചിത്രമായി ആനന്ദ് എകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്‌ കൂടാതെ മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുളള അവാര്‍ഡുകളും ആട്ടം സ്വന്തമാക്കി. ഇതിനിടെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ അവാര്‍ഡ്‌ ജേതാക്കളെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

സംവിധായകനും തിരക്കഥാകൃത്തായ ആനന്ദ് ഏകര്‍ഷിയെയും, എഡിറ്റര്‍ ആയ മഹേഷ്‌ ഭുവനേന്ദിനെയും അല്ലു അര്‍ജുന്‍ പ്രശംസിച്ചു. കൂടാതെ ആട്ടം ടീമിന് ആശംസകള്‍ അറിയിക്കാനും താരം മറന്നില്ല. മുന്‍ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അല്ലു അര്‍ജുന്‍.

അല്ലുവിന്റെ പുതിയ ചിത്രമായ പുഷ്പ 2 ഈ വര്‍ഷം ഡിസംബര്‍ 6നാണ് പുറത്തിറങ്ങുക. മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ചിത്രത്തിലുള്ള പ്രതീക്ഷ വാനോളമാണ്.

അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

#AlluArjun #felicitated #winners #Attam #awards

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-