---
title: "അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ത്രില്ലർ;  ‘മദരാശി’ ട്രെയിലർ പുറത്ത്"
english_title: "'Madarashi' trailer out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/310829/madarashi-trailer-out-new"
published_at: "2025-08-25T16:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac42c3a0828_nsgcv.jpg"
keywords: []
---

# അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ത്രില്ലർ;  ‘മദരാശി’ ട്രെയിലർ പുറത്ത്

> **Lead Summary:** **[**ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘മദരാശി’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ത്രില്ലറാകും ഈ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

## Article Content

**[**ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘മദരാശി’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ത്രില്ലറാകും ഈ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ശ്രീലക്ഷ്മി മൂവീസ് നിർമിക്കുന്ന ഈ സിനിമയിൽ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വലിയ ബജറ്റിൽ നിർമിച്ചിരിക്കുന്ന ഈ ചിത്രം ശിവകാർത്തികേയന്റെ ഇരുപത്തിമൂന്നാമത്തെ സിനിമയാണ്. വിദ്യുത് ജമ്വാൽ, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

അമരന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം ഒരുങ്ങുന്ന ഈ ശിവകാർത്തികേയൻ ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ഛായാഗ്രഹണം സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, സ്റ്റണ്ട്സ്: മാസ്റ്റർ ദിലീപ് സുബ്ബരായൻ, കേരള പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/310829/madarashi-trailer-out-new)