സിനിമ താരത്തിനേക്കാൾ ഉപരി ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി കൂടിയാണ് കങ്കണ ഇപ്പോൾ.
സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് പലപ്പോഴും കങ്കണ തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നതെങ്കിൽ പാർലമെൻ്റിലും തൻ്റെ സാന്നിധ്യം കങ്കണ ഉറപ്പാക്കി.
താരത്തിൻ്റെ പല സോഷ്യൽ മീഡിയ പോസ്റ്റുകളും വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്.
2006-ലും, 2007ലും, 2008ലുംമൊക്കെ 1-ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നെങ്കിലും. 2009-ൽ റിലീസായ റാസ് എന്ന ത്രില്ലറാണ് സിനിമയിൽ കങ്കണയ്ക്ക് പ്രാധാന്യം കൊടുത്തത്.
മോഹിത് സൂരി സംവിധാനം ചെയ്ത ആ ചിത്രത്തിൽ പ്രേതമായാണ് താരം എത്തിയത്. ഹിന്ദിക്ക് പുറമെ, തമിഴിലും, തെലുഗിലും വിവിധ ചിത്രങ്ങളിൽ കങ്കണ അഭിനിയിച്ച് കഴിഞ്ഞു.
നിലപാടുകൾ കൊണ്ട് എപ്പോഴും വ്യത്യസ്തയായി നിൽക്കുന്ന നടി കൂടിയാണ് കങ്കണ. ഇത്തരം നിലപാടുകൾ പരസ്യമായി വ്യക്തമാക്കാനും കങ്കണക്ക് മടിയുണ്ടാവാറില്ല.
അത്തരത്തിൽ ഒന്നാണ് കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ബോളിവുഡിൽ രൺബീർ കപൂർ, അക്ഷയ് കുമാർ എന്നിവരുടെ നിരവധി സിനിമാ ഓഫറുകൾ താൻ നിരസിച്ചതായും അതിനുള്ള കാരണവുമാണ് കങ്കണ വെളിപ്പെടുത്തിയത്.
സോഷ്യൽ മീഡിയ, യൂട്യൂബ് ഇൻഫ്ലുവൻസർ രാജ് ഷമാനിയുടെ വീഡിയോ പോഡ്കാസ്റ്റിലാണ് താരം ഇത് വ്യക്തമാക്കിയത്. തൻ്റെ കഥാപാത്രത്തിന് വളരെ കുറഞ്ഞ സ്ക്രീൻ സമയം, കുറവ് സംഭാഷണം എന്നിവയാണ് ഇത്തരം സിനിമകളുടെ പ്രത്യേകത.
സ്ത്രീ കഥാപാത്രങ്ങളെ വെറും സഹകഥാപാത്രങ്ങളായി മാത്രം ചുരുക്കുന്നുവയാണ് ഇവരുടെ സിനിമകൾ, എന്നൊക്കെയാണ് താരം അഭിപ്രായപ്പെട്ടത്.
നായികയ്ക്ക് രണ്ട് സീനും ഒരു പാട്ടും ഉണ്ടാകും "അവരുടെ സിനിമകൾ പ്രോട്ടോടൈപ്പുകൾ മാത്രമാണ്- കങ്കണ പറഞ്ഞു. ഇത്തരത്തിൽ സൂപ്പർ താരങ്ങളെ ആശ്രയിക്കാതെ തന്നെ സ്ത്രീകൾക്ക് സിനിമയിൽ ഉയരാൻ സാധിക്കുമെന്നും താരം വ്യക്തമാക്കി.
വീഡിയോ എന്തായാലും അധികം താമസിക്കാതെ തന്നെ ചർച്ച ചെയ്യപ്പെട്ടു തുടങ്ങി. ഒരു മണിക്കൂർ 17 മിനിട്ട് സമയമുള്ള പോഡ്കാസ്റ്റിൽ ബോളിവുഡ് ഇൻഡസ്ട്രിയിലെ നിരവധി കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്.
രാഷ്ട്രീയം, കുട്ടിക്കാലം, സിനിമയിലേക്കുള്ള കടന്നു വരവ്, തുടങ്ങി നിരവധി വിഷയങ്ങളിൽ തൻ്റെ കാഴ്ചപ്പാടും, നിലപാടും വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് കങ്കണ.
ഇന്ത്യൻ അവാർഡ‍് ഷോകളെ പറ്റിയുള്ള വിമർശനങ്ങളും താരം പങ്കു വെക്കുന്നുണ്ട്. ഭൂരിഭാഗം അവാർഡുകളും ആളുകളെ തൃപ്തിപ്പെടുത്താൻ മാത്രം നടത്തുന്നതാണെന്നും, ഇവയിലൊന്നിലും വിശ്വസിക്കുന്നില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.
2023-ൽ തേജസാണ് താരത്തിൻ്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. സെപ്റ്റംബർ ആറിന് റിലീസ് ചെയ്യുന്ന എമർജൻസിയാണ് താരത്തിൻ്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഇതിൽ ഇന്ദിരാഗാന്ധിയായാണ് കങ്കണ എത്തുന്നത്.
അടിയന്തിരവസ്ഥക്കാലത്തെ പറ്റി ചർച്ച ചെയ്യുന്ന ചിത്രം ജൂണിൽ റിലീസ് ചെയ്യാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ നീണ്ടു പോവുകയാണ്.
ഇതിന് പുറമെ 2024-ൽ റിലീസ് പ്രതീക്ഷിക്കുന്ന മറ്റൊരു സൈക്കോളജിക്കൽ ത്രില്ലറും താരത്തിൻ്റേതായി ഇനി വരാനുണ്ട്. ആ ചിത്രത്തിൻ്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
#kanganaranaut #that #why #she #rejected #movies #with #akshaykumar #ranbeerkapoor