#saifalikhan | ആരാധികയുടെ കൂടെ ഡാന്‍സ് കളിച്ചില്ല, തല തല്ലി പൊട്ടിച്ച് കാമുകന്‍; ബാറില്‍ വച്ച് തല്ലുണ്ടാക്കിയ സെയ്ഫ്‌

#saifalikhan | ആരാധികയുടെ കൂടെ ഡാന്‍സ് കളിച്ചില്ല, തല തല്ലി പൊട്ടിച്ച് കാമുകന്‍; ബാറില്‍ വച്ച് തല്ലുണ്ടാക്കിയ സെയ്ഫ്‌
Aug 17, 2024 09:13 PM | By Athira V

ബോളിവുഡിലെ മിന്നും താരമാണ് സെയ്ഫ് അലി ഖാന്‍. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള സെയ്ഫ് ഓണ്‍ സ്‌ക്രീനിലെ തന്റെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വം കൊണ്ടും ആരാധകരെ നേടിയ താരമാണ്.

താരപുത്രനായ സെയ്ഫ് സ്വന്തമായൊരു ഇടം നേടുന്നത് റോം കോം സിനിമകളിലൂടെയായിരുന്നു. പിന്നീട് ഓംകാരയിലൂടേയും മറ്റും ഞെട്ടിച്ചു. പിന്‍കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ എന്‍ട്രിയിലും നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് സെയ്ഫ് അലി ഖാന്‍. 

പൊതുവെ ഈസി ഗോയിംഗ് ഇമേജുള്ള നടനാണ് സെയ്ഫ് അലി ഖാന്‍. താരത്തിന്റെ അഭിമുഖങ്ങളെല്ലാം തമാശകള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ ഒട്ടും തമാശയില്ലാത്തൊരു അനുഭവമുണ്ടായിട്ടുണ്ട് ഒരിക്കല്‍ സെയ്ഫ്. പണ്ടൊരിക്കല്‍ ഒരു ആരാധികയുമായുള്ള കൂടിക്കാഴ്ച സെയ്ഫിന് എത്തിച്ച ചില്ലറ പൊല്ലാപ്പിലായിരുന്നു. ആ കഥ വായിക്കാം തുടര്‍ന്ന്.

മുമ്പൊരിക്കല്‍ നേഹ ധൂപിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് ഇക്കാര്യം തുറന്നു പറഞ്ഞത്. തന്നെ തന്റെ ആരാധികയുടെ കാമുകന്‍ ബാറില്‍ വച്ച് തല്ലിയെന്നാണ് സെയ്ഫ് പറഞ്ഞത്.

ഡല്‍ഹിയില്‍ വച്ചായിരുന്നു സംഭവം. പൊതുവെ താന്‍ ഡല്‍ഹിയിലായിരിക്കുമ്പോള്‍ അടിയുണ്ടാക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ഡല്‍ഹിയില്‍ അടി പൊട്ടാന്‍ എളുപ്പമാണെന്നുമാണ് സെയ്ഫ് പറയുന്നത്.

''കുറച്ചൊക്കെ എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു. ഒരു അടിയുണ്ടാക്കാനും ഡല്‍ഹിയിലെ നൈറ്റ് ക്ലബില്‍ വച്ച് തലയ്ക്ക് അടി കിട്ടാനുമൊക്കെ ഒട്ടും പ്രയാസമില്ല. വളരെ എളുപ്പമാണ്. അത് വളരെ അപകടം പിടിച്ചൊരു അന്തരീക്ഷമാണ്'' എന്നാണ് സെയ്ഫ് പറഞ്ഞത്.

1994 ലായിരുന്നു സംഭവം. ഡല്‍ഹിയിലെ ഒരു ബാറില്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു സെയ്ഫ്. അവിടെ വച്ച് തന്റെ ഒരു ആരാധികയും അവരുടെ കാമുകനും കാണാന്‍ വന്നുവെന്നാണ് സെയ്ഫ് പറയുന്നത്. 

''ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായൊരു അനുഭവമായിരുന്നു. ഒരാള്‍ വന്ന് ദയവ് ചെയ്ത് എന്റെ കാമുകിയോടൊപ്പം ഡാന്‍സ് കളിക്കണമെന്ന് പറഞ്ഞു. താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. നിന്റെ മുഖത്തിന് ലക്ഷങ്ങളുടെ വിലയുണ്ടെന്ന് അയാള്‍ ഭീഷണിപ്പെടുത്തി.

എനിക്കത് ഇഷ്ടപ്പെട്ടു, ഞാന്‍ ചിരിച്ചു. അയാള്‍ പറഞ്ഞത് സത്യമല്ലെങ്കിലും. അയാള്‍ക്ക് ദേഷ്യം വന്നു. നിന്നെ ഞാനിന്ന് തീര്‍ക്കുമെന്ന് പറഞ്ഞ് വിസികി ഗ്ലാസെടുത്ത് തലയ്ക്ക് അടിച്ചു. അങ്ങനെ അതൊരു അടിയായി മാറി'' എന്നാണ് സെയ്ഫ് പറയുന്നത്. 

''തല്ലുണ്ടാക്കി ഞങ്ങള്‍ ബാത്ത്‌റൂം വരെ എത്തി. രക്തം വരുന്നത് കാരണം ഞാന്‍ നെറ്റ് തുടക്കുകയായിരുന്നു. മുഖത്ത് മുറിഞ്ഞാല്‍ ഒരുപാട് ചോര വരും. എന്താണ് സംഭവിച്ചതെന്ന് എനിക്കോര്‍മ്മയില്ല. നീ ചെയ്തത് കണ്ടോ എന്ന് ഞാന്‍ അയാളോട് ചോദിച്ചു.

ഇത് അവസാനിപ്പിക്കാമെന്ന് പറഞ്ഞു. പക്ഷെ അവന്‍ സോപ്പ് ഡിഷ് വച്ച് എന്നെ ആക്രമിച്ചു. അവന്‍ ഒരു ഭ്രാന്തനായിരുന്നു. എന്നെ അവന്‍ അന്ന് കൊന്നേനെ'' എന്നാണ് സെയ്ഫ് ഓര്‍ക്കുന്നത്. എന്തായാലും സെയ്ഫ് അവിടെ നിന്നും രക്ഷപ്പെടുകയും ഹോട്ടലിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 

അതേസമയം ജ്വല്‍ തീഫ്, തെലുങ്ക് ചിത്രം ദേവാര എന്നിവയാണ് സെയ്ഫിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍. നടി ശര്‍മിള ടഗോറിന്റേയും ക്രിക്കറ്റര്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടേയും മകനാണ് സെയ്ഫ്. ഇപ്പോഴിതാ സെയ്ഫിന്റെ പാതയിലൂടെ മകള്‍ സാറ അലി ഖാനും സിനിമ താരമായി മാറിയിരിക്കുകയാണ്. മകന്‍ ഇബ്രാഹിം അലി ഖാനും ഉടനെ അരങ്ങേറും. 

#when #saifalikhan #had #fight #with #fans #boyfriend #night #club #delhi

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall