#tanushreedutta | എല്ലാവരുടേയും മുന്നില്‍ വച്ച് ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിപ്പിച്ച് അത് ചെയ്യിപ്പിച്ചു; സംവിധായകനെതിരെ തനുശ്രീ

#tanushreedutta | എല്ലാവരുടേയും മുന്നില്‍ വച്ച് ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിപ്പിച്ച് അത് ചെയ്യിപ്പിച്ചു; സംവിധായകനെതിരെ തനുശ്രീ
Aug 17, 2024 05:28 PM | By Athira V

ഒരുകാലത്ത് ബോളിവുഡിലെ നിറ സാന്നിധ്യമായിരുന്നു നടി തനുശ്രീ ദത്ത. ആഷിഖ് ബനായ എന്ന സിനിമയിലൂടെ തരംഗം സൃഷ്ടിച്ച നടി. പിന്നാലെ വന്ന ഡോല്‍, ഭാഗം ഭാഗ്, ഗുഡ് ബോയ് ബാഡ് ബോയ് തുടങ്ങിയ സിനിമകളൊക്കെ തനുശ്രീയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റുന്നവയായിരുന്നു.

ഗ്ലാമറസ് വേഷങ്ങൡലൂടെയാണ് തനുശ്രീ താരമായി മാറുന്നത്. ഇമ്രാന്‍ ഹാഷ്മിയോടൊപ്പം അഭിനയിച്ച ആഷിഖ് ബനായ എന്ന ഗാനം ഒരു തലമുറയുടെ ആവേശമായിരുന്നു.

എന്നാല്‍ പതിയെ തനുശ്രീയെ ബോളിവുഡ് മറന്നു. തുടര്‍ പരാജയങ്ങളും തിരിച്ചടിയായി. ഇതിനിടെയാണ് 2018 ല്‍ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി തനുശ്രീ ദത്ത രംഗത്തെത്തുന്നത്.

ബോളിവുഡിലെ മുന്‍നിര നടനായ നാന പടേക്കറിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു തനുശ്രീ ഉന്നയിച്ചത്. നാന തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു തനുശ്രീയുടെ ആരോപണം. വലിയ വിവാദമായി മാറിയതായിരുന്നു തനുശ്രീയുടെ ആരോപണം. 

ഇപ്പോഴിതാ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയെക്കുറിച്ചുള്ള വാക്കുകള്‍ വൈറലായി മാറുകയാണ്. വിവേക് അഗ്നിഹോത്രിയ്‌ക്കൊപ്പം ജോലി ചെയ്തതിന്റെ അനുഭവങ്ങളാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. 2005 ല്‍ ചോക്ലേറ്റ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് വിവേക് അഗ്നിഹോത്രി തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീ പറയുന്നത്. തന്നോട് വൈരാഗ്യ ബുദ്ധി വച്ച് പെരുമാറിയെന്നാണ് താരം പറയുന്നത്. 

''ഒരു ദിവസം ഞാന്‍ സെറ്റില്‍ എത്തിയത് അഞ്ചു മിനിറ്റ് വൈകിയാണ്. അദ്ദേഹം എന്നോട് ചൂടായി. അണ്‍പ്രൊഫഷണല്‍ ആണെന്ന് പറഞ്ഞു. എല്ലാ ദിവസവും നേരത്തെ തന്നെ എത്തിയിരുന്ന ആളാണ് ഞാന്‍.

പലപ്പോഴും ഞാന്‍ എത്തുമ്പോള്‍ ലൈറ്റു പോലും സെറ്റ് ചെയ്തിട്ടുണ്ടാകില്ലായിരുന്നു. ഒന്നും തയ്യാറായിട്ടുണ്ടാകില്ല. പക്ഷെ ഒരു ദിവസം ഞാന്‍ അഞ്ച് മിനിറ്റ് വൈകിയപ്പോള്‍ ഞാന്‍ വന്നോ ഇല്ലയോ എന്ന് നോക്കാന്‍ വേണ്ടി മാത്രം അയാള്‍ സെറ്റില്‍ വന്നു'' തനുശ്രീ പറയുന്നു.

''ഷൂട്ടിംഗ് ഇല്ലാത്ത സമയം ആര്‍ട്ടിസ്റ്റുകള്‍ വാനില്‍ വിശ്രമിക്കുകയാണ് പതിവ്. പ്രത്യേകിച്ചും എനിക്ക് തന്നിരുന്ന വസ്ത്രങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. കുട്ടിയുടുപ്പായിരുന്നു എനിക്ക് തന്നിരുന്നത്. ഞാന്‍ കോട്ട് ധരിച്ചാല്‍ ഷോട്ട് ആകാന്‍ ആയി ഊരി മാറ്റാന്‍ പറയും. യൂണിറ്റിലെ എല്ലാവരുടേയും മുന്നില്‍ വച്ച് ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിച്ച് എന്നെ ഇരുത്തി'' തനുശ്രീ പറയുന്നു. തനുശ്രീയുടെ തുറന്നു പറച്ചില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്.

നേരത്തെ നാന പടേക്കറിനെതിരെ തനുശ്രീ നടത്തിയ തുറന്നു പറച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. 2008 ല്‍ പുറത്തിറങ്ങിയ ഹോണ്‍ ഓക്കെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് നാന തന്നോട് മോശമായി പെരുമാറി എന്നായിരുന്നു തനുശ്രീയുടെ ആരോപണം. നാന സ്ത്രീകളോട് സ്ഥിരമായി മോശമായി പെരുമാറുന്ന വ്യക്തിയാണ്. ഇക്കാര്യം ബോളിവുഡിലെ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ആരും ഒന്നും ചെയ്തില്ലെന്നാണ് തനുശ്രീ പറഞ്ഞത്. 

''നാന പടേക്കറിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം.സ്ത്രീകളോട് എപ്പോഴും മോശമായിട്ടാണ് പെരുമാറിയിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ ചരിത്രം അയാള്‍ക്കുള്ളത് എല്ലാവര്‍ക്കും അറിയാം. അയാള്‍ക്കെതിരെ ഞാന്‍ നിര്‍മ്മാതാവിനും സംവിധായകനും പരാതി നല്‍കിയെങ്കിലും അവര്‍ ഒന്നും ചെയ്തില്ല. ഞാന്‍ പുതിയ ആളായതിനാല്‍ അവർ പരിഗണിച്ചില്ല'' എന്നായിരുന്നു തനുശ്രീ പറഞ്ഞത്. താനുമായുള്ള ഇന്റിമേറ്റ് രംഗം അനാവശ്യമായി ചിത്രീകരിച്ചുവെന്നും തനുശ്രീ പറഞ്ഞിരുന്നു. 

#tanushreedutta #says #vivek #agnihotri #made #her #sit #short #skirt #infront #everyone

Next TV

Related Stories
തുടര്‍ച്ചയായി സല്‍മാന്‍  ചെയ്തു , മുറിഞ്ഞ് ചോര വന്നു; ഉറക്കമായിരുന്നുവെന്ന് ഐശ്വര്യ; കാമുകനെ രക്ഷിക്കാനുള്ള കള്ളം?

Apr 20, 2025 07:21 PM

തുടര്‍ച്ചയായി സല്‍മാന്‍ ചെയ്തു , മുറിഞ്ഞ് ചോര വന്നു; ഉറക്കമായിരുന്നുവെന്ന് ഐശ്വര്യ; കാമുകനെ രക്ഷിക്കാനുള്ള കള്ളം?

പ്രണയം തകരുന്നതിന് മുമ്പായി ഐശ്വര്യയുടെ വീട്ടിലെത്തി സല്‍മാന്‍ ഖാന്‍ ബഹളമുണ്ടാക്കിയെന്നും ഐശ്വര്യ വാതിലില്‍ മുട്ടിയെന്നും...

Read More >>
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
Top Stories