#rishabhshetty | മമ്മൂട്ടി സാറിന്റെ മുമ്പിൽ നിൽക്കാനുള്ള ശേഷി പോലും തനിക്കില്ല -ഋഷഭ് ഷെട്ടി

#rishabhshetty | മമ്മൂട്ടി സാറിന്റെ മുമ്പിൽ നിൽക്കാനുള്ള ശേഷി പോലും തനിക്കില്ല -ഋഷഭ് ഷെട്ടി
Aug 17, 2024 04:54 PM | By Athira V

മുംബൈ: ( www.truevisionnews.com ) ദേശീയ ചലചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി കന്നഡ നടൻ ഋഷഭ് ഷെട്ടി. പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവസാനം വരെ അതിൽ വിശ്വാസമുണ്ടായിരുന്നില്ലെന്നും നടൻ പറഞ്ഞു.

മമ്മൂട്ടിയെ പോലുള്ള മഹാനടന്മാരുടെ മുമ്പിൽ നിൽക്കാനുള്ള ശക്തി പോലും തനിക്കില്ലെന്നും ഋഷഭ് കൂട്ടിച്ചേർത്തു. മമ്മൂട്ടിയുമായി മത്സരിച്ചാണല്ലോ പുരസ്‌കാരം നേടിയത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. സമൂഹമാധ്യമങ്ങളിൽ അത്തരം വാർത്തകൾ കണ്ടിരുന്നു. ജൂറിയുടെ മുമ്പാകെ ഏതെല്ലാം ചിത്രങ്ങളാണ് ഉണ്ടായിരുന്നത് എന്നുമറിയില്ല.

മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെ പോലുള്ള മഹാനടന്റെ മുമ്പിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെ പോലുള്ള ഇതിഹാസ താരങ്ങൾ മത്സരത്തിനുണ്ടായിരുന്നു എങ്കിൽ ഞാനെന്നെ തന്നെ വലിയ ഭാഗ്യവാനായി കാണുന്നു. പുരസ്‌കാരനേട്ടത്തെ കുറിച്ച് ഋഷഭ് പ്രതികരിച്ചതിങ്ങനെ; 'ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല.

എനിക്ക് പുരസ്‌കാരം കിട്ടുമെന്ന് ഒരുപാട് പേർ പറഞ്ഞിരുന്നുവെങ്കിലും വാർത്താ സമ്മേളനത്തിൽ ജൂറി പറയും വരെ എനിക്ക് വിശ്വാസമില്ലായിരുന്നു. പുരസ്‌കാര വാർത്തയറിഞ്ഞ് ആദ്യമായി അഭിനന്ദിച്ചത് ഭാര്യയാണ്. കാന്താരയിലെ പ്രകടനത്തിന് പുരസ്‌കാരം നൽകാൻ ജൂറിക്ക് അവരുടേതായ കാരണമുണ്ടായിരിക്കണം.

' അതേസമയം, മമ്മൂട്ടി ചിത്രങ്ങളൊന്നും പുരസ്‌കാരത്തിനായി ജൂറിക്ക് മുമ്പിൽ വന്നിട്ടില്ലെന്ന് ജൂറി അംഗം എംബി പത്മകുമാർ വെളിപ്പെടുത്തിയിരുന്നു. അവസാന റൗണ്ടില്‍ മമ്മൂട്ടിയും റിഷഭ് ഷെട്ടിയും കടുത്ത മത്സരമാണ് നടന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

#rishabhshetty #comment #mammootty

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-