നടനോട് കാണിച്ചതിനെക്കുറിച്ച് സംവിധായാകാൻ

നടനോട് കാണിച്ചതിനെക്കുറിച്ച് സംവിധായാകാൻ
Oct 4, 2021 09:49 PM | By Truevision Admin

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. . 1979-ൽ പുറത്തിറങ്ങിയ പത്മരാജന്റെ പെരുവഴി എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിൽ എത്തുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര സംവിധായകന്മാർക്കൊപ്പം നടൻ പ്രവർത്തിച്ചിട്ടുണ്ട്. ഇടവേള, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങൾ തുടങ്ങിയ നടന്റെ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും സിനിമയിൽ സജീവമനാണ് അശേകൻ.

മലയാള സിനിമ അശോകനെവേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല. ഇപ്പോഴിത നടനുമായുള്ള ഒരു രസകരമായ ഓർമ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ജോഷി മാത്യു. അശോകൻ തന്നെ കുറെ പ്രാകിയിട്ടുണ്ടാകുമെന്നും സംവിധായകൻ പറയുന്നു.

പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിന്റെ ഓഡീഷനിൽ വെച്ചാണ് അശോകനെ കാണുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ

പെരുവഴിയമ്പലം എന്ന സിനിമയ്ക്ക് വേണ്ടി അശോകനെ ഓഡിഷന്‍ നടത്തിയവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പിന്നീട് അദ്ദേഹവുമായി നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. 'ഒരിടത്തൊരു ഫയല്‍വാന്‍' എന്ന സിനിമയുടെ ചിത്രീകരണമൊക്കെ ഇന്നും മനസ്സിലുണ്ട്. കാശില്ലാതെയുള്ള ഷൂട്ടിംഗ്. കഞ്ഞിയൊക്കെ വച്ച് കുടിച്ചായിരുന്നു മുന്നോട്ടു പോക്ക്. അതില്‍ രസമുള്ള മറ്റൊരു കാര്യം എന്തെന്നാല്‍ എന്നെ കുറെയധികം പ്രാകിയിട്ടുള്ള ആളായിരിക്കും അശോകന്‍.

കാരണം 'ഒരു കടംങ്കഥ പോലെ' എന്ന ചിത്രം ചിത്രീകരണം നടക്കുന്ന സമയം. അടുത്ത ദിവസം അശോകന്റെ കല്യാണമാണ്. അത് കൊണ്ട് തന്നെ നേരത്തെ വിടണമെന്ന് അശോകന്‍ പറയുന്നുണ്ട്. പക്ഷേ ജയറാമും, നെടുമുടി ചേട്ടനുമൊക്കെയുള്ള കോമ്പിനേഷന്‍ രംഗം എടുക്കേണ്ടതു കൊണ്ട് അത് വൈകിട്ട് വരെ നീണ്ടു. പിറ്റേദിവസം കല്യാണം കഴിക്കേണ്ടയാളെ സെറ്റില്‍ പിടിച്ചു നിര്‍ത്തിയ എന്നെ അശോകന്‍ എന്താണ് അന്ന് മനസ്സില്‍ പറഞ്ഞതെന്നറിയില്ല, ആര്‍ക്കായാലും ദേഷ്യം വരുന്ന കാര്യമാണ് ഞാന്‍ ചെയ്തത്"; സംവിധായകൻ പറഞ്ഞു.

To be direct about what was shown to the actor

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall