#samantharuthprabhu | ആരെയോ നടുവിരല്‍ കാണിച്ചതാണെന്ന് സംശയമുണ്ട്! ഒരൊറ്റ ഫോട്ടോയിലൂടെ വിമര്‍ശകരുടെ വായടപ്പിച്ച് നടി സാമന്ത

#samantharuthprabhu |  ആരെയോ നടുവിരല്‍ കാണിച്ചതാണെന്ന് സംശയമുണ്ട്! ഒരൊറ്റ ഫോട്ടോയിലൂടെ വിമര്‍ശകരുടെ വായടപ്പിച്ച് നടി സാമന്ത
Aug 15, 2024 04:10 PM | By Athira V

തെലുങ്ക് നടന്‍ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നടി സാമന്ത രുത് പ്രഭുവും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സാമന്തയുടെ മുന്‍ഭര്‍ത്താവാണ് നാഗ ചൈതന്യ എന്നതിന്റെ പേരിലായിരുന്നു വാര്‍ത്തകളൊക്കെയും. ഇരുവരുടെയും വിവാഹമോചനത്തിന് കാരണം നാഗ ചൈതന്യയ്ക്ക് മറ്റൊരു നടിയുമായിട്ടുണ്ടായ പ്രണയമാണെന്ന് വരെ അഭ്യൂഹങ്ങള്‍ എത്തി. 

നിലവില്‍ തെന്നിന്ത്യന്‍ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് നാഗ ചൈതന്യ. ഇതിന് പിന്നാലെ നിരവധി പേരാണ് സാമന്തയുടെ ജീവിതത്തെ കുറിച്ചും കരിയറിനെ പറ്റിയുമൊക്കെ അഭിപ്രായങ്ങളുമായി എത്തിയത്. അവര്‍ക്കെല്ലാമുള്ള വ്യക്തമായ മറുപടി ഒരൊറ്റ ഫോട്ടോയിലൂടെ നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. 

2021 ലായിരുന്നു നാഗ ചൈതന്യയും സാമന്തയും വേര്‍പിരിയുന്നത്. അന്ന് മുതല്‍ ഇതിന്റെ കാരണമെന്താണെന്ന് അന്വേഷിക്കുകയായിരുന്നു ആരാധകര്‍. ഒടുവിലത് ശോഭിതയാണെന്ന ഉത്തരത്തിലേക്കാണ് എത്തി നില്‍ക്കുന്നത്. വിവാഹമോചനത്തിന്റെ സമയത്ത് ഏറ്റവും കൂടുതല്‍ പരിഹാസം നേരിടേണ്ടി വന്നത് സാമന്തയ്ക്ക് ആയിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. 

ആദ്യം സാമന്തയെ വിമര്‍ശിച്ചിരുന്നവര്‍ ഇപ്പോള്‍ നടിയ്ക്ക് പിന്തുണ അറിയിച്ചും എത്തി. നാഗയാണ് എല്ലാത്തിനും കാരണമെന്നും സാമന്തയോടുള്ള ബഹുമാനം ഇപ്പോള്‍ കൂടിയെന്നുമൊക്കെ പറയുകയാണ് ആരാധകര്‍. ഇതിനിടെ നടിയെ കുറിച്ച് നിരന്തരം വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിലൊന്നും മറുപടി പറയാനോ വിശദീകരിക്കാനോ സാമന്ത ഇതുവരെ ശ്രമിച്ചിട്ടില്ല.

അങ്ങനെയിരിക്കുമ്പോഴാണ് പുതിയൊരു ഫോട്ടോയുമായി നടി എത്തിയത്. കാറിനുള്ളില്‍ നിന്നും നടി തന്നെ എടുത്ത സെല്‍ഫി ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ചിട്ടുള്ള നടി ഒരു ഹൂഡിയാണ് ധരിച്ചിരിക്കുന്നത്. മാത്രമല്ല നടിയുടെ ടീഷര്‍ട്ടില്‍ 'സമാധാനത്തിന്റെയും മൗനത്തിന്റെയും മ്യൂസിയം' ആണെന്നും കൂടി എഴുതിയിരിക്കുകയാണ്.

ഈ ദിവസങ്ങളിലായി വന്ന പ്രചരണങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഇതെന്നാണ് ആരാധകരുടെ അഭിപ്രായം. അടിക്കുറിപ്പ് കൊടുത്തില്ലെങ്കിലും നടിയുടെ ടീഷര്‍ട്ടില്‍ തന്നെ എല്ലാ വിശദാംശങ്ങളും ഉണ്ടെന്ന് തന്നെയാണ് ഭൂരിഭാഗം പേരും കമന്റിലൂടെ പറയുന്നത്. എന്നാല്‍ നടി കൈവിരല്‍ കൊണ്ട് മറ്റെന്തോ ആക്ഷന്‍ കൂടി കാണിക്കുന്നുണ്ടെന്നാണ് ചിലരുടെ കണ്ടുപിടുത്തം. 

ഒരു കൈ കൊണ്ട് സെല്‍ഫി എടുക്കുമ്പോള്‍ മറ്റേ കൈ നെറ്റിയില്‍ താങ്ങ് പോലെ പിടിച്ചിരിക്കുകയാണ് സാമന്ത. മാത്രലമല്ല നടിയുടെ നടുവിരല്‍ നെറ്റിയില്‍ മുട്ടിച്ച് കൊണ്ട് ഒരു ആക്ഷന്‍ കാണിച്ചതാണെന്നാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. സാമന്ത ആര്‍ക്കോ വേണ്ടി നടുവിരല്‍ കാണിക്കുകയാണെന്ന് തോന്നുന്നു. നടിയുടെ വിരല്‍ എല്ലാം പറയുന്നുണ്ട്. സാം റോക്ക്‌സ്, ഇത് ആരെ ഉദ്ദേശിച്ചാണെങ്കിലും ഒരു ക്ലാസിക് മറുപടിയാണ്... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. 

#netizens #reaction #on #actress #samanthas #new #selfi #photo #experession #goes #viral

Next TV

Related Stories
 'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്

Jul 12, 2025 06:12 PM

'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്

'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്...

Read More >>
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall