#AishwaryaRai | ആ ചുംബന രം​ഗത്തിൽ അഭിനയിച്ചതിന് പിന്നിൽ; കു‌ടുംബത്തിൽ പോലും വിഷയമായ സീനുകളെക്കുറിച്ച് ഐശ്വര്യ റായ് പറഞ്ഞത്

#AishwaryaRai |  ആ ചുംബന രം​ഗത്തിൽ അഭിനയിച്ചതിന് പിന്നിൽ; കു‌ടുംബത്തിൽ പോലും വിഷയമായ സീനുകളെക്കുറിച്ച് ഐശ്വര്യ റായ് പറഞ്ഞത്
Aug 10, 2024 08:06 PM | By Adithya N P

(moviemax.in)തുടരെ വാർത്തകളിൽ നിറയുകയാണ് നടി ഐശ്വര്യ റായ്. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന വാർത്ത പുത്ത് വന്നതിന് പിന്നാലെ ഐശ്വര്യയുടെ ആരാധകർ നിരാശയിലാണ്.

വിവാഹ ജീവിതത്തിന് വേണ്ടി കരിയറിന് രണ്ടാം സ്ഥാനം നൽകിയ നടിയാണ് ഐശ്വര്യ. പല വലിയ അവസരങ്ങളും താരം വേണ്ടെന്ന് വെച്ചു. പക്ഷെ എന്നിട്ടും സന്തോഷകരമായ കുടുംബ ജീവിതം ഐശ്വര്യക്ക് ലഭിച്ചില്ലെന്ന് ആരാധകർ പറയുന്നു.


താരമൂല്യത്തിൽ ഐശ്വര്യയേക്കാൾ പിറകിലാണ് അഭിഷേക് ബച്ചൻ.ഐശ്വര്യ-അഭിഷേക് വിവാഹം നടന്നപ്പോൾ തന്നെ പല അഭിപ്രായങ്ങളും വന്നിരുന്നു.

അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് ഒത്ത് പോകാൻ സാധിച്ചേക്കില്ലെന്ന് അഭിപ്രായം വന്നു. റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ സംഭവിച്ചതും അത് തന്നെയാണ്.

അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി നടിക്ക് അസ്വാരസ്യമുണ്ടെന്നാണ് സൂചന.ഏ ദിൽ ഹെ മുശ്കിൽ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചുംബന രം​ഗത്തിൽ അഭിനയിച്ചതോടെയാണ് ജയ-ഐശ്വര്യ പിണക്കത്തിന്റെ ​ഗോസിപ്പുകൾ വരാൻ തുടങ്ങിയത്.

ചിത്രത്തിൽ ഐശ്വര്യ ചെയ്ത ചുംബന രം​ഗം ഏറെ ചർച്ചയായി. മുമ്പൊരിക്കൽ ഈ ചുംബന രം​ഗത്തെക്കുറിച്ച് ഐശ്വര്യ സംസാരിച്ചിട്ടുണ്ട്.

രൺബീർ കപൂറിനൊപ്പമുള്ള ചുംബന രം​ഗത്തെക്കുറിച്ച് വരുന്ന ചർച്ചകൾ താനറിയുണ്ടെന്ന് താരം അന്ന് വ്യക്തമാക്കി. അതൊരു ബോൾഡ് മൂവ് ആയിരുന്നു. ശ്രദ്ധാപൂർവം താൻ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടാക്കിയ ഇമേജിന് വിപരീതമായിരുന്നു ഈ തീരുമാനമെന്നും ഐശ്വര്യ അന്ന് ചൂണ്ടിക്കാട്ടി.

അതിന് മുമ്പ് താൻ ചെയ്ത ചുംബനം സീനുകളെക്കുറിച്ചും ഒഴിവാക്കിയ ഇത്തരം സീനുകളെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു.ചൽത്തേ ചൽത്തേയ്ക്ക് ശേഷം എനിക്ക് അവസരങ്ങൾ ലഭിക്കാതായി.

എന്നാൽ അതേസമയം ഹോളിവുഡിൽ നിന്നും അവസരങ്ങൾ വന്നു. മറ്റൊരാൾ തന്റെ ഭാവിയെ കീഴടക്കരുതെന്ന് തനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ബ്രെെഡ് ആന്റ് പ്രെജുഡ‍ൈസ് എന്ന സിനിമ വരുന്നത്.

സ്ക്രിപ്റ്റിൽ ഒരു ചുംബന രം​ഗം ഉണ്ടായിരുന്നു. ആ സീൻ ഒഴിവാക്കണമെന്ന് സംവിധായകനോട് പറയുകയായിരുന്നെന്നും ഐശ്വര്യ റായ് തുറന്ന് പറഞ്ഞു.

ധൂം 2 വിൽ ഹൃതിക് റോഷനാെപ്പം ചുംബന രം​ഗത്തിൽ അഭിനയിക്കാൻ തയ്യാറായതിനെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു. ധൂം ചെയ്യുമ്പോഴേക്കും കരിയറിൽ ഞാൻ പത്ത് വർഷം പൂർത്തിയാക്കിയിട്ടുണ്ട്.

ഓൺസ്ക്രീൻ ചുംബനം അപ്പോഴേക്കും സാധാരണയായി. അതേസമയം അത്തരമൊരു സീൻ ചെയ്യുമ്പോൾ നമ്മുടെ ഉത്തരവാദിത്വം കൂടി നോക്കേണ്ടതുണ്ട്.

ന്റെ കംഫർട്ട് സോൺ നോക്കിയാണ് ആ സീൻ ചെയ്യാൻ തയ്യാറായതെന്ന് ഐശ്വര്യ റായ് വ്യക്തമാക്കി. ധൂമിലെ ചുംബന രം​ഗം സീനിന്റെ ഭാ​ഗമായിരുന്നു.

പതിവ് രീതിയുള്ള രം​ഗമായിരുന്നില്ല അതെന്നും ഐശ്വര്യ റായ് അന്ന് പറഞ്ഞു. പൊന്നിയിൻ സെൽവനാണ് ഐശ്വര്യ റായ് ഒടുവിൽ അഭിനയിച്ച സിനിമ. ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പുറത്ത് വന്നത്.

പൊന്നിയിൻ സെൽവന് ശേഷം പുതിയ സിനിമകളിലൊന്നും ഐശ്വര്യ ഒപ്പ് വെച്ചിട്ടില്ല.

#Behind #acting #kiss #scene #AishwaryaRai #talked #about #scenes #subject #even #family

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup






https://moviemax.in/-