#swasikavijay | 'ആദ്യമൊക്കെ പ്രേമിന് ഇഷ്ട കുറവുള്ളതുപോലെ തോന്നി... ഇപ്പോൾ ഓപ്പണായി'; പ്രേമിന്റെ ഷൂട്ടിങ് സെറ്റിലെത്തി സ്വാസിക

#swasikavijay | 'ആദ്യമൊക്കെ പ്രേമിന് ഇഷ്ട കുറവുള്ളതുപോലെ തോന്നി... ഇപ്പോൾ ഓപ്പണായി'; പ്രേമിന്റെ ഷൂട്ടിങ് സെറ്റിലെത്തി സ്വാസിക
Aug 6, 2024 07:00 AM | By ADITHYA. NP

(moviemax)സീരിയൽ സെറ്റിൽ വെച്ചാണ് തന്റെ സോൾമേറ്റായ പ്രേമിനെ സ്വാസിക കണ്ടെത്തിയത്. ആ​ഗ്രഹിച്ചതുപോലൊരു പങ്കാളിയെ കണ്ടെത്തിയതോടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.

ഇരുവരുടെയും സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞതോടെ ജാതിയും മതവും നോക്കാതെ കുടുംബവും പച്ചക്കൊടി കാണിച്ചതിനാലാണ് സ്വാസികയ്ക്കും പ്രേമിനും പ്രണയ സാഫല്യമുണ്ടായി.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാ​ഹം. ബീച്ച് വെഡ്ഡിങിനുശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചയക്കാർക്കുമായി വിവിധയിടങ്ങളിൽ സൽക്കാരവും താരദമ്പതികൾ ഒരുക്കിയിരുന്നു.

സ്വാസിക മലയാളം സീരിയൽ, സിനിമ മേഖലയിൽ തിരക്കുള്ള താരമാണെങ്കിൽ പ്രേമം തെലുങ്ക്, തമിഴ് സീരിയൽ മേഖലയിൽ തിരക്കുള്ള നായക നടനാണ്.

അതിനാൽ തന്നെ വിവാഹശേഷം ഒരുപാട് ദിവസങ്ങളൊന്നും ഇരുവർക്കും ഒന്നിച്ച് കഴിയാനും യാത്ര ചെയ്യാനും ലഭിച്ചിട്ടില്ല.എങ്കിലും ഇതിനോടകം ഒന്ന്, രണ്ട് രാജ്യങ്ങളിലേക്ക് ഹണിമൂൺ ട്രിപ്പുകൾ നടത്തി.

തന്റെ വിശേഷങ്ങൾ പങ്കിടാനായി സ്വാസിക ആരംഭിച്ച യുട്യൂബ് ചാനലിൽ താരം പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ർത്താവ് പ്രേമിനെ അദ്ദേഹത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് സെറ്റിൽ പോയി കയ്യോടെ പിടികൂടി കുറച്ച് ക്വാളിറ്റി ടൈം ഒരുമിച്ച് പങ്കിട്ടതിന്റെ വിശേഷമാണ് സ്വാസികയുടെ പുതിയ വീഡിയോയിലുള്ളത്.

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന നീ നാൻ കാതൽ എന്ന സീരിയലിലെ നായക വേഷമാണ് പ്രേമിപ്പോൾ ചെയ്യുന്നത്. രാഘവ് എന്നതാണ് കഥാപാത്രത്തിന്റെ പേര്.

വർഷിണി സുരേഷാണ് നായിക. ഷൂട്ടിങ് തിരക്കുകളിൽ നിന്നും ഒരിടവേള ലഭിച്ചതിനാലാണ് ഭർത്താവിനെ കാണാൻ സ്വാസിക ചെന്നൈയിലേക്ക് പറന്ന് എത്തിയത്.

സ്വാസികയ്ക്ക് ഫാൻസി ആഭരണങ്ങളോടുള്ള ഇഷ്ടങ്ങൾ മനസിലാക്കി അത്തരം മാലയും കമ്മലുകളും വിൽക്കുന്ന ഷോപ്പിലേക്കാണ് ആദ്യം പ്രേം കൊണ്ടുപോയത്.

ശേഷം പ്രേമിന്റെ സീരിയൽ ഷൂട്ടിങ് നടക്കുന്ന സെറ്റിൽ സ്വാസിക ഏറെ നേരെ സമയം ചിലവഴിച്ചു. പ്രേമിനെപ്പോലെ തന്നെ വളരെ മനോഹരമായി തമിഴ് സംസാരിച്ച് സെറ്റിലുള്ളവരിൽ ഒരാളെപ്പോലെ സ്വാസികയും അവിടെ ചിലവഴിച്ചു.

പ്രേമിനൊപ്പം അഭിനയിക്കുന്ന താരങ്ങളെയെല്ലാം വീഡിയോയിൽ സ്വാസിക ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.ചെന്നൈയിൽ എത്തിയശേഷം ഫുഡ് എക്സ്പ്ലോറിങിനാണ് ഇരുവരും ഏറെയും സമയം ചിലവഴിച്ചത്.

കൊറിയൻ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റിൽ പോയതിന്റെ വിശേഷങ്ങളും സ്വാസിക പങ്കിട്ടു. തമിഴ് സെറ്റിലെ ഷൂട്ടിങ് കാഴ്ചകൾ തങ്ങളുടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായിരുന്നു ചെന്നൈ വ്ലോ​ഗിലൂടെ ഉദ്ദേശിച്ചതെന്ന് ഇരുവരും വീഡിയോയിൽ പറഞ്ഞു.

ഇത്തവണ സ്വാസികയെ പോലെ തന്നെ പ്രേമും വ്ലോ​ഗ് വീഡിയോയിൽ വളരെ ആക്ടീവായി നിന്നത് പ്രേക്ഷകർക്കും സന്തോഷം പകർന്നു. പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകളിൽ ഏറെയും പ്രേമിനെ കുറിച്ചായിരുന്നു.

സ്വാസികയോട് പ്രേമിന് ആദ്യ നാളുകളിൽ ഇഷ്ട കുറവുള്ളതുപോലെ തോന്നിയിരുന്നുവെന്നും എന്നാൽ ഇപ്പോഴുള്ള വീഡിയോയിൽ അത് തോന്നുന്നില്ലെന്നും പ്രേം വളരെ ഓപ്പണായി തുടങ്ങിയെന്നും അത് കാണുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ചിലർ കുറിച്ചത്.

അതുപോലെ തന്നെ ഇടതൂർന്ന നീളൻ മുടി മുറിച്ചതിന് സ്വാസികയോട് പരിഭവം പറഞ്ഞും കമന്റുകളുണ്ട്. പുതിയ സിനിമ കമ്മിറ്റ് ചെയ്തതിന്റെ ഭാ​ഗമായാണ് താൻ മുടി മുറിച്ചതെന്ന് കുറച്ച് നാളുകൾക്ക് മുമ്പ് സ്വാസിക പറഞ്ഞിരുന്നു.

എന്നാൽ ആ​ദ്യമായാണ് നീളൻ മുടിയില്ലാതെ സ്വാസിക ആരാധകർക്ക് മുന്നിലെത്തുന്നത്.അതിനാലാണ് പല ആരാധകർക്കും സ്വാസികയുടെ മോഡേൺ ലുക്ക് ഇഷ്ടപ്പെടാതെ പോയത്.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010ല്‍ റിലീസ് ചെയ്ത ഫിഡിലാണ് ആദ്യ മലയാള സിനിമ.

ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേമം സീരിയൽ താരം എന്നതിലുപരി മോഡലിങ് രം​​ഗത്തും സജീവമാണ്.

#actress #swasika #vijay #visited #husband #prem #jacob #serial #location #video #goes #viral

Next TV

Related Stories
ഇന്റര്‍കാസ്റ്റ് വിവാഹം, 12 വയസിന്റെ വ്യത്യാസവും; രഹസ്യമായി വിവാഹിതരായി സീരിയല്‍ താരങ്ങള്‍

Feb 8, 2025 11:48 AM

ഇന്റര്‍കാസ്റ്റ് വിവാഹം, 12 വയസിന്റെ വ്യത്യാസവും; രഹസ്യമായി വിവാഹിതരായി സീരിയല്‍ താരങ്ങള്‍

സീരിയലിലെ പ്രണയം കണ്ടപ്പോള്‍ നിങ്ങള്‍ ജീവിതത്തിലും ഒന്നിച്ചെങ്കില്‍ എന്നാഗ്രഹിച്ചു....

Read More >>
'ഞാന്‍ ഭ്രാന്തനാണ്, എന്റെ വീഡിയോ എടുക്കരുതെന്ന് പറഞ്ഞു', തിയേറ്ററിൽ നിന്ന് ഇറക്കിവിട്ടു! -സന്തോഷ് വർക്കി

Feb 7, 2025 03:07 PM

'ഞാന്‍ ഭ്രാന്തനാണ്, എന്റെ വീഡിയോ എടുക്കരുതെന്ന് പറഞ്ഞു', തിയേറ്ററിൽ നിന്ന് ഇറക്കിവിട്ടു! -സന്തോഷ് വർക്കി

സ്ഥിരം റിലീസിനെത്തുന്ന സിനിമകളെ കുറിച്ച് അഭിപ്രായം പറഞ്ഞ് സന്തോഷ് വാര്‍ത്തകളില്‍ നിറഞ്ഞ്...

Read More >>
മേഘ മഹേഷ് ഇനി മേഘ സൽമാനുൾ, സീരിയലിലെ ഭാര്യ ഭർത്താക്കന്മാർ ജീവിതത്തിലും ഒന്നിക്കുന്നു

Feb 7, 2025 01:44 PM

മേഘ മഹേഷ് ഇനി മേഘ സൽമാനുൾ, സീരിയലിലെ ഭാര്യ ഭർത്താക്കന്മാർ ജീവിതത്തിലും ഒന്നിക്കുന്നു

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ അവരുടെ പ്രണയം വെളിപ്പെടുത്തി രംഗത്ത്...

Read More >>
'ഈ തുള്ളുന്ന നേരം മതിയല്ലോ വീട് വൃത്തിയാക്കാന്‍', ബീന ആന്റണിയുടെ ഡാന്‍സ് കണ്ട് ആരാധകര്‍, മറുപടി കൊടുത്ത് നടി

Feb 5, 2025 11:59 AM

'ഈ തുള്ളുന്ന നേരം മതിയല്ലോ വീട് വൃത്തിയാക്കാന്‍', ബീന ആന്റണിയുടെ ഡാന്‍സ് കണ്ട് ആരാധകര്‍, മറുപടി കൊടുത്ത് നടി

കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ന്യൂജനറേഷന്‍ പിള്ളേരെ പോലും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ബീന ആന്റണിയുടെ പുതിയ...

Read More >>
'ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, അവളുടെ സ്വർണ്ണത്തിന്റെ കണക്കറിയില്ല, സഹായിക്കാമെന്ന് പറഞ്ഞപ്പോഴും വാങ്ങിയില്ല' -സിജോ

Feb 4, 2025 11:50 AM

'ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, അവളുടെ സ്വർണ്ണത്തിന്റെ കണക്കറിയില്ല, സഹായിക്കാമെന്ന് പറഞ്ഞപ്പോഴും വാങ്ങിയില്ല' -സിജോ

സ്ത്രീധനം വാങ്ങിയാണോ ലിനുവിനെ കല്യാണം കഴിച്ചത് എന്നതിൽ വിശദീകരണവും നൽകി...

Read More >>
Top Stories










News Roundup