#olddocuments | വീട്ടിലെ പഴയ രേഖകൾ പരതിയത് ജീവിതം മാറ്റിമറിച്ചു; മുത്തച്ഛൻ ഏതോ കാലത്ത് വാങ്ങിയ ഓഹരികളിലൂടെ കോടീശ്വരിയായി യുവതി

#olddocuments | വീട്ടിലെ പഴയ രേഖകൾ പരതിയത് ജീവിതം മാറ്റിമറിച്ചു; മുത്തച്ഛൻ ഏതോ കാലത്ത് വാങ്ങിയ ഓഹരികളിലൂടെ കോടീശ്വരിയായി യുവതി
Aug 5, 2024 03:40 PM | By Athira V

ബംഗളുരു: ( www.truevisionnews.com )കൊവിഡ് കാലത്ത് ഓഫീസുകൾ അടച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് 2020ൽ ആണ് പ്രിയ ശർമ എന്ന യുവതിയുടെ ജീവിതം അപ്പാടെ മാറ്റിമറിക്കുന്ന ഒരു സംഭവമുണ്ടായത്.

പഴയ രേഖകൾ പരതുന്നതിനിടയിൽ തന്റെ മുത്തച്ഛന്റെ വിൽപ്പത്രം പ്രിയയുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് വായിച്ച് നോക്കിയപ്പോഴാണ് അദ്ദേഹം വാങ്ങിയ കുറച്ച് ഓഹരികളെക്കുറിച്ചുള്ള വിവരങ്ങൾ അതിലുള്ളതായി മനസിലായത്.

ബ്ലുചിപ്പ് കൺസ്ട്രക്ഷൻ കമ്പനിയായ ലാർസൻ ആന്റ് ടർബോയുടെ (എൽ ആന്റ് ടി) 500 ഓഹരികളാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് മുത്തച്ഛൻ വാങ്ങിയത്. പിന്നീട് കാലങ്ങളോളം അവയെക്കുറിച്ച് ആർക്കും വലിയ ധാരണയുണ്ടായിരുന്നില്ല. ഇക്കാലയളവിൽ ഓഹരികളുടെ എണ്ണവും മൂല്യമുമെല്ലാം വർദ്ധിച്ചു.

പ്രിയയുടെ ജീവിതം തന്നെ മാറിമറിയുന്നത്രയായിരുന്നു ഓഹരികളുടെ മൂല്യം. അന്നത്തെ 500 ഓഹരികൾ ബോണസ് ഷെയറുകളും സ്റ്റോക്ക് സ്പ്ലിറ്റുകളും കൂടിയായപ്പോൾ 4500 ഓഹരികളായി വർദ്ധിച്ചു. അധിക പണം മുടക്കാതെ 500 ഓഹരികൾ കാലങ്ങൾ കൊണ്ട് 4500 ഓഹരികളായി മാറിയെന്ന് അർത്ഥം.

ഓഹരികളുടെ എണ്ണം ഏതാണ്ട് ഒൻപത് മടങ്ങ് വ‍ർദ്ധിച്ചപ്പോൾ അവയുടെ മൂല്യം പലമടങ്ങ് വ‍ർദ്ധിച്ചു. ഏതാണ്ട് 1.72 കോടി രൂപയായിരുന്നു പ്രിയ കണ്ടെടുക്കുമ്പോൾ ഇവയുടെ മൂല്യം. എന്നാൽ ഇത്രയും ഓഹരികൾ ഉണ്ടെന്ന് അറിഞ്ഞതിനപ്പുറം അത് വീണ്ടെടുക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല.

ഔദ്യോഗിക നടപടിക്രമങ്ങളും അതിന് പുറമെ ഓഹരി വിപണിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കമ്പനിയിൽ നിന്ന് പൂർത്തിയാക്കേണ്ട നൂലാമാലകളുമൊക്കെയായി വളരെ വലിയൊരു പരിശ്രമം വേണ്ടി വരുമെന്ന് ബംഗളുരുവിൽ താമസിക്കുകയായിരുന്ന പ്രിയക്ക് മനസിലായി.

തുടർന്ന് ഇത്തരത്തിൽ നഷ്ടമായ ഓഹരികൾ വീണ്ടെടുക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന ഒരു പ്രൊഫഷണൽ ഏജൻസിയുടെ സഹായം തേടുകയായിരുന്നു. ഓഹരികളുടെ എണ്ണം വലുതാണെങ്കിലും അവയുമായി ബന്ധപ്പെട്ട രേഖകളൊന്നും പ്രിയയുടെ കൈവശമുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ നിരവധി അന്വേഷണങ്ങളും പരിശോധനകളും വേണ്ടിവന്നു ഓഹരി രേഖകളുടെ പകർപ്പ് കിട്ടാൻ. മുത്തച്ഛന്റെ വിൽപ്പത്രത്തിന്റെ സാധുത പരിശോധനയും അതിന്റെ ഔദ്യോഗിക നടപടിക്രമങ്ങളും വേറെ. ഇതിനൊക്കെ പുറമെ മുത്തച്ഛൻ ഓഹരി രേഖകളിൽ നൽകിയിരുന്ന പേരും അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകളിലും പേരും ചെറിയ തോതിൽ വ്യത്യസ്തവുമായിരുന്നു.

ഇത് സാധൂകരിക്കാനും അനവധി കടമ്പകൾ പിന്നിട്ടു. ഓഹരികളുടെ മൂല്യം വളരെ ഉയ‍ർന്നതായിരുന്നതിനാൽ കമ്പനി ആൾ ജാമ്യം ഉൾപ്പെടെ ആവശ്യപ്പെട്ട ശേഷമാണ് ഓഹരി രേഖകളുടെ പകർപ്പ് നൽകിയതും. കമ്പനി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനയും നടത്തി. ഒരു വർഷത്തിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ പ്രിയയ്ക്ക് ഓഹരി രേഖകൾ എൽ ആന്റ് ടിയിൽ നിന്ന് സ്വന്തം പേരിൽ ലഭ്യമായിരിക്കുകയാണ് ഇപ്പോൾ.

Content Highlight: #just #searched #old #documents #house #entire #life #woman #changed #grandfathers #will #found

Next TV

Related Stories
'ദൃശ്യം' മമ്മൂട്ടി വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട്? ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ

May 23, 2026 03:08 PM

'ദൃശ്യം' മമ്മൂട്ടി വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട്? ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ

'ദൃശ്യം' മമ്മൂട്ടി വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട്? ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ വീണ്ടും...

Read More >>
'ഇവന്റെ ശമ്പളത്തിൽ നിന്ന് 50 പൈസ കുറയ്ക്കണം'; ക്രീസിൽ 'അഭിനയിച്ച' റിസ്‌വാനെ സിനിമ ഡയലോഗ് പറഞ്ഞ് ട്രോളി ബംഗ്ലാദേശ് താരങ്ങൾ

May 20, 2026 06:09 PM

'ഇവന്റെ ശമ്പളത്തിൽ നിന്ന് 50 പൈസ കുറയ്ക്കണം'; ക്രീസിൽ 'അഭിനയിച്ച' റിസ്‌വാനെ സിനിമ ഡയലോഗ് പറഞ്ഞ് ട്രോളി ബംഗ്ലാദേശ് താരങ്ങൾ

'ഇവന്റെ ശമ്പളത്തിൽ നിന്ന് 50 പൈസ കുറയ്ക്കണം'; ക്രീസിൽ 'അഭിനയിച്ച' റിസ്‌വാനെ സിനിമ ഡയലോഗ് പറഞ്ഞ് ട്രോളി ബംഗ്ലാദേശ്...

Read More >>
'എന്റെ പേരിന് അർത്ഥമുണ്ടോ? എനിക്കറിയില്ല'; ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി വൈറൽ

May 19, 2026 02:55 PM

'എന്റെ പേരിന് അർത്ഥമുണ്ടോ? എനിക്കറിയില്ല'; ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി വൈറൽ

'എന്റെ പേരിന് അർത്ഥമുണ്ടോ? എനിക്കറിയില്ല'; ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി...

Read More >>
മാർക്ക് കുറഞ്ഞതിന് ക്രൂരമായ പ്രതികാരം; സ്വന്തം മകനോട് ഈ അച്ഛൻ ചെയ്തത് കണ്ടോ?

May 17, 2026 01:32 PM

മാർക്ക് കുറഞ്ഞതിന് ക്രൂരമായ പ്രതികാരം; സ്വന്തം മകനോട് ഈ അച്ഛൻ ചെയ്തത് കണ്ടോ?

മാർക്ക് കുറഞ്ഞതിന് ക്രൂരമായ പ്രതികാരം; സ്വന്തം മകനോട് ഈ അച്ഛൻ ചെയ്തത്...

Read More >>
Top Stories










News Roundup






GCC News