#Anoopmenon | 'മോഹൽലാലിന്റെ ഡേറ്റ് കിട്ടി തിരക്കഥ എഴുതാൻ പറഞ്ഞ് മുറിയിൽ പൂട്ടിയിട്ടു, സുരഭിയായതിനാൽ നിർമാതാവ് പിന്മാറി'

#Anoopmenon | 'മോഹൽലാലിന്റെ ഡേറ്റ് കിട്ടി തിരക്കഥ എഴുതാൻ പറഞ്ഞ് മുറിയിൽ പൂട്ടിയിട്ടു, സുരഭിയായതിനാൽ നിർമാതാവ് പിന്മാറി'
Aug 1, 2024 08:44 PM | By Jain Rosviya

(moviemax.in)വേറിട്ട കുറേ അധികം കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടനാണ് അനൂപ് മേനോൻ.

നായക നടൻ, സഹനടൻ, വില്ലൻ, കൊമേഡിയൻ അങ്ങനെ ഏതുവേഷത്തിലും ഇണങ്ങുന്ന അഭിനയ ശൈലിയുണ്ട് അദ്ദേഹത്തിന്. എന്നാൽ നടൻ എന്നതിലുപരി നല്ലൊരു സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമെല്ലാമാണ് അനൂപ് മേനോൻ.

താരത്തിലെ നടനുള്ളതിനേക്കാൾ ആരാധകർ അദ്ദേഹത്തിലെ തിരക്കഥാകൃത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് ട്രിവാൻഡ്രം ലോഡ്ജും ബ്യൂട്ടിഫുളും കോക്ക്ടെയിലുമെല്ലാം മലയാളികൾ വീണ്ടും വീണ്ടും ആവർത്തിച്ച് കാണുന്നത്.

നടികർ എന്ന സിനിമയിലാണ് നടനായി അവസാനമായി അനൂപ് മേനോൻ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ അനൂപ് മേനോൻ കേന്ദ്രകഥാപാത്രമാകുന്ന ചെക്ക്മേറ്റ് റിലീസിന് തയ്യാറെടുക്കുകയാണ്.

താരത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പ്രത്യേകതയും ചെക്ക്മേറ്റിനുണ്ട്. എഴുത്തിനോട് അതീവ താൽപര്യമുള്ള അനൂപ് മേനോൻ മോഹൻലാൽ ചിത്രം പകൽ നക്ഷത്രങ്ങൾക്ക് തിരക്കഥയൊരുക്കികൊണ്ടാണ് തിരക്കഥയെഴുത്ത് ആരംഭിച്ചത്.

നിരൂപക പ്രശംസനേടിയ പകൽനക്ഷത്രങ്ങൾ സിനിമയ്ക്ക് രണ്ട് ദിവസം കൊണ്ടാണത്രെ അനൂപ് മേനോൻ വൺലെെൻ എഴുതിയത്. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതുവരെയുള്ള സിനിമാ അനുഭവങ്ങളും തിരക്കഥാ രചനയിലേക്ക് തിരിഞ്ഞതിനെ കുറിച്ചുമെല്ലാം മനസ് തുറന്നത്.

സിനിമയെ സീരിയസായി കാണാൻ തുടങ്ങിയത് എന്നാണെന്ന് അറിയില്ല. എന്റെ കൂടെ പഠിച്ചവരെല്ലം നല്ല ലോയേഴ്സാണ്. ഞാൻ മാത്രമെ ഇങ്ങനെ ബെടക്കായി പോയിട്ടുള്ളു.

എല്ലാത്തരം അബദ്ധങ്ങളും കാണിക്കുന്ന ഇനിയും കാണിക്കാൻ സാധ്യതയുള്ള ഇംപർഫെക്ട് നടനാണ് ഞാൻ. ഞാൻ ഏറ്റവും കൂടുതൽ എഞ്ചോയ് ചെയ്യുന്നത് സംവിധാനമാണെങ്കിൽ എന്നെ എക്സൈറ്റ് ചെയ്യിക്കാറുള്ളത് എഴുതാൻ ഇരിക്കുമ്പോഴാണ്. ആ പ്രോസസ് വളരെ ഇഷ്ടമാണ്.

പകൽ നക്ഷത്രം എന്ന സിനിമ എഴുതുമ്പോൾ എനിക്ക് പ്രഷർ ഉണ്ടായിട്ടില്ല. കാരണം സമ്മർദ്ദത്തിലാവാൻ എനിക്ക് അവിടെ അവസരം കിട്ടിയിരുന്നില്ല.

അഞ്ച് ദിവസത്തേക്ക് മോ​ഹൻലാലിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട് അതുകൊണ്ട് പെട്ടന്ന് എഴുതണമെന്ന് പറഞ്ഞ് എന്നെ ഒരു മുറിക്ക് അകത്തിട്ട് പൂട്ടുകയായിരുന്നു അന്ന് രാജീവേട്ടൻ. ​

ഗുൽമോഹർ എന്ന സിനിമയുമായി ബന്ധപ്പെട്ട് അപ്പുറത്തെ റൂമിയിൽ അന്ന് രഞ്ജിയേട്ടനും ജയരാജേട്ടനും ഉണ്ട്. ഞങ്ങൾ അന്ന് തിരക്കഥ എന്ന ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ കഴിഞ്ഞിരിക്കുന്ന സമയമാണ്. എന്നെ സംബന്ധിച്ചിടത്തോളം മോഹൻലാലിനെ വെച്ച് ഒരു സിനിമ എഴുതുക എന്നത് വലിയൊരു അവസരമല്ലേ... അങ്ങനെ ഇരുന്ന് എഴുതി.

ആ രണ്ട് ദിവസം കൊണ്ട് അത് എഴുതി തീർത്തു. വൺലെെനാണ് എഴുതിയത്. ഫുൾ സ്ക്രിപ്റ്റ് അല്ല. എഴുതി തീർത്ത് പുറത്ത് വന്നപ്പോൾ ജയരാജേട്ടനും രഞ്ജിയേട്ടനും അപ്പുറത്തെ റൂമിലുണ്ട്. എന്താ പരിപാടിയെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ചേട്ടാ സ്ക്രിപ്റ്റ് എഴുതി തീർത്തിട്ട് വരികയാണെന്ന്. 

സ്ക്രിപ്റ്റ് എഴുതി തീർത്തോ നീ ഇന്നല അല്ലേ അതിനുള്ളിലേക്ക് പോയതെന്ന് ചോദിച്ചു. അങ്ങനെ സംഭവിച്ചതാണ് അത്. ലാലേട്ടനെ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അറിയാം ഏറെക്കുറെ അദ്ദേഹത്തിന്റെ മുഴുവൻ സീക്വൻസും ആ റൂമിന് അകത്താണ്.

അതെല്ലാം വിസ്മയ സ്റ്റുഡിയോയ്ക്ക് അകത്ത് ഷൂട്ട് ചെയ്തതാണ്. അതുകൊണ്ട് പ്രഷർ‌ അടിക്കാൻ എനിക്ക് സമയം ഉണ്ടായിരുന്നില്ല. അതുപോലെ ലോകത്തിലെ ഏറ്റവും ആസ്വാദ്യകരമായ തൊഴിലാണ് സംവിധാനം. എനിക്കതിൽ ഒരു സംശയവുമില്ല.

നമ്മൾ തന്നെ എഴുതിയ സീൻ അഭിനേതാക്കൾ വഴി നമ്മളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുമ്പോൾ പ്രത്യേകിച്ച്. പത്മ സിനിമയിൽ ലാസ്റ്റിൽ സുരഭി നടന്ന് ഒരു മിററിന് അടുത്തേക്ക് വരുന്ന സീനുണ്ട്. അതൊരു സിം​ഗിൾ ഷോട്ടാണ്.

സുരഭിയെപ്പോലെ ഫന്റാസ്റ്റിക്കല്ലാത്ത ഒരു ആക്ടറിന് അത് കാരി ചെയ്യാൻ പറ്റില്ല. ഫസ്റ്റ് ടേക്കാണത്. എഴുതിയപ്പോൾ കട്ട് ഷോട്ടായി പ്ലാൻ ചെയ്തെങ്കിലും ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോൾ ഓർ​ഗാനിക്കായി ഒറ്റ ഷോട്ടിൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

പുതിയൊരു നടിയെ കൊണ്ട് ഇത് ചെയ്യാൻ പറ്റില്ല. ആവറേജ് നടിയെ കൊണ്ടും പറ്റില്ല. അൺബിലീവബ്ളി ടാലന്റാണ് നടിയെന്ന രീതിയിൽ സുരഭി. അതുപോലെ സുരഭിയാണ് നായികയെങ്കിൽ നിർമിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരു പ്രൊഡ്യൂസർ സിനിമയിൽ നിന്നും പിന്മാറിയിരുന്നു.

അതുകൊണ്ടാണ് ഞാൻ പത്മ നിർമിച്ചത്. അവളെയല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ എനിക്ക് തോന്നിയില്ല.

സുരഭിയോളം എക്സലൻസുള്ള നടിയല്ലെങ്കിൽ ആ കഥാപാത്രം ശരിയാവില്ലെന്ന് അനൂപ് മേനോൻ പറയുന്നു.

#anoopmenon #open #up #about #pakalnakshatrangal #movie #surabhilakshmi #talent

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-