#SushmitaSen | 'സമപ്രായക്കാരുടെ സമ്മര്‍ദ്ദം കാരണം ഒരു ബന്ധത്തിലുമേര്‍പ്പെടരുത്'; മക്കളോട് സുസ്മിത സെന്‍

#SushmitaSen | 'സമപ്രായക്കാരുടെ സമ്മര്‍ദ്ദം കാരണം ഒരു ബന്ധത്തിലുമേര്‍പ്പെടരുത്'; മക്കളോട് സുസ്മിത സെന്‍
Jul 24, 2024 09:03 AM | By VIPIN P V

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയും മുന്‍ മിസ് യൂണിവേഴ്സുമാണ് സുസ്മിത സെന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും ആരാധരുമായി പങ്കുവയ്ക്കാറുണ്ട്.

വിവാഹം കഴിച്ചിട്ടില്ലെങ്കിലും 49കാരിയായ താരത്തിന് രണ്ട് ദത്തുപുത്രിമാരുണ്ട്. 2000-ത്തിലാണ് താരം റെനിയെ ദത്തെടുത്തത്.

2020-ല്‍ അലീസയെയും കൂടെ കൂട്ടി. ഇപ്പോഴിതാ മക്കളോട് ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കേണ്ട ആവശ്യകതയെ കുറിച്ച് പറയുകയാണ് സുസ്മിത.

നടി റിയ ചക്രബര്‍ത്തിയുടെ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. ലൈംഗികതയെ പറ്റി താന്‍ മക്കള്‍ക്ക് വിശദീകരിച്ചുകൊടുക്കേണ്ട സാഹചര്യം വന്നിട്ടില്ലെന്നും അവര്‍ക്ക് അതേക്കുറിച്ച് നല്ല ധാരാണയുണ്ടെന്നും താരം പറയുന്നു.

'ഇളയ മകള്‍ ബയോളജി പഠിക്കാനൊരുങ്ങുകയാണ്. ലൈംഗികതയുടെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ല.

അത് അവര്‍ക്കറിയാം'- സുസ്മിത അഭിമുഖത്തില്‍ പറയുന്നു. മക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും കാര്യത്തില്‍ താന്‍ ഇടപെടാറില്ലെന്നും എന്നാല്‍ സമപ്രായക്കാരുടെ സമ്മര്‍ദ്ദം കാരണം ഒരു തരത്തിലുള്ള ബന്ധത്തിലും ഉള്‍പ്പെടരുതെന്നും താന്‍ മക്കളോട് പറയാറുണ്ടെന്നും സുസ്മിത പറയുന്നു.

'നിങ്ങള്‍ക്ക് നിങ്ങളുടെ ആഗ്രഹങ്ങള്‍ പിന്തുടരാം. അതില്‍ ഒരു പ്രശ്‌നവുമില്ല. പക്ഷേ അതിന്‍റെ അവസാനം, അത് നിങ്ങളെ വിഷമിക്കരുത്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സുഹൃത്തുക്കളുടോയോ സമപ്രായക്കാരുടേയോ സമ്മര്‍ദ്ദം കാരണവും ആരെങ്കിലും പറഞ്ഞതുകൊണ്ടും ഒരു ബന്ധത്തിലും അകപ്പെട്ടരുത്.

നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ തെറ്റായ വഴിയിലാണെന്നാണ് അര്‍ഥം.

അതേസമയം ഒരു കാര്യം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യുക' - സുസ്മിത പറയുന്നു. അതുപോലെ തന്നോട് ഒരിക്കലും കള്ളം പറയരുതെന്നും മക്കളോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഡേറ്റിങ്ങില്‍ നിന്ന് താന്‍ ഇടവേള എടുത്തിരിക്കുകയാണെന്നും ആരോടും ഇപ്പോള്‍ താത്പര്യമില്ലെന്നും സുസ്മിത പോഡ്കാസ്റ്റ് ഷോയില്‍ തുറന്നുപറഞ്ഞു.

അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന ബന്ധം 2021-ല്‍ അവസാനിച്ചശേഷം പുതിയൊരു കാമുകനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. കൂട്ടില്ലാത്തതിന്റെ സ്വാതന്ത്ര്യം ഇപ്പോള്‍ പൂര്‍ണാര്‍ഥത്തില്‍ അനുഭവിക്കുകയാണെന്നും താരം പറയുന്നു.

#relationship #because #peer #pressure #SushmitaSen #children

Next TV

Related Stories
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

Oct 26, 2025 03:27 PM

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി...

Read More >>
പരസ്യലോകത്തെ ഇതിഹാസം  പിയൂഷ് പാണ്ഡെ അന്തരിച്ചു

Oct 24, 2025 02:32 PM

പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു....

Read More >>
Top Stories










News Roundup






https://moviemax.in/-