#nadiramehrin | 'സിനിമാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു...'; റോക്കിയും നാദിറ മെഹ്റിനും ഒരുമിച്ചുള്ള ആദ്യ സിനിമ അണിയറയിൽ!

#nadiramehrin | 'സിനിമാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു...'; റോക്കിയും നാദിറ മെഹ്റിനും ഒരുമിച്ചുള്ള ആദ്യ സിനിമ അണിയറയിൽ!
Jul 17, 2024 03:07 PM | By ADITHYA. NP

(moviemax.in)ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥികളായി എത്തി പ്രശസ്തി നേടുകയും ആരാധകരെ സമ്പാദിക്കുകയും ചെയ്ത രണ്ട് താരങ്ങളാണ് നാ​ദിറ മെഹ്റിനും അസി റോക്കിയും.

നാ​ദിറ സീസൺ അഞ്ചിലെ മത്സരാർത്ഥിയായിരുന്നു. ഇതുവരെ ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്തിട്ടുള്ള ട്രാൻസ്ജെന്റേഴ്സ് മത്സരാർത്ഥികളിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ.

സീസൺ അഞ്ചിൽ മണി ബോക്സ് ടാസ്ക്കിൽ പങ്കെടുത്ത് ഏഴര ലക്ഷത്തോളം രൂപയും നേടിയാണ് നാദിറ ഷോയിൽ നിന്നും പുറത്തേക്ക് പോയത്.ബി​ഗ് ബോസിനുശേഷം നിരവധി സിനിമകളിൽ സഹനടിയായി നാദിറ തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും നാദിറയും ഒരു പ്രധാന വേഷം ചെയ്യുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഫെയിം അസി റോക്കിയും നാദിറയ്ക്കൊപ്പം ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.അസി റോക്കിയുടെ കരിയറിലെ ആദ്യ സിനിമ കൂടിയാണിത്.

സിനിമാ മോഹം തന്നെയാണ് റോക്കിയേയും നാദിറയേയുമെല്ലാം ബി​ഗ് ബോസിലേക്ക് എത്തിച്ചത്. പുതിയ സിനിമ വിശേഷങ്ങൾ ഇരുവരും ഒരുമിച്ച് ​ഗ്ലോബൽ മലയാളം എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവെ പങ്കിട്ടു. ആദ്യം പുതിയ സിനിമാ വിശേഷങ്ങൾ പങ്കിട്ടത് നാദിറയാണ്.‍

ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നുണ്ട്. അതുപോലെ ബി​ഗ് ബോസിൽ വെച്ച് അസി റോക്കി സഹതാരത്തെ ഇടിച്ചുവെന്നത് കേരളത്തെ ആദ്യം അറിയിച്ചത് ഞാനാണ്.

അങ്ങനൊരു കണക്ഷൻ ഞങ്ങൾ തമ്മിലുണ്ട്. റോക്കിയുടെ ആ​ദ്യ സിനിമയാണ് വരാൻ പോകുന്നത്. റോക്കി കാണുന്നത് പോലെയല്ല പാവമാണ്. വളരെ ചില്ലാണ്.

മാത്രമല്ല ഞങ്ങൾ രണ്ടുപേരും തിരുവന്തപുരംകാരുമാണ്. ട്രിവാൻഡ്രംകാരുടെ അഭിമാനാണ്. ഈ സിനിമയുടേത് നല്ല സ്റ്റോറിയാണ്. സസ്പെൻസ് ത്രില്ലറാണ്.

ഞാൻ സീസൺ ആറിൽ പങ്കെടുത്ത ആരുടെയും ഫാൻ അല്ല. റോക്കി ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ പുറത്ത് പോയപ്പോൾ വിഷമമൊന്നും തോന്നിയില്ല. പിന്നെ റോക്കിയുടെ കയ്യിൽ നിന്നും ഇങ്ങനെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു.

മാത്രമല്ല റോക്കിക്ക് ഇപ്പോൾ പാൻ ഇന്ത്യൻ റീച്ചാണ്. ​ഗൂ​ഗിളിൽ സെർച്ച് ചെയ്താൽ റോക്കിയുടെ ഇഷ്യു കാണാം. പിന്നെ ഇപ്പോൾ ഹിന്ദി ബി​ഗ് ബോസിലും മത്സരാർത്ഥികൾ തമ്മിൽ കയ്യേറ്റം നടക്കുന്നുണ്ട്.സിനിമയിൽ റോക്കിയുടേത് നല്ല റോളാണ്.

സ്ക്രീൻ സ്പേസുണ്ട്. റോക്കി നിഷ്കളങ്കനാണ്. ഈ ശരീരത്തിൽ ഒരു കുഞ്ഞ് മനസുണ്ട്.സിനിമ റിലീസ് ചെയ്യുമ്പോൾ വിമർശനങ്ങൾ വരണം. അത് വരണമല്ലോ.

പിന്നെ കമന്റ്സൊന്നും പറഞ്ഞ് എന്നെ തോൽപ്പിക്കാനാവില്ല. അതിലും വലുത് കൊണ്ടുവരണമെന്നാണ് നാദിറ പുതിയ സിനിമാ വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്.ശേഷം റോക്കിയും ആദ്യ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കിട്ടു. നാദിറയുടെ കൂടെ സിനിമ ചെയ്യാൻ പറ്റിയതിൽ സന്തോഷം.

സ്ക്രിപ്റ്റ് മുഴുവൻ കേട്ടിട്ടില്ല. നല്ലൊരു പ്രോജക്ടാണെന്ന് തോന്നിയതുകൊണ്ടാണ് അഭിനയിക്കുന്നത്. പക്ഷെ ഹീറോയൊന്നുമല്ല. വ്യത്യസ്തമായ രീതിയിലാണ് മേക്കിങൊക്കെ.

നാദിറയെ ഞാൻ ആദ്യമായി കാണുന്നത് സീസൺ അഞ്ച് ​ഗ്രാന്റ് ഫിനാലെ കാണാൻ പോയപ്പോഴാണ്. അതിനുശേഷം ഈ സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോഴാണ് നാദിറയെ ഞാൻ കാണുന്നത് എന്നാണ് റോക്കി ആദ്യ സിനിമയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരനായ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടറാണ്.

കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന അസി പാചകം ചെയ്യാന്‍ ഇഷ്ടമുള്ള ആൾ കൂടിയാണ്.അസി സമീപകാലത്ത് വാർത്തകളിൽ ഇടംനേടിയത് മുൻ ബിഗ് ബോസ് താരവും നടിയുമായി അനു ജോസഫുമായുള്ള സൗഹൃദത്തിലൂടെയാണ്. പിന്നീടാണ് ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയത്.

#biggboss #malayalam #asi #rocky #and #nadira #mehrin #announced #their #first #film

Next TV

Related Stories
'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

Apr 30, 2025 05:15 PM

'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

രേണു സുധി വിഷയം, ഓൺലൈൻ മാധ്യമങ്ങളിൽ ആക്ഷേപത്തിൽ വീഡിയോയുമായി സായി...

Read More >>
അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

Apr 29, 2025 07:48 PM

അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

രേണു സുധിയുടെ പുതിയ വീഡിയോ കോളിംഗ് ഓൺ‌ലൈൻ ട്രോളിംഗിന് പിന്തുണയുമായി...

Read More >>
സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

Apr 29, 2025 12:21 PM

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

ലക്ഷ്മി നക്ഷത്ര നൽകിയ സമ്മാനം, രേണു സുധി പെർഫ്യൂമിനെ കുറിച്ച് പറഞ്ഞത്...

Read More >>
Top Stories